Follow KVARTHA on Google news Follow Us!
ad

കളിച്ചു നടക്കേണ്ട പ്രായത്തില്‍ ചേച്ചിയുടെ പാത പിന്തുടര്‍ന്ന് സന്യാസ ദീക്ഷ സ്വീകരിക്കാനൊരുങ്ങി 12കാരന്‍; മകന്റെ തീരുമാനത്തെ പിന്തുണച്ച് മാതാപിതാക്കള്‍

കളിച്ചു നടക്കേണ്ട പ്രായത്തില്‍ ചേച്ചിയുടെ പാത പിന്തുടര്‍ന്ന് സന്യാസ ദീക്ഷ സ്വീകരിക്കാനൊരുങ്ങി Religion, News, Parents, Sisters, Family, National, Lifestyle & Fashion,
അമരാവതി: (www.kvartha.com 19.04.2018) കളിച്ചു നടക്കേണ്ട പ്രായത്തില്‍ ചേച്ചിയുടെ പാത പിന്തുടര്‍ന്ന് സന്യാസ ദീക്ഷ സ്വീകരിക്കാനൊരുങ്ങി ഭവ്യ ഷാ എന്ന 12കാരന്‍. ജൈന മതത്തില്‍ ആകൃഷ്ടനായാണ് സൂറത്തിലെ പ്രമുഖ വജ്ര വ്യാപാരിയുടെ മകന്‍ കൂടിയായ ഭവ്യ സന്യാസത്തിലേക്ക് തിരിയുന്നത്. കുടുംബത്തിന്റെ പൂര്‍ണ പിന്തുണയും ഇക്കാര്യത്തില്‍ തനിക്കുണ്ടെന്ന് ഈ പന്ത്രണ്ടുകാരന്‍ പറയുന്നു.

ദൈവം കാണിച്ചു തന്ന വഴിയിലൂടെ നടക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും ഇതാണ് ശരിയായ വഴിയെന്ന് തോന്നിയതു കൊണ്ടാണ് താന്‍ മാതാപിതാക്കളെ ത്യജിക്കുന്നതെന്നും പറഞ്ഞ ഭവ്യ ഭാവിയില്‍ അവരും തന്റെ വഴിക്ക് വരും എന്നും പറഞ്ഞു.

12-year-old Surat Boy Bhavya Shah to become Jain monk today, family celebrates,Religion, News, Parents, Sisters, Family, National, Lifestyle & Fashion

അതേസമയം മകന്റെ തീരുമാനത്തില്‍ താന്‍ അത്യധികം സന്തോഷവാനാണെന്ന് പിതാവ് ദീപേഷ് ഷാ വ്യക്തമാക്കി. നാല് വര്‍ഷം മുമ്പ് മൂത്തമകള്‍ സ്വീകരിച്ച അതേ വഴി തന്നെയാണ് മകന്‍ പിന്തുടര്‍ന്നതെന്നും ഇദ്ദേഹം പറഞ്ഞു.

ജൈന മതപ്രകാരം ഏറ്റവും പ്രാധാന്യമുള്ള ചടങ്ങാണ് ദീക്ഷ. 450 ഓളം ജൈന സന്യാസിമാരുടെ സാന്നിധ്യത്തിലാണ് ദീക്ഷ ചടങ്ങുകള്‍ നടക്കുന്നത്. ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ജീവിതരീതി പിന്തുടരുന്നവരാണ് ജൈന മത സന്യാസികള്‍. ഇവര്‍ നടക്കുമ്പോള്‍ വെള്ളത്തിലോ പുല്ലിലോ ചവിട്ടാറില്ല. മനസുകൊണ്ടോ വചനംകൊണ്ടോ കര്‍മ്മം കൊണ്ടോ തെറ്റുകള്‍ ചെയ്യില്ലെന്ന കഠിനപ്രതിജ്ഞ ചെയ്ത് ജീവിച്ച് തെളിയിക്കുക കൂടിയാണിവര്‍ ചെയ്യുന്നത്.

ജീവന്റെ അവസാന തുടിപ്പുവരെ അഹിംസാതത്വം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവരുടെ പ്രയാണം. ഒരു ദിവസം 15 മുതല്‍ ഇരുപത് കിലോമീറ്റര്‍ വരെ കാല്‍നട യാത്ര നടത്തുന്ന ഇവരുടെ ജീവിതനിഷ്ഠയും അടിയുറച്ച അഹിംസാതത്വത്തിലാണ്.

Keywords: 12-year-old Surat Boy Bhavya Shah to become Jain monk today, family celebrates,Religion, News, Parents, Sisters, Family, National, Lifestyle & Fashion.