Follow KVARTHA on Google news Follow Us!
ad

കൊടുക്കാം നല്ലൊരു കയ്യടി; വിമാനം വൈകിയാല്‍ യാത്രക്കാര്‍ക്ക് വിമാന കമ്പനി 20,000 രൂപ നല്‍കും

വിമാനം റദ്ദാക്കുകയോ വൈകുകയോ ചെയ്യുന്നതിലൂടെ യാത്രക്കാര്‍ക്ക് തുടര്‍ യാത്രക്കുള്ളNew Delhi, News, Flight, Business, Compensation, Trending, Passengers, National,
ന്യൂഡല്‍ഹി: (www.kvartha.com 20.04.2018) വിമാനം റദ്ദാക്കുകയോ വൈകുകയോ ചെയ്യുന്നതിലൂടെ യാത്രക്കാര്‍ക്ക് തുടര്‍ യാത്രക്കുള്ള വിമാനം നഷ്ടപ്പെട്ടാല്‍ ഇനി മുതല്‍ പണി കിട്ടും. ഇത്തരമൊരു അവസ്ഥ ഉണ്ടായാല്‍ ബന്ധപ്പെട്ട കമ്പനി യാത്രക്കാര്‍ക്ക് 20,000 രൂപ നഷ്ട പരിഹാരം നല്‍കണമെന്നാണ് പുതിയ വ്യവസ്ഥ. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് (ഡി.ജി.സി.എ) ഇത്തരമൊരു ശുപാര്‍ശ നല്‍കിയിരിക്കുന്നത്.

എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ബന്ധപ്പെട്ട കമ്പനികളുമായി കൂടിയാലോചിച്ചതിന് ശേഷം മാത്രമേ വിഷയത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂ. നിലവില്‍ വിമാനം ലഭിക്കാത്ത യാത്രക്കാര്‍ക്ക് ഭക്ഷണവും താമസസൗകര്യവും മാത്രമാണ് ബന്ധപ്പെട്ട വിമാനകമ്പനികള്‍ നല്‍കുന്നത്.

Passengers could be compensated up to Rs 20,000 for flight delays, cancellations: Draft rules, New Delhi, News, Flight, Business, Compensation, Trending, Passengers, National.

വിമാനത്തില്‍ യാത്രികരുടെ എണ്ണം കൂടിയതിന്റെ പേരില്‍ ആരെയെങ്കിലും നിര്‍ബന്ധിതമായി ഒഴിവാക്കിയാല്‍ അവര്‍ക്ക് 5000 രൂപ നഷ്ടപരിഹാരം നല്‍കാനും ശുപാര്‍ശയുണ്ട്. ചില വിമാനക്കമ്പനികള്‍ യാത്രികര്‍ ടിക്കറ്റ് റദ്ദ് ചെയ്യുമെന്ന വിശ്വാസത്തില്‍ കൂടുതല്‍ ടിക്കറ്റുകള്‍ നല്‍കാറുണ്ട്. ഈ യാത്രികരെല്ലാം എത്തിയാല്‍ എല്ലാവരെയും കയറ്റാനാകില്ല. ഇത്തരം സാഹചര്യങ്ങളില്‍ പ്രത്യേക സമയപരിധി കഴിഞ്ഞെത്തുന്നവരെ കമ്പനികള്‍ ഒഴിവാക്കുകയാണ് പതിവ്.

അതേസമയം, നിര്‍ദേശങ്ങള്‍ പൂര്‍ണമായി നടപ്പാക്കുമോയെന്നതില്‍ അവ്യക്തതയുണ്ട്. നിര്‍ദേശങ്ങളോട് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സ് അംഗങ്ങള്‍ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. മിക്ക വിമാനക്കമ്പനികളും നിലവിലുള്ള നിയമങ്ങള്‍ തുടരണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Passengers could be compensated up to Rs 20,000 for flight delays, cancellations: Draft rules, New Delhi, News, Flight, Business, Compensation, Trending, Passengers, National.