Follow KVARTHA on Google news Follow Us!
ad

മോഡി ഇന്ത്യയില്‍ 'മൗനി ബാബ'; വിദേശത്ത് ചെന്നാലേ ഇന്ത്യയിലെ ആഭ്യന്തര വിഷയങ്ങള്‍ സംസാരിക്കൂ: രാജ്യതലസ്ഥാനം വിദേശത്തേയ്ക്ക് മാറ്റണമെന്ന് ശിവസേന

ന്യൂഡല്‍ഹി: (www.kvartha.com 21.04.2018) 'മന്‍ മോഹന്‍ മോഡി' എന്ന തലക്കെട്ടോടെ ശിവസേന മുഖപത്രമായ സാം നയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരിഹസിച്ച് എഡിറ്റോറിയല്‍. National, Narendra Modi, Shiv Sena
ന്യൂഡല്‍ഹി: (www.kvartha.com 21.04.2018) 'മന്‍ മോഹന്‍ മോഡി' എന്ന തലക്കെട്ടോടെ ശിവസേന മുഖപത്രമായ സാം നയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരിഹസിച്ച് എഡിറ്റോറിയല്‍. മോഡിയെ മൗനി ബാബയെന്ന് വിളിച്ച ശിവസേന വിദേശത്ത് ചെന്നാലേ മോഡി ഇന്ത്യയിലെ ആഭ്യന്തര കാര്യങ്ങള്‍ സംസാരിക്കൂവെന്നും കളിയാക്കി. രാജ്യ തലസ്ഥാനം ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേയ്‌ക്കോ ന്യൂയോര്‍ക്കിലേയ്‌ക്കോ ടോക്കിയോയിലേയ്‌ക്കോ പാരീസിലേയ്‌ക്കോ മാറ്റണമെന്നും ശിവസേന ആവശ്യപ്പെട്ടു. ന്യൂഡല്‍ഹിയെ വിദേശരാജ്യ നഗരമെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ഒരു ഫിലിം സെറ്റാക്കി മാറ്റണമെന്നും പാര്‍ട്ടി പറഞ്ഞു.

മുന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗ് മോഡിക്ക് നല്‍കിയ ഉപദേശം രാജ്യത്തിന്റെ മനസാണെന്നും ശിവസേന പറഞ്ഞു. പ്രധാനമന്ത്രിയായിരുന്ന കാലത്ത് കൂടുതല്‍ സംസാരിക്കാന്‍ തന്നോട് ആവശ്യപ്പെട്ട മോഡിയോട് കൂടുതല്‍ സംസാരിക്കാന്‍ മന്‍ മോഹന്‍ സിംഗും അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.

National, Narendra Modi, Shiv Sena

മന്‍ മോഹന്‍ സിംഗ് പറഞ്ഞത് പകുതിയും സത്യമാണ്. മോഡി ഇന്ത്യയില്‍ മൗനി ബാബയായിരിക്കുന്നു. വിദേശത്ത് എത്തുമ്പോള്‍ മാത്രമാണ് സംസാരിക്കുന്നത്. ഇന്ത്യയില്‍ വെച്ച് സംസാരിക്കണമെന്ന് അദ്ദേഹത്തിന് തോന്നുന്നില്ല. ഇവിടുത്ത സംഭവങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍ അദ്ദേഹത്തിന് ഛര്‍ദ്ദിക്കാന്‍ വരുന്നുണ്ടാകും. അതാകും ആഭ്യന്തര വിഷയങ്ങള്‍ വിദേശത്ത് പോയി പ്രസംഗിക്കുന്നതെന്നും ശിവസേന പറഞ്ഞു.

ഇന്ത്യയിലെ ലൈംഗീക പീഡനകേസുകള്‍ ലണ്ടനിലെത്തിയപ്പോഴാണ് സംസാരിക്കുന്നത്. അദ്ദേഹം വികാരതരളിതനാണ്. അനീതിക്കെതിരെയുള്ള കനല്‍ അദ്ദേഹത്തിന്റെ ഉള്ളിലുണ്ട്. പക്ഷേ അത് ആളിക്കത്തണമെങ്കില്‍ വിദേശത്ത് എത്തണം. ലൈംഗീക പീഡനങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് പറയുന്ന മോഡിക്ക് നിര്‍ഭയ കേസില്‍ അഭിപ്രായം മറിച്ചാണെന്നും ശിവസേന പരിഹസിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: HE SHIV Sena on Friday referred to Prime Minister Narendra Modi as Mauni Baba, who only speaks about domestic issues when he is abroad. In an editorial titled Manmohan Modi in party mouthpiece Saamana, the Sena said the country’s capital should be shifted to London, New York, Tokyo or Paris, or else, New Delhi should be transformed into a film set depicting a foreign city.

Keywords: National, Narendra Modi, Shiv Sena