Follow KVARTHA on Google news Follow Us!
ad

ദീപക് മിശ്രയുടെ ഇം പീച്ച് മെന്റ് പ്രമേയത്തില്‍ മന്‍ മോഹന്‍ സിംഗ് ഒപ്പുവെയ്ക്കാത്തതിന്റെ കാരണമിതാണ്

ന്യൂഡല്‍ഹി: (www.kvartha.com 21.04.2018) സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇം പീച്ച് ചെയ്യാനുള്ള പ്രമേയത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗ് ഒപ്പുവെച്ചില്ല. മന്‍ മോഹNational, Dipak Misra, Manmohan Singh
ന്യൂഡല്‍ഹി: (www.kvartha.com 21.04.2018) സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇം പീച്ച് ചെയ്യാനുള്ള പ്രമേയത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗ് ഒപ്പുവെച്ചില്ല. മന്‍ മോഹന്‍ സിംഗ് പ്രമേയത്തിന് എതിരായതുകൊണ്ടല്ല ഇതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.

മന്‍ മോഹന്‍ സിംഗ് മുന്‍ പ്രധാനമന്ത്രി ആയിരുന്നതിനാല്‍ പാര്‍ട്ടി അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. കൂടാതെ മിശ്ര സുപ്രീം കോടതി ജഡ്ജ് ആയത് മന്‍ മോഹന്‍ സിംഗ് പ്രധാനമന്ത്രി ആയിരിക്കുമ്പോഴാണ്.

മുന്‍ ധനകാര്യമന്ത്രി പി ചിദംബരവും പ്രമേയത്തില്‍ ഒപ്പുവെച്ചിട്ടില്ല. ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനുമെതിരെ കേസ് നിലനില്‍ക്കുന്നതിനാലാണിത്.

National, Dipak Misra, Manmohan Singh

മദ്ധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയായ ദിഗ് വിജയ് സിംഗും പ്രമേയത്തില്‍ ഒപ്പുവെച്ചിട്ടില്ല. നര്‍മ്മദ യാത്രയില്‍ പങ്കെടുക്കുന്ന തിരക്കിലായിരുന്നു അദ്ദേഹം. 71 എം. പിമാര്‍ പ്രമേയത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇതില്‍ ഏഴ് പേര്‍ വിരമിച്ചു. ബാക്കി 64 പേരാണ് ലിസ്റ്റില്‍ ഉള്ളത്. രാജ്യസഭ പ്രതിപക്ഷ നേതാവായ ഗുലാം നബി ആസാദാണ് പ്രമേയത്തില്‍ ആദ്യം ഒപ്പുവെച്ചിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Former Prime Minister Manmohan Singh and former Union Minister P Chidambaram didn't sign the motion seeking the impeachment of Chief Justice Dipak Misra.

Keywords: National, Dipak Misra, Manmohan Singh