Follow KVARTHA on Google news Follow Us!
ad

സോഷ്യല്‍ മീഡിയ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത അഞ്ച് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കത്വ സംഭവവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഹര്‍ത്താലിന് ആഹ്വാനംKerala, Malappuram, News, Harthal, Social Network, RSS, Manjeri, Police, Arrest, Call For Fake Social Media Harthal; 5 RSS Workers Arrested
മഞ്ചേരി: (www.kvartha.com 21.04.2018) കത്വ സംഭവവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തു. സംഘ്പരിവാര്‍ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. 'വോയ്‌സ് ഓഫ് ട്രൂത്ത്' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് കൊല്ലം സ്വദേശികളായ ഇവര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

പിടിയിലായവര്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകരാണെന്നാണ് പോലീസ് പറയുന്നത്. ഹര്‍ത്താലാഹ്വാനത്തിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി മലപ്പുറം എസ് പി അറിയിച്ചു. അന്വേഷണം ഹര്‍ത്താലാഹ്വാനത്തിനു പിറകിലെ സംഘ്പരിവാര്‍ നേതൃത്വത്തിന്റെ പങ്കിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എസ് പി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.


20 നും 25 നും ഇടയ്ക്ക് പ്രായമുള്ള യുവാക്കളാണ് ഇപ്പോള്‍ അറസ്റ്റിലായിട്ടുള്ളത്. അതേസമയം, മലപ്പുറം കൂട്ടായി സ്വദേശിയായ പതിനാറുകാരനും 'വോയ്‌സ് ഓഫ് ട്രൂത്ത്' ഗ്രൂപ്പില്‍ അഡ്മിനാണെന്ന് പോലീസ് പറഞ്ഞു.

പിടിയിലായവര്‍ മഞ്ചേരി പോലീസിന്റെ കസ്റ്റഡിയിലാണുള്ളത്. ഇവര്‍ സംഘ്പരിവാറിന്റെ സ്ഥിരം പ്രവര്‍ത്തകരാണ്. ഇവര്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിനു പിന്നിലെ ഗൂഢാലോചനയാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. ഇവര്‍ക്ക് ബാഹ്യമായ പ്രേരണകളുണ്ടായോ, ഇവരുടെ രാഷ്ടരീയ ബന്ധം അതിനു കാരണമായോ തുടങ്ങിയ കാര്യങ്ങളും പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Malappuram, News, Harthal, Social Network, RSS, Manjeri, Police, Arrest, Call For Fake Social Media Harthal; 5 RSS Workers Arrested