Follow KVARTHA on Google news Follow Us!
ad

കാട്ടുപന്നിയിറച്ചി കഴിക്കാറുണ്ടെന്നു പറഞ്ഞ ജോര്‍ജ് എം. തോമസ് എം.എല്‍.എ യെ വന്യജീവി സംരക്ഷണ നിയമപ്രകാരം ശിക്ഷിക്കണമെന്ന് ആവശ്യം

കാട്ടുപന്നിയിറച്ചിയും വാട്ടുകപ്പയും ചേര്‍ത്ത് കഴിക്കാന്‍ നല്ല രുചിയാണെന്നും ആരെങ്കിലും കൊണ്ടുവന്നാല്‍ News, Palakkad, Kerala, Minister, MLA,
പാലക്കാട്:(www.kvartha.com 17/03/2018) കാട്ടുപന്നിയിറച്ചിയും വാട്ടുകപ്പയും ചേര്‍ത്ത് കഴിക്കാന്‍ നല്ല രുചിയാണെന്നും ആരെങ്കിലും കൊണ്ടുവന്നാല്‍ വല്ലപ്പോഴും കഴിക്കാറുണ്ടെന്നും ജോര്‍ജ് എം. തോമസ് എം.എല്‍.എ നിയമസഭയില്‍ തുറന്ന് പറഞ്ഞ സാഹചര്യത്തില്‍ എം.എല്‍.എ യെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് ശിക്ഷിക്കാനാവശ്യമായ നടപടികള്‍ എടുക്കണമെന്ന് ആവശ്യപ്പെട്ട് വൈല്‍ഡ്ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ദക്ഷിണേന്ത്യന്‍ കോഓര്‍ഡിനേറ്റര്‍ എസ് ഗുരുവായൂരപ്പന്‍ കേരള ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡനും ഹെഡ് ഓഫ് ഫോറെസ്റ് ഫോഴ്സിനും അപേക്ഷ നല്‍കി. വെളിപ്പെടുത്തല്‍ നടത്തിയ എം. എല്‍. എ ക്കു വേണ്ടി ആരെല്ലാമാണ് വേട്ടക്ക് പിന്നിലും മറ്റുമായി പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി അവര്‍ക്കെതിരെയും നടപടികള്‍ എടുക്കണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്.

കാട്ടുപന്നിയെ കൊല്ലുന്നതിന് പ്രോത്സാഹനം നല്‍കുന്ന ഇത്തരം വെളിപ്പെടുത്തലുകളും അവരെ പ്രോത്സാഹിപ്പിക്കുന്ന പി.സി.ജോര്‍ജ്, പി.കെ. ശശീന്ദ്രന്‍ പോലുള്ള മറ്റ് എം.എല്‍.എ മാരും വന്യജീവി വേട്ടക്ക് പ്രോത്സാഹനം നല്‍കിയിരിക്കുകയാണ്. വന്യജീവി സംരക്ഷണം നടപ്പിലാക്കുന്നതിന് മാതൃകയാവേണ്ടതും അതിനാവശ്യമായ നിയമ നിര്‍മാണം നടത്തേണ്ടതുമായ ജനപ്രതിനിധികള്‍ തന്നെ അവയെ കൊല്ലാന്‍ പ്രേരിപ്പിക്കുന്ന സാഹചര്യം നിയമം നടപ്പിലാക്കുന്ന ഉദ്യോഗസ്ഥര്‍ക്കും വലിയൊരു വെല്ലുവിളി സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തില്‍ അടിയന്തിര പ്രാധാന്യത്തോടെ നടപടികള്‍ എടുക്കണം.

 News, Palakkad, Kerala, Minister, MLA, Wild boar is eating. Demand for Thomas MLA to be punished as a wildlife conservation law


നിലവില്‍ നിയമപരമായി പ്രശ്നക്കാരായ കാട്ടുപന്നികളുടെ എണ്ണം കുറക്കാന്‍ സാഹചര്യമുണ്ടെങ്കിലും അതിനായി ആരും രംഗത്തില്ല. അതേസമയം അനധികൃതമായി വലിയ തോതില്‍ കാട്ടുപന്നി വേട്ട നടക്കുന്നുമുണ്ട്. ഇത് സംബന്ധിച്ച് കേസെടുക്കാന്‍ പോകുന്ന ഉദ്യോഗസ്ഥരെ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ ഉപയോഗിച്ച് പിന്തിരിപ്പിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഉദ്യോഗസ്ഥര്‍ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് ഉദാസീനത കാണിക്കാറുണ്ടെന്നുള്ളത് വസ്തുതയാണ്.

ഇതിന്റെ മറവില്‍ നടക്കുന്ന മറ്റു ജീവികളുടെ വേട്ട വീണ്ടും കേരളത്തില്‍ കൂടാനുള്ള സാഹചര്യമാണ് ഇതൊരുക്കുന്നത്. വന്യജീവി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ കേരള നിയമസഭ കണ്ട കറുത്തദിനമായി വന്യജീവി സംരക്ഷകര്‍ ഈ ദിവസത്തെ വിലയിരുത്തി. വനം മന്ത്രി അഡ്വ.രാജു നിയമസഭയില്‍ ഉണ്ടായിരുന്നിട്ടും ഇത് സംബന്ധിച്ച് മൗനം പാലിച്ചത് കേരളത്തില്‍ വനത്തിന്റെയും വന്യജീവികളുടെ സുരക്ഷയിലും യാതൊരു പ്രതീക്ഷയും നല്‍കുന്നില്ല എന്നതിന് തെളിവാണെന്നും സംരക്ഷണ പ്രവര്‍ത്തകര്‍ പറഞ്ഞു. അതുകൊണ്ടുതന്നെ ഇത് സംബന്ധിച്ച് ഇവര്‍ വനം മന്ത്രിക്ക് കത്തയച്ചിട്ടുമില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Palakkad, Kerala, Minister, MLA, Wild boar is eating. Demand for Thomas MLA to be punished as a wildlife conservation law