Follow KVARTHA on Google news Follow Us!
ad

ഇംപീച്ച് മെന്റ് : കോണ്‍ഗ്രസിനുള്ളില്‍ ഭിന്നത; സല്മാന്‍ ഖുര്‍ഷിദ്, വീരപ്പ മൊയ്‌ലി, അശ്വിനി കുമാര്‍ എന്നിവര്‍ പിന്തുണയ്ക്കില്ല

ന്യൂഡല്‍ഹി: (www.kvartha.com 21.04.2018) സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇം പീച്ച് ചെയ്യാനുള്ള പ്രതിപക്ഷ കക്ഷികളുടെ തീരുമാനത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെNational, Impeachment, Congress, SC
ന്യൂഡല്‍ഹി: (www.kvartha.com 21.04.2018) സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇം പീച്ച് ചെയ്യാനുള്ള പ്രതിപക്ഷ കക്ഷികളുടെ തീരുമാനത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ ഭിന്നത. മുന്‍ കേന്ദ്രമന്ത്രിമാരായ സല്മാന്‍ ഖുര്‍ഷിദ്, വീരപ്പ മൊയ്‌ലി, അശ്വിനി കുമാര്‍ എന്നിവര്‍ പ്രമേയത്തെ പിന്തുണയ്ക്കില്ല.

ഇം പീച്ച് മെന്റ് പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടാക്കില്ല എന്ന നിലപാടിലാണ് അശ്വിനി കുമാര്‍. മാത്രമല്ല, സ്ഥിതി കൂടുതല്‍ വഷളാക്കുമെന്നും അദ്ദേഹം പറയുന്നു. നിലവിലെ സംഭവവികാസങ്ങളില്‍ ദുഖമുണ്ടെന്ന് സല്മാന്‍ ഖുര്‍ഷിദ് പറഞ്ഞു. മുന്‍ നിയമമന്ത്രി കൂടിയായിരുന്ന വീരപ്പ മൊയ്‌ലിയാകട്ടെ നേരത്തേ മുതല്‍ തന്നെ ഇം പീച്ച് മെന്റിനെതിരെ നിലപാടെടുത്ത നേതാവാണ്. എന്നാല്‍ എന്തുകൊണ്ട് എന്ന് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല.

National, Impeachment, Congress, SC

പാര്‍ട്ടി തീരുമാനത്തില്‍ മൊയ്‌ലി അസംതൃപ്തനാണെന്നും എന്നാല്‍ പാര്‍ട്ടി തീരുമാനത്തെ ചോദ്യം ചെയ്യില്ലെന്ന നിലപാടിലാണ് അദ്ദേഹമെന്നും മൊയ്‌ലിയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Hours after the Congress and six Opposition parties gave a notice for moving an impeachment motion against Chief Justice of India Dipak Misra, two senior Congress leaders and former Law Ministers expressed their reservations to The Indian Express.

Keywords: National, Impeachment, Congress, SC