Follow KVARTHA on Google news Follow Us!
ad

ശ്രീകലാ പ്രഭാകറിന്റെ വിയോഗത്തില്‍ ഞെട്ടി കേരളത്തിലെ മാധ്യമ ലോകം

കൈരളി ടിവിയിലെ മാധ്യമ പ്രവര്‍ത്തക ശ്രീകലാ പ്രഭാകറിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ അമ്പരന്ന് കേരളത്തിലെ മാധ്യമ ലോകം. ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ Kerala, News, Thiruvananthapuram, Obituary, Journalist, Shrikala Prabhakar, Kerala Journalism Union, secretary.
തിരുവനന്തപുരം: (www.kvartha.com 22.04.2018) കൈരളി ടിവിയിലെ മാധ്യമ പ്രവര്‍ത്തക ശ്രീകലാ പ്രഭാകറിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ അമ്പരന്ന് കേരളത്തിലെ മാധ്യമ ലോകം. ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന ശ്രീകല ഞായറാഴ്ച രാവിലെയാണ് മരിച്ചത്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറിയായിരുന്നു.

ഒരു മകളുണ്ട്. കൊട്ടാരക്കര സ്വദേശിയും കരസേനാ ഉപമേധാവിയും ജനറല്‍ സതീശ് ചന്ദ്ര സഹോദരനാണ്. തിരുവനന്തപുരത്ത് കൈരളി ന്യൂസ് ഡെസ്‌കില്‍ പ്രവര്‍ത്തിച്ചിരുന്ന ശ്രീകല തലസ്ഥാന നഗരത്തനടുത്ത് പൗഡിക്കോണത്തായിരുന്നു താമസം. മൃതദേഹം 24 ചൊവ്വാഴ്ച്ച രാവിലെ 11ന് പൗഡിക്കോണത്തെ ദേവിപ്രഭ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

Kerala, News, Thiruvananthapuram, Obituary, Journalist, Srikala Prabhakar, Kerala Journalism Union, secretary, Kerala Media world Shocked In Srikala Prbhakar's Unexpected Death

നേരത്തേ തിരുവനന്തപുരം ബ്യൂറോയിലായിരിക്കെ ശ്രദ്ധേയമായ റിപ്പോര്‍ട്ടുകള്‍ കൈരളിയിലും പീപ്പിളിലും സംപ്രേഷണം ചെയ്തിരുന്നു. പിന്നീട് ഡെസ്‌കിലേക്ക് മാറിയ ശേഷം കൈരളി-പീപ്പിള്‍ വാര്‍ത്താ സംഘത്തിലെ സഹപ്രവര്‍ത്തകര്‍ക്ക് പ്രചോദനമായിരുന്നു അവര്‍ എന്ന് സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു.

പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രീകല മാധ്യമപ്രവര്‍ത്തകരുടെ അവകാശങ്ങള്‍ക്കു വേണ്ടി പൊതുവെയും വനിതാ മാധ്യമ പ്രവര്‍ത്തകരുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രത്യേകിച്ചും ആത്മാര്‍ത്ഥമായി നടത്തിയ ഇടപെടലുകള്‍ക്കുള്ള അംഗീകാരമായിരുന്നു അവരെ സംസ്ഥാന സെക്രട്ടറിയാക്കിയത്.

ശ്രീകല മരിച്ച വിവരം തലസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ ഞായറാഴ്ച രാവിലെ വന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ശ്രീകല ആശുപത്രിയിലായിരുന്നുവെന്ന് അപ്പോഴാണ് പലരും അറിയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thiruvananthapuram, Obituary, Journalist, Srikala Prabhakar, Kerala Journalism Union, secretary, Kerala Media world Shocked In Srikala Prbhakar's Unexpected Death