» » » » » » » » » » ഒടുവില്‍ ആ കൊലപാതക രഹസ്യം പുറത്തായി; വീട്ടമ്മയെ കൊലപ്പെടുത്തി വീപ്പയ്ക്കുള്ളിലാക്കി കോണ്‍ക്രീറ്റ് ചെയ്ത് പുഴയില്‍ തള്ളിയത് മകളുടെ കാമുകന്‍, കൊലയ്ക്ക് പ്രേരണയായത് മകളുമായുള്ള അവിഹിതബന്ധം ചോദ്യം ചെയ്തത്

കൊച്ചി: (www.kvartha.com 14.03.2018) ഒടുവില്‍ ആ കൊലപാതക രഹസ്യം പുറത്തായി, കൊച്ചിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തി വീപ്പയ്ക്കുള്ളിലാക്കി കോണ്‍ക്രീറ്റ് ചെയ്ത് പുഴയില്‍ തള്ളിയത് മകളുടെ കാമുകനാണെന്ന് കണ്ടെത്തി. കൊലയ്ക്ക് പ്രേരണയായത് മകളുമായുള്ള അവിഹിതബന്ധം ചോദ്യം ചെയ്തതാണെന്നും പോലീസിന്റെ കണ്ടെത്തല്‍.

തൃപ്പൂണിത്തുറ സ്വദേശി സജിത്താണ് കേസിലെ പ്രതി. മൃതദേഹം മറവുചെയ്യാന്‍ സജിത്തിനെ സഹായിച്ച സുഹൃത്തില്‍ നിന്നാണ് ഇതു സംബന്ധിച്ച വിവരം പോലീസിനു ലഭിച്ചത്. ശകുന്തളയുടെ മൃതദേഹം കണ്ടെത്തി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സജിത്തിനെയും മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.

Shakuntala murder mystery; Crime committed by daughter’s lover, Kochi, News, Local-News, Trending, House Wife, Police, Dead Body, Police, Kerala

അന്വേഷണം തന്നിലേക്കെത്തുന്നുവെന്ന പേടിയാണ് ഇയാളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന നിഗമനത്തിലാണു പോലീസ്. അതോ ഇയാളുടെ മരണത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കും. സജിത്തിന്റെ മൃതദേഹത്തില്‍ നടത്തിയ പരിശോധനയില്‍ പൊട്ടാസ്യം സയനൈഡിന്റെ സാന്നിധ്യവും കണ്ടെത്തിയിരുന്നു.

Shakuntala murder mystery; Crime committed by daughter’s lover, Kochi, News, Local-News, Trending, House Wife, Police, Dead Body, Police, Kerala

അതേസമയം സജിത്തിനൊപ്പം വീപ്പ കായലില്‍ കൊണ്ടിടാന്‍ സഹായിച്ചവരേയും പോലീസ് തിരിച്ചറിഞ്ഞു. തങ്ങള്‍ക്ക് വീപ്പയ്ക്കകത്ത് മൃതദേഹമാണെന്നറിയില്ലായിരുന്നുവെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. മയക്കുമരുന്ന് ഇടപാടുകളെ കുറിച്ചും മറ്റും എക്‌സൈസിനും പോലീസിനും വിവരം നല്‍കിയിരുന്ന ഇന്‍ഫോര്‍മറായിരുന്നു മരിച്ച സജിത്ത്.

2016 സെപ്റ്റംബറില്‍ ഉദയംപേരൂരില്‍ നിന്നും കാണാതായ ശകുന്തളയുടെ മൃതദേഹം 2017 ജനുവരി ഏഴിനാണ് കണ്ടെത്തിയത്. കാലുകള്‍ കൂട്ടിക്കെട്ടി വീപ്പയില്‍ തലകീഴായി ഇരുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ അല്‍പവസ്ത്രം മാത്രമാണ് ഉണ്ടായിരുന്നത്. മൃതദേഹത്തിനൊപ്പം മൂന്ന് 500 രൂപ നോട്ടുകളും കണ്ടെത്തി. പോലീസ് സ്ഥലത്തെത്തി വീപ്പ പൊട്ടിച്ചപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്. പോലീസ് സര്‍ജന്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി പരിശോധിച്ചിരുന്നു.

ചെളിയില്‍ ചവിട്ടിത്താഴ്ത്തിയ നിലയിലായിരുന്ന വീപ്പയില്‍നിന്ന് മാസങ്ങളോളം നെയ് ഉയര്‍ന്നു ജലോപരിതലത്തില്‍ പരന്നിരുന്നതായി മത്സ്യത്തൊഴിലാളികള്‍ നേരത്തെ പോലീസിനോട് പറഞ്ഞിരുന്നു. ദുര്‍ഗന്ധവും ഉണ്ടായിരുന്നു. പത്തു മാസം മുന്‍പാണ് ചെളിയില്‍ പുതഞ്ഞ നിലയില്‍ വീപ്പ കണ്ടത്. എന്നാല്‍, അന്ന് വീപ്പയില്‍ പങ്കായം കുത്തിനോക്കിയെങ്കിലും കല്ലുനിറച്ചു വച്ചിരിക്കുന്നതു പോലെ തോന്നിയതിനാല്‍ വിട്ടുകളയുകയായിരുന്നു.

രണ്ടു മാസം മുന്‍പ് കരയില്‍ മതില്‍ പണിതപ്പോള്‍ കായലില്‍നിന്ന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ചെളി കോരിയിരുന്നു. അപ്പോഴാണ് വീപ്പ കരയില്‍ എത്തിച്ചത്. ഉള്ളില്‍ ഇഷ്ടിക നിരത്തി സിമന്റ് ഇട്ട് ഉറപ്പിച്ചതായി കണ്ടതോടെ പണിക്കാര്‍ കായലോരത്ത് ഉപേക്ഷിച്ചു പോകുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Shakuntala murder mystery; Crime committed by daughter’s lover, Kochi, News, Local-News, Trending, House Wife, Police, Dead Body, Police, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal