Follow KVARTHA on Google news Follow Us!
ad

മന്ത്രിമാര്‍ എത്തിയില്ല, നിര്‍മാണം പൂര്‍ത്തിയായി ഉദ്ഘാടനം കാത്ത് രണ്ട് ആരോഗ്യ കേന്ദ്രങ്ങള്‍

നിലംപൊത്താറായതും വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ രണ്ട് ആരോഗ്യ കേന്ദ്രങ്ങളുടെ News, Kerala, Minister, Inauguration, Health center, Panchayath,
ഹരിപ്പാട്:(www.kvartha.com 17/03/2018) നിലംപൊത്താറായതും വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ രണ്ട് ആരോഗ്യ കേന്ദ്രങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടും ഉദ്ഘാടന കര്‍മ്മം വൈകുന്നു. വീയപുരം ഗ്രാമ പഞ്ചായത്തിലാണ് രണ്ട് ആരോഗ്യ കേന്ദ്രങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായി മാസങ്ങള്‍ പിന്നിട്ടിട്ടും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നില്ലെന്ന് പരക്കെ ആക്ഷേപമുള്ളത്. ഉദ്ഘാടനത്തിന് മന്ത്രിമാരെ കാത്തിരിക്കുന്നതാണ് കാലതാമസത്തിനുകാരണം. കഴിഞ്ഞ നവംമ്പറിലാണ് ആരോഗ്യകേന്ദ്രങ്ങള്‍ക്കു വേണ്ടിയുള്ള കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്.

ആരോഗ്യ വകുപ്പു മന്ത്രികെ.കെ ശൈലജ, പൊതുമരാമത്ത് വകുപ്പു മന്ത്രി ജി. സുധാകരന്‍,ധനകാര്യ വകുപ്പുമന്ത്രി തോമസ് ഐസക്ക് എന്നിവരെകൊണ്ട് ഒരുദിവസം തന്നെ രണ്ട് ആരോഗ്യകേന്ദ്രത്തിന്റേയും ഉദ്ഘാടനങ്ങള്‍ നടത്താനാണ് തീരുമാനമെന്നറിയുന്നു. നിയമസഭ കൂടുന്നതിനാല്‍ മന്ത്രിമാരെ കിട്ടാന്‍ ബുദ്ധിമുട്ടുണ്ട്. ഇങ്ങനെ വന്നാല്‍ ഏപ്രില്‍ മാസത്തോട് കൂടിയെ പൊതുജനങ്ങള്‍ക്കായി ഈ ആരോഗ്യ കേന്ദ്രങ്ങള്‍ തുറന്നുകൊടുക്കാന്‍ കഴിയുകെയുള്ളൂവെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.

News, Kerala, Minister, Inauguration, Health center, Panchayath,Ministers did not reach ; not inaugurated two health centers


പതിറ്റാണ്ടുകളായി വീയപുരം എന്‍.എസ്.എസ് കെട്ടിടത്തില്‍ വാടകക്ക് പ്രവര്‍ത്തിക്കുന്ന ആയൂര്‍വേദ ഡിസ്പെന്‍സറിയാണ് കാരിച്ചാല്‍ സെന്റ് മേരീസ് പള്ളിക്ക് കിഴക്കുവശം പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇല്ലിക്കുളത്ത് വീട്ടില്‍ ജയശ്രീ മധുകുമാര്‍ 5സെന്റ്് വസ്തു ഗ്രാമപഞ്ചായത്തിന് സൗജന്യമായി നല്‍കിയിരുന്നു ഈ വസ്തുവിലാണ് 46ലക്ഷം രൂപ ചെലവില്‍ ഡിസ്പെന്‍സറിക്കു വേണ്ട കെട്ടിടം നിര്‍മ്മിച്ചത്. ലോക ബാങ്ക് തദ്ദേശമിത്രം 2016-17അധികധന സഹായംഉപയോഗിച്ചാണ് ആയൂര്‍വേദ ഡിസ്പെന്‍സറിയുടെ കെട്ടിടം നിര്‍മാണം.

വര്‍ഷങ്ങളായി കാരിച്ചാല്‍ സെന്റ് ജോര്‍ജ്ജ ്പള്ളിവക കെട്ടിടത്തില്‍വാടകയ്ക്ക് പ്രവര്‍ത്തിച്ചിരുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പായിപ്പാട് വെളിയം ജങ്ഷന് പടിഞ്ഞാറു വശത്ത് 20സെന്റ് വസ്തു ഗ്രാമപഞ്ചായത്ത് വിലക്കുവാങ്ങിയിരുന്നു.ഗീതബാബു പ്രസിഡന്റായിരിക്കെയാണ് വസ്തു വിലക്കു വാങ്ങുന്നത്. ഇവിടെയാണ് പ്രാഥമികാരോഗ്യ കേന്ദ്രം പ്രവര്‍ത്തിച്ചു വന്നിരുന്നത്. നിലവിലെ കെട്ടിടത്തിന്റെ പോരായ്മ പരിഹരിക്കുന്നതിനുവേണ്ടിയാണ്. കിഴക്ക് പടിഞ്ഞാറ് ഭാഗത്തായി പുതിയ കെട്ടിടം പണിഞ്ഞത് കാലക്രമേണ മുകളില്‍കൂടുതല്‍ നിലകളെടുക്കാന്‍ കഴിയുന്ന തരത്തിലാണ് അടിത്തറപണിഞ്ഞിരിക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.പ്രസാദ് കുമാര്‍ പറഞ്ഞു.

നിലവിലെ കെട്ടിടം പൊളിച്ചുമാറ്റി അവിടെ പുതിയ കെട്ടിടം പണിഞ്ഞ് കിടത്തിചികിത്സക്കുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. 2005-06ല്‍ ഡോ.കെ.സി. ജോസഫ് എം.എല്‍.എ ആയിരിക്കെയാണ് പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 10ലക്ഷം രൂപ മുതല്‍ മുടക്കില്‍ പ്രാഥമികാരോഗ്യ കേന്ദ്രം പണിയുന്നത്. ഈ കെട്ടിടം നിലം പൊത്താറായതോടെയാണ് പുതിയ കെട്ടിടം പണിയാന്‍ തീരുമാനമെടുക്കുന്നത്.

ലോക ബാങ്ക് തദ്ദേശ മിത്രം2016-17അധിക ധനസഹായ പദ്ധതി പ്രകാരം 60ലക്ഷം രൂപ മുടക്കിയാണ് പുതിയകെട്ടിടം നിര്‍മ്മിച്ചത്. ആയൂര്‍വേദ ആശുപത്രി യാഥാര്‍ത്ഥ്യമാകുന്നതോടെ കാരിച്ചാല്‍,പായിപ്പാട് ,ചെറുതന,വെള്ളംകുളങ്ങര, എന്നീ പ്രദേശങ്ങളിലുള്ളവര്‍ക്കും,പ്രാഥമികാരോഗ്യ കേന്ദ്രം യാഥാര്‍ത്ഥ്യമാകുന്നതോടെ പായിപ്പാട്, ആനാരി ആയാപറമ്പ്,പാണ്ടി,വള്ളക്കാലി,മേല്പാടം,പുത്തന്‍ തുരുത്ത്,പോച്ച,വീയപുരം,തേവേരി ഇരതോട് ഭാഗങ്ങളിലുള്ളവര്‍ക്കും ആശ്വാസ കേന്ദ്രമാകും ഈ ആരോഗ്യ കേന്ദ്രങ്ങള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Minister, Inauguration, Health center, Panchayath,Ministers did not reach ; not inaugurated two health centers