Follow KVARTHA on Google news Follow Us!
ad

ആടിനെ പട്ടിയാക്കിയ പോലീസിന് മുട്ടന്‍ പണി; ഓട്ടോ യാത്രയ്ക്കിടെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തത് നിരപരാധിയെ

ഓട്ടോയാത്രയ്ക്കിടെ നടന്ന പീഡനശ്രമത്തിനിടയില്‍ യുവതി ഓട്ടോയില്‍നിന്നുംPayyannur, News, Court, Arrest, Probe, Report, Auto Driver, Injured, Complaint, Kerala,
പയ്യന്നൂര്‍: (www.kvartha.com 16.03.2018) ഓട്ടോയാത്രയ്ക്കിടെ നടന്ന പീഡനശ്രമത്തിനിടയില്‍ യുവതി ഓട്ടോയില്‍നിന്നും പുറത്തേക്ക് ചാടി റോഡില്‍ വീണ് പരിക്കേറ്റ സംഭവത്തില്‍ പോലീസ്് പ്രതിയാക്കി അറസ്റ്റ് ചെയ്ത യുവാവ് നിരപരാധിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്.

സംഭവത്തെപറ്റി അന്വേഷണം നടത്തിയ ക്രൈം ഡിറ്റാച്ച്‌മെന്റ് ബ്യൂറോ ഡിവൈഎസ്പി ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച വിശദമായ റിപ്പോര്‍ട്ടിലാണ് യുവാവിനെ നിരപരാധിയാക്കിയും ചന്തേര പോലീസിനെ പ്രതിക്കൂട്ടിലാക്കിയുമുള്ള വിവരങ്ങളുള്ളത്.

Court criticized Chandera police, Payyannur, News, Court, Arrest, Probe, Report, Auto Driver, Injured, Complaint, Kerala.

Image Credit: Kasargodvartha

2017 നവംബര്‍ 24ന് ഉച്ചക്ക് 2.15 മണിയോടെയാണ് സംഭവം. ചന്തേര സ്‌കൂളിലെ പിടിഎ യോഗത്തില്‍ പങ്കെടുക്കാനായി വന്ന പിലിക്കോട് സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. തോട്ടംകൈ ബസ്‌റ്റോപ്പില്‍ നിന്നും യുവതി കയറിയ സ്വകാര്യ ഓട്ടോറിക്ഷ പടുവളം വില്ലേജ് ഓഫീസിന് സമീപമെത്തിയപ്പോള്‍ ഓട്ടോ ഡ്രൈവര്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും രക്ഷപ്പെടാനായി ഓട്ടോയില്‍നിന്നും ചാടിയ യുവതിക്ക് റോഡില്‍ വീണ് പരിക്കേറ്റെന്നുമായിരുന്നു പരാതി.

ഇതേ തുടര്‍ന്ന് ചന്തേര എസ്‌ഐയും സംഘവും അറസ്റ്റ് ചെയ്ത സ്വാമിമുക്കിലെ ഷാനവാസിനെ(19) കോടതി റിമാന്‍ഡ് ചെയ്തിരുന്നു. നിരപരാധിയായ തന്റെ സഹോദരനെ പോലീസ് കള്ളക്കേസില്‍ കുടുക്കിയതാണെന്നും സംഭവ സമയത്ത് ഷാനവാസ് പരിയാരം മെഡിക്കല്‍ കോളജിലായിരുന്നുവെന്നും അതിന് തെളിവുണ്ടെന്നും കാണിച്ച് സഹോദരി റുബീന മനുഷ്യാവകാശ കമ്മിഷനും, കാസര്‍കോട് എസ്പിക്കും ഉത്തരമേഖലാ ഐജിക്കും പരാതി നല്‍കിയിരുന്നു.

ഇതേ തുടര്‍ന്ന് മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടതിന്‍ പ്രകാരം കാസര്‍കോട് ജില്ലാ പോലീസ് മേധാവിയുടെ നിയന്ത്രണത്തിലുള്ള ക്രൈം ഡിറ്റാച്ച്‌മെന്റ് ബ്യൂറോയെ അന്വേഷണ ചുമതല എല്‍പ്പിക്കുകയുമായിരുന്നു. പരിയാരം മെഡിക്കല്‍ കോളജിലെ മൂന്ന് നിരീക്ഷണ കാമറകള്‍ അന്വേഷണ സംഘം പരിശോധനാ വിധേയമാക്കി. ആശുപത്രി രേഖകള്‍ പരിശോധിക്കുകയും ഡോക്ടറുടെ മൊഴിരേഖപ്പെടുത്തുകയും ചെയ്തു.

ഇതോടെ സംഭവ ദിവസം ഉച്ചക്ക് ശേഷം മൂന്നുമണി വരെ ഷാനവാസ് പരിയാരം മെഡിക്കല്‍ കോളജിലെ ദന്തവിഭാഗത്തില്‍ റൂട്ട് കനാല്‍ ചികിത്സ നടത്തുകയായിരുന്നുവെന്ന് അന്വേഷണ സംഘത്തിന് ബോധ്യമായി. കൂടാതെ കാലിക്കടവിലെ നിരീക്ഷണ കാമറകളും സംഘം പരിശോധിച്ചു. ഇതിന് ശേഷമാണ് യുവാവ് കുറ്റക്കാരനല്ലെന്നും പോലീസ് കസ്റ്റഡിയില്‍ വെച്ചിരിക്കുന്ന ഇയാളുടെ ഓട്ടോറിക്ഷ വിട്ടുകൊടുക്കണമെന്നുമുള്ള വിശദമായ അന്വേഷണ റിപ്പോര്‍ട്ട് അന്വേഷണ തലവനായ ഡിവൈഎസ്പി എം.പ്രദീപ് കോടതിക്ക് നല്‍കിയിരിക്കുന്നത്.

ചന്തേര പോലീസിന്റെ അന്വേഷണത്തിലെ കുറ്റകരമായ അനാസ്ഥയും റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചതോടെ ഈ സംഭവത്തില്‍ ചന്തേര പോലീസ്്് പ്രതിക്കൂട്ടിലായിരിക്കുകയാണ്.

Keywords: Court criticized Chandera police, Payyannur, News, Court, Arrest, Probe, Report, Auto Driver, Injured, Complaint, Kerala.
< !- START disable copy paste -->