Follow KVARTHA on Google news Follow Us!
ad

നീറ്റ് ; ഡ്രസ് കോഡുമായി സി ബി എസ് ഇ

മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന് (New Delhi, News, Trending, Education, Student, Examination, CBSE, National,
ന്യൂഡല്‍ഹി: (www.kvartha.com 19.04.2018) മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന് (നീറ്റ്) ഡ്രസ് കോഡുമായി സി.ബി.എസ്.ഇ. കഴിഞ്ഞവര്‍ഷം വിദ്യാര്‍ത്ഥികളുടെ വസ്ത്രധാരണത്തില്‍ പല നിയന്ത്രണങ്ങളും (ഹിജാബ് അടക്കം) കൊണ്ടു വന്നതിന്റെ പേരില്‍ ഏറെ പഴി കേള്‍ക്കേണ്ടി വന്നതിനെ തുടര്‍ന്നാണ് സി.ബി.എസ്.ഇയുടെ പുതിയ തീരുമാനം.

ഇതു പ്രകാരം, നേര്‍ത്ത കളറിലുള്ള ഹാഫ് സ്ലീവ് വസ്ത്രങ്ങള്‍ മാത്രമെ വിദ്യാര്‍ത്ഥികള്‍ ധരിക്കാന്‍ പാടുള്ളൂ, ഷൂസ് ധരിക്കരുത് എന്നിവയാണ് പ്രധാന തീരുമാനങ്ങള്‍. ഇതുകൂടാതെ പരീക്ഷയ്ക്ക് ഒരു മണിക്കൂര്‍ മുമ്പ് തന്നെ വിദ്യാര്‍ത്ഥികള്‍ പരീക്ഷാ ഹാളില്‍ ഹാജരാകണമെന്നും നിര്‍ദേശമുണ്ട്.

NEET exam: CBSE issues dress code,New Delhi, News, Trending, Education, Student, Examination, CBSE, National.

സല്‍വാര്‍, സ്ലിപ്പറുകള്‍, ഉയര്‍ന്ന ഹീല്‍ ഇല്ലാത്ത തരം പാദരക്ഷകള്‍ എന്നിവ ധരിക്കാം. എന്നാല്‍ ഷൂസ് അനുവദനീയമല്ല എന്നും സി.ബി.എസ്.ഇ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. വലിയ ബട്ടണ്‍, ബാഡ്ജ്, ബ്രൂച്ച്, പൂവ് എന്നിവയൊന്നും സല്‍വാര്‍ കമ്മീസിലോ പാന്റിലോ ഉണ്ടാകരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ആശയ വിനിമയത്തിനുള്ള ഒരു ഉപകരണവും പരീക്ഷ സെന്ററിലേക്ക് കൊണ്ടുവരരുത്. ഇത് സൂക്ഷിക്കുന്നതിനാവശ്യമായ ഒരു സൗകര്യവും സെന്ററുകളില്‍ ഏര്‍പ്പെടുത്തിയിട്ടില്ല. ജ്യോമെട്രി ബോക്‌സ്, പെന്‍സില്‍ ബോക്‌സ്, ബെല്‍റ്റ്, തൊപ്പി, വാച്ച്, മറ്റ് മെറ്റാലിക് ഉപകരണങ്ങള്‍ തുടങ്ങിയവയൊന്നും ഹാളില്‍ അനുവദിക്കില്ലെന്നും സി.ബി.എസ്.ഇ പത്രക്കുറിപ്പില്‍ അറിയിച്ചു. മെയ് ആറിന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയാണ് നീറ്റ് പരീക്ഷ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: NEET exam: CBSE issues dress code,New Delhi, News, Trending, Education, Student, Examination, CBSE, National.