Follow KVARTHA on Google news Follow Us!
ad

ഹിജാബ് ശരിയായി ധരിച്ചില്ല; യുവതിക്ക് നേരെ ഇറാനിയന്‍ വനിതാ പോലീസിന്റെ ക്രൂരമര്‍ദനം, വീഡിയോ കാണാം

ഹിജാബ് ശരിയായ രീതിയില്‍ ധരിച്ചില്ലെന്ന് പറഞ്ഞ് യുവതിക്ക് നേരെ ഇറാനിയന്‍ വനിതാ Police, News, Crime, Criminal Case, Iran, Protesters, Video, Social Network, World,
തെഹ് റാന്‍: (www.kvartha.com 20.04.2018) ഹിജാബ് ശരിയായ രീതിയില്‍ ധരിച്ചില്ലെന്ന് പറഞ്ഞ് യുവതിക്ക് നേരെ ഇറാനിയന്‍ വനിതാ പോലീസിന്റെ ക്രൂരമര്‍ദനം. ഇതിന്റെ വീഡിയോ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇറാനിലെ ഒരു പാര്‍ക്കില്‍ വച്ചാണ് സംഭവം. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. പകല്‍ സമയത്ത് നിരവധിയാളുകള്‍ നോക്കി നില്‍ക്കെയാണ് വനിതാ പോലീസിന്റെ കാടത്തം.

പോലീസുകാര്‍ 20 വയസിനോടടുത്ത് പ്രായമുള്ള യുവതിയുടെ നേരെ ആകോശിച്ചുകൊണ്ട് പാഞ്ഞടുക്കുകയും മുഖത്തടിച്ച് തള്ളി താഴെയിടുകയും നിലത്തിട്ട് വലിച്ചിഴയ്ക്കുകയും ചെയ്തു. എന്നെ വിടൂ എന്ന് പറഞ്ഞ് യുവതി കരയുന്നതും ദൃശ്യത്തില്‍ കാണാം. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ദൃശ്യങ്ങള്‍ സഹിതം വാര്‍ത്ത പുറത്തുവിട്ടത്.

Video of Iran 'morality police' wrestling with woman sparks outrage, Police, News, Crime, Criminal Case, Iran, Protesters, Video, Social Network, World

വീഡിയോയില്‍ സുഹൃത്തുക്കളായ രണ്ടു യുവതികളെ കാണാം. ഇതില്‍ ഒരാള്‍ കന്യാസ്ത്രീ വേഷം ധരിച്ചയാളും ഒരാള്‍ മുടി പുറത്തുകാണുന്നവിധം ഹിജാബ് ധരിച്ചിരിക്കുന്നതും കാണാം. ഈ അവസരത്തില്‍ അവിടെ എത്തിയ വനിതാ പോലീസ് ആക്രോശിച്ചുകൊണ്ട് പാഞ്ഞടുക്കുകയും യുവതിയുടെ മുഖത്തടിച്ച് നിലത്തിട്ട് വലിച്ചിഴയ്ക്കുകയുമായിരുന്നു. ഇതിനിടെ എന്നെ വിടൂ എന്ന് യുവതി കരഞ്ഞുകൊണ്ട് പറയുന്നതും കാണാം. പാര്‍ക്കില്‍ ഒപ്പമുണ്ടായിരുന്ന ആളുകളാണ് അക്രമത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

മണിക്കൂറുകള്‍ക്കകം തന്നെ വീഡിയോ വൈറലായി. സംഭവം വിവാദമായതോടെ ഇക്കാര്യത്തില്‍ ഉടന്‍ അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി അബ്ദുര്‍ റെസ റഹ് മാനി ഫാസില്‍ പ്രതികരിച്ചു. ഇറാന്‍ നിയമപ്രകാരം സ്ത്രീകള്‍ തല മറച്ച് മാത്രമെ പുറത്തിറങ്ങാന്‍ പാടുള്ളൂ. എന്നാല്‍ പലരും നിയമം ലംഘിച്ച് മുടി പുറത്തേക്ക് കാട്ടിയാണ് ഹിജാബ് ധരിക്കുന്നത്.

അതേസമയം പോലീസിനെ അധിക്ഷേപിച്ചതിനെ തുടര്‍ന്നാണ് യുവതിയെ മര്‍ദിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം. എന്നാല്‍ പോലീസിന്റെ ഇത്തരം പെരുമാറ്റം അംഗീകരിക്കാനാകില്ലെന്ന് വുമണ്‍സ് അഫയേഴ്‌സ് വൈസ് പ്രസിഡന്റ് മസൂമെ എബ്‌തെകര്‍ പറഞ്ഞു.

ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോള്‍ മുതല്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഹിജാബ് ധരിക്കാതെ നിരവധി സ്ത്രീകള്‍ വീഡിയോ ദൃശ്യങ്ങള്‍ പുറത്തിറക്കുകയും ചെയ്തിരുന്നു.

നേരത്തെ ശിരോവസ്ത്രം വടിയില്‍ കെട്ടി പ്രതിഷേധിച്ചതിന് നിരവധി സ്ത്രീകളെ ഇറാന്‍ അധികൃതര്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Video of Iran 'morality police' wrestling with woman sparks outrage, Police, News, Crime, Criminal Case, Iran, Protesters, Video, Social Network, World.