Follow KVARTHA on Google news Follow Us!
ad

സി പി എം കോണ്‍ഗ്രസിനു പിന്തുണ അറിയിച്ചിരിക്കുന്നു, യു ടി ഖാദറിനെ പിന്തുണക്കുമോ?

തെരെഞ്ഞെടുപ്പ് ഗോദ കര്‍ണാടക രാഷ്ട്രീയത്തിന്റെ ഭാവിയും വര്‍ത്തമാനവും ചര്‍ച്ച ചെയ്യപ്പെടുന്നതിനു പകരം ജാതിയും Article, Prathibha-Rajan, Election, Karnataka, CPM, Congress, BJP,
കര്‍ണാടക നിയമസഭാ തെരെഞ്ഞെടുപ്പ് ഒരു വീക്ഷണം-മൂന്ന്
നേര്‍ക്കാഴ്ച്ചകള്‍- പ്രതിഭാരാജന്‍


(www.kvartha.com 23/04/2018) തെരെഞ്ഞെടുപ്പ് ഗോദ കര്‍ണാടക രാഷ്ട്രീയത്തിന്റെ ഭാവിയും വര്‍ത്തമാനവും ചര്‍ച്ച ചെയ്യപ്പെടുന്നതിനു പകരം ജാതിയും മതവും വര്‍ഗീയതയും അടങ്ങുന്ന വിവാദങ്ങളാണ് ചര്‍ച്ചാ വിഷയം. രാഹുല്‍ ഗാന്ധി അമ്പലം സന്ദര്‍ശിക്കുന്നതും, കപട മതേതരത്വ വാദവുമാണ് ബി.ജെ.പി മുഖ്യമായും വിഷയമാക്കുന്നത്. ജനാധിപത്യ മതേതര രാഷ്ട്രീയ വാദങ്ങള്‍ക്കു പകരം ഹിന്ദു വിരുദ്ധരും, അല്ലാത്തവരും തമ്മിലാണ് മല്‍സരം.

തെരെഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഉദ്ഘാടന യോഗത്തില്‍ തന്നെ സിദ്ധാരാമയ്യ തുറന്നടിച്ചു. ബി.ജെ.പിയും സഖ്യകക്ഷികളും ഹിന്ദു ഭീകരവാദികളാണ്. ഇന്ത്യ വിരുദ്ധ സംഘടനയായ എസ്ഡിപിഐയ്‌ക്കെതിരായ എല്ലാ കേസുകളും കോണ്‍ഗ്രസ് സര്‍ക്കാര്‍ പിന്‍വലിച്ചത് രാജ്യത്ത് ഭീകരവാദം വളര്‍ത്തുന്നവരുടെ വോട്ടിനു വേണ്ടിയാണെന്ന അമിത് ഷായുടെ ചിത്രദുര്‍ഗാ പ്രസംഗവും, മുഖ്യമന്ത്രിയുടെ വിവാദമറുപടിയുമാണ് കര്‍ണാടകത്തില്‍ ഇപ്പോള്‍ ചൂടു പിടിച്ചിരിക്കുന്നത്.

സുഷുമാ സ്വരാജ് കൂടി തെരെഞ്ഞെടുപ്പ് നേതൃത്വം ഏറ്റെടുത്തതോടെ ജാതിമത രാഷ്ട്രീയം ജാതീയതയിലും, ഭീകരവാദത്തിലും തട്ടി പുകയുകയാണ്. അഴിമതിയും, തീവ്രവാദവും അമര്‍ച്ച ചെയ്യുന്നതില്‍ കോണ്‍ഗ്രസ്സ് പരാജയപ്പെട്ടെന്ന ബി.ജെ.പിയുടെ രാഷ്ട്രീയ വാദം അമ്പേ പരാജയപ്പെട്ടിരിക്കുന്നു. കശ്മീര്‍ സംഭവം ഉടലെടുത്തതോടെ സുക്ഷമ സ്വരാജ് സ്ത്രീകളുടെ സുരക്ഷയോര്‍ത്തുള്ള കണ്ണീരൊഴുക്കലിനു ശമനമുണ്ടായിട്ടുണ്ട്. ഞങ്ങള്‍ ജയിച്ചു വന്നാല്‍ മുഴുവന്‍ ജനതക്കും ഒരു രൂപാക്ക് അരി നല്‍കുമെന്ന പ്രകടന പത്രികയിലെ പ്രഖ്യാപനമാണ് ഇപ്പോള്‍ ബി.ജെ.പിയെ പിടിച്ചു നിര്‍ത്തുന്നത്.

കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ സിപിഎം കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചിട്ടുണ്ട്. പാര്‍ട്ടി മത്സരിക്കാത്ത മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കാനാണ് കേന്ദ്ര കമ്മിറ്റിയില്‍ ധാരണയായത്. 19 സീറ്റുകളിലാണ് സിപിഐ എം മത്സരിക്കുക. കാസര്‍കോട് ജില്ലയിലെ ചട്ടഞ്ചാലില്‍ നിന്നും വിവാഹിതനായ, ഉപ്പള സ്വദേശിയും നിലവിലെ ആരോഗ്യ വകുപ്പ് മന്ത്രിയുമായ യു.ടി. ഖാദര്‍ ഇത്തവണയും മംഗലൂരു സൗത്തില്‍ വെച്ച് ജനവിധി തേടുന്നു. സുനില്‍ കുമാറാണ് അവിടെ സി.പി.എം സ്ഥാനാര്‍ത്ഥി. പ്രഖ്യാപനത്തില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സുനില്‍ കുമാര്‍ മാറി നില്‍ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. സംസ്ഥാന സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായ ജി വി ശ്രീരാമറെഡ്ഡി ചിക്ക്ബല്ലാപുരയിലെ ബാഗേപ്പള്ളി മണ്ഡലത്തില്‍ നിന്ന് സംസ്ഥാനകമ്മിറ്റി അംഗം ജി നാഗരാജ് കൊപ്പാള്‍ ജില്ലയിലെ ഗംഗാവതി മണ്ഡലത്തിലും മത്സരിക്കുന്നുണ്ട്.

സംസ്ഥാനത്ത് എവിടേയും സി.പി.എം മൂന്നാം ശക്തിയല്ല. എന്നാല്‍ ജനദാദള്‍ എസ്. അങ്ങനെയല്ല. അവരുടെ കൂട്ടത്തില്‍ ബി.എസ്.പിയുമുണ്ട്. കുമാരസ്വാമി ഈ സഖ്യത്തെ നയിക്കുന്നു. മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ മകനാണ് കുമാരസ്വാമി. കര്‍ണാടകയില്‍ ആര്‍ക്കും ഭുരിപക്ഷമില്ലാതായാല്‍ അതിനുത്തരവാദി സി.പി.എം ആയിരിക്കില്ല, മിറച്ച് കുമാരസ്വാമിയായിരിക്കും. അക്കാര്യം അദ്ദേഹം തന്നെ തുറന്നു പറഞ്ഞിട്ടുമുണ്ട്. 224 സീറ്റിലും അവരുടെ സഖ്യം മല്‍സരത്തിനുണ്ട്. തൂക്കു മന്ത്രിസഭയുടെ ദുര്‍ഭൂതം കുമാരസ്വാമിയുടെ ജനതാദളിലുടെ കര്‍ണാടകയെ തുറിച്ചു നോക്കുകയാണ്.

Article, Prathibha-Rajan, Election, Karnataka, CPM, Congress, BJP, Article about Karnataka election- 3

ഇത്തരം രാഷ്ട്രീയ സാഹചര്യങ്ങള്‍ മുഖവിലക്കെടുത്തും വിലയിരുത്തിയുമായിരിക്കണം ഇതിനിടെ സി-ഫോര്‍ തെരെഞ്ഞെടുപ്പ് ഫലം പ്രവചിച്ചിരിക്കുക.

2013ല്‍ അവര്‍ നടത്തിയ പ്രവചനം അക്ഷരാര്‍ത്ഥത്തില്‍ ശരിയായിരുന്നു. 119-120 സീറ്റ് കോണ്‍ഗ്രസിനു കിട്ടുമെന്നായിരുന്നു 2013ലെ പ്രവചനം. അന്ന് ലഭിച്ചത് 122 സീറ്റുകള്‍. ഇത്തവണ വോട്ടുവിഹിതത്തില്‍ ഒന്‍പതു ശതമാനം വര്‍ധനയോടെ കോണ്‍ഗ്രസ് 46 ശതമാനം വോട്ട് നേടുമെന്നാണ് പ്രവചനം. ബിജെപിക്ക് 31 ശതമാനം, ജെഡിഎസിന് 16 ശതമാനം എന്നിങ്ങനെയാകും വോട്ടുവിഹിതം എന്ന് പ്രവചനഫലം പറയുന്നു.

2013ല്‍ നേടിയ 40 സീറ്റ് ബിജെപി 70 ആയി ഉയര്‍ത്തിയേക്കുമെന്നല്ലാതെ ഭരണം പിടിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. അതേസമയം ജെഡിഎസിന്റെ 40 സീറ്റുകള്‍ 27 ആയി കുറയും. മറ്റുള്ളവര്‍ക്ക് ഒരു സീറ്റും ഏഴു ശതമാനം വോട്ടും മാത്രമേ ലഭിക്കൂവെന്നും സര്‍വേ പറയുന്നു. മാര്‍ച്ച് ഒന്നിനും 25നും ഇടയില്‍ പ്രത്യേകം നിരീക്ഷിച്ച 54 മണ്ഡലങ്ങളിലെ 22,357 വോട്ടര്‍മാരെ ഉള്‍പ്പെടുത്തിയായിരുന്നു സര്‍വേ. പുരുഷന്മാരില്‍ 44 ശതമാനവും സ്ത്രീകളില്‍ 48 ശതമാനവും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നു എന്ന് അവര്‍ക്കു ബോധ്യമായി. 33 ശതമാനം പുരുഷന്മാരും 29 ശതമാനം സ്ത്രീകളും ബിജെപിയെ പിന്തുണയ്ക്കുന്നുണ്ട്. എല്ലാ പ്രായക്കാരിലും കോണ്‍ഗ്രസിനാണു മുന്‍തൂക്കം. കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ച 122 സീറ്റ് അധികരിച്ച് 126ആയി മാറുമെന്നാണ് പ്രവചനം വിലയിരുത്തുന്നത്.

ഈ പ്രവചനത്തെ ബി.ജെ.പിക്ക് എങ്ങനെ മിറകടക്കന്‍ കഴിയും?
ഒറ്റമൂലിയിലാണ് ഉത്തരം. നരേന്ദ്ര മോദിയുടെ വ്യാക്തി പ്രഭാവം ഒന്നു മാത്രം. അമിത്ഷാ അഴിച്ചു വിട്ട യാഗാശ്വത്തിന്റെ തേര്‍ തെളിക്കുന്നത് മോദിയാണ്. ഏതാണ്ട് മുഴുവന്‍ മണ്ഡലങ്ങളേയും പ്രതിനിധീകരിച്ച് മോദി എത്തിയേക്കും. ഒരു സിംഹത്തിനു നടുവിലായി ഷായും മോദിയും നിറഞ്ഞു നില്‍ക്കുന്ന പോസ്റ്ററുകളുടെ പ്രദര്‍ശനത്തിന് ഇവിടെ ഗ്രാമങ്ങള്‍ തമ്മില്‍ മല്‍സരിക്കുകയാണ്. പ്രവചന ഫലം പുറത്തു വന്ന് ഒന്നരമാസം കഴിഞ്ഞ് മാത്രമാണ് തെരെഞ്ഞെടുപ്പ്. ഇന്നത്തെ ട്രെന്റ് മാറിമറിയാന്‍ ഇത്രയും സമയം തന്നെ അധികമാണ് എന്ന വിശ്വാസത്തിലാണ് ബി.ജെ.പി നേതാക്കള്‍. എല്ലാ വിധ പ്രവചനങ്ങളേയും കാറ്റില്‍പ്പറത്തി ബി.ജെ.പി ദക്ഷിണേന്ത്യന്‍ കവാടം ഒരിക്കല്‍ കൂടി പിടിച്ചടക്കുമോ? അതോ തൂക്കുമന്ത്രിസഭയായിരിക്കുമോ, കോണ്‍ഗ്രസിന് ഭരണം കിട്ടാതിരുന്നാലുള്ള അവസ്ഥ?

നമുക്ക് കാത്തിരിക്കാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Prathibha-Rajan, Election, Karnataka, CPM, Congress, BJP, Article about Karnataka election- 3