Follow KVARTHA on Google news Follow Us!
ad

കത്വ സംഭവം; വയലറ്റ് നിറമണിഞ്ഞ് വാട്സ്ആപ്പ്; ക്യാമ്പയിന് പുതിയ മുഖം; സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധാഗ്‌നി ജ്വലിക്കുന്നു

ജമ്മുകശ്മീരില്‍ കത്വാ ഗ്രാമത്തില്‍ ഏഴുവയസ്സുകാരിയായ ആസിഫയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കാപാലികര്‍ക്കെതിരെ പ്രതിഷേധം കനക്കുന്നു. തെരുവിലും സോഷ്യല്‍ മീഡിയയിലും ഒരേ പോലെ പ്രതിഷേധങ്ങള്‍ കത്തിപ്പടരുകയാണ്. വാട്ട്‌സപ്പ് ഗ്രൂപ്പുകളുടെ ഡി പി National, News, Murder, Child, Jammu, Whatsapp, Supporters, Whatsapp Group, Violet Color Profile Picture.
കൊച്ചി: (www.kvartha.com 13.04.2018) ജമ്മുകശ്മീരില്‍ കത്വാ ഗ്രാമത്തില്‍ എട്ടുവയസുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കാപാലികര്‍ക്കെതിരെ പ്രതിഷേധം കനക്കുന്നു. തെരുവിലും സോഷ്യല്‍ മീഡിയയിലും ഒരേ പോലെ പ്രതിഷേധങ്ങള്‍ കത്തിപ്പടരുകയാണ്. വാട്സ്ആപ്പ് ഗ്രൂപ്പുകളുടെ ഡി പി ചെയ്ഞ്ച് ചെയ്താണ് ക്യാമ്പയിന് തുടക്കം കുറിച്ചത്.

ഇന്ത്യയുടെ ദേശീയ പതാകയ്ക്ക് പകരം ഉയര്‍ത്തിപ്പിടിക്കേണ്ടത് മരിച്ചുകിടക്കുമ്പോള്‍ പെണ്‍കുട്ടി ധരിച്ചിരുന്ന വയലറ്റ് ഗൗണാണെന്ന സംവിധായികയും എഴുത്തുകാരിയുമായ ലീന മണിമേഖലൈയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇത്തരമൊരു ആശയം ഉടലെടുത്തതെന്നാണ് സൂചന.

ജനുവരി 10ന് കാട്ടില്‍ മേയാന്‍ വിട്ട കുതിരയെ അന്വേഷിച്ചു പോയ പെണ്‍കുട്ടിയെയെ റിട്ടയേഡ് റവന്യു ഉദ്യോഗസ്ഥനായ സഞ്ജി റാമിന്റെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. മൂന്നു ദിവസം ക്ഷേത്രത്തില്‍ തടങ്കലില്‍ പാര്‍പ്പിച്ച് മയക്കുമരുന്ന് കുത്തിവെച്ച് സഞ്ജിറാമും മകന്‍ വിശാലും അനന്തിരവനും സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായ ദീപക് ഖജൂരിയ, സുരീന്ദര്‍ വര്‍മ, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ്, സബ് ഇന്‍സ്പെക്ടര്‍ ആനന്ദ് ദുട്ട, കോണ്‍സ്റ്റബിള്‍ പര്‍വേശ് കുമാര്‍ എന്നിവരും ചേര്‍ന്ന് പലതവണ ലൈംഗികമായി പീഡിപ്പിച്ച കുട്ടിയെ ഒടുവില്‍ അതിക്രൂരമായി തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. 19കാരനായ അനന്തിരവനാണ് ആസിഫയുടെ തലയ്ക്കടിച്ചത്.

കത്വാ ജില്ലയിലെ മുസ്ലിങ്ങളോടുള്ള കൊടിയ വിരോധമാണ് സഞ്ജി റാമിനെയും കൂട്ടാളികളെയും കൊടുംപാതകത്തിലേക്ക് നയിച്ചത്. ഇവിടുത്തെ നാടോടി ജനവിഭാഗമായ ബേക്കവാലി മുസ്ലിങ്ങളെ ഭയപ്പെടുത്താനും തുരത്താനും വേണ്ടിയാണ് മതഭീകരര്‍ പിഞ്ചുപൈതലിനെ ക്രൂരമായി വേട്ടയാടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Murder, Child, Jammu, Whatsapp, Supporters, Whatsapp Group, Violet Color Profile Picture, Whatsapp Profile Picture Campaign For Asifa