Follow KVARTHA on Google news Follow Us!
ad

ഹോളി ആഘോഷിച്ചതിന് വിദ്യാര്‍ത്ഥികളെ നടുറോഡിലും കോളജ് പരിസരത്തുമിട്ട് തല്ലിച്ചതച്ചു, കണ്ണും തലയും തകര്‍ത്തു; ഫാറൂഖ് കോളജിലെ അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കുമെതിരെ കേസ്

ഹോളി ആഘോഷിച്ചതിന് വിദ്യാര്‍ത്ഥികളെ നടുറോഡിലും കോളജ് പരിസരത്തുമിട്ട് തല്ലിച്ചതച്ച Kozhikode, News, Trending, Celebration, Religion, Complaint, Police, Case, Allegation, Vehicles, Kerala,
കോഴിക്കോട്: (www.kvartha.com 17.03.2018) ഹോളി ആഘോഷിച്ചതിന് വിദ്യാര്‍ത്ഥികളെ നടുറോഡിലും കോളജ് പരിസരത്തുമിട്ട് തല്ലിച്ചതച്ച സംഭവത്തില്‍ ഫാറൂഖ് കോളജിലെ അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കുമെതിരെ പോലീസ് കേസെടുത്തു.

ഹോളി ആഘോഷിച്ചതിന് വിദ്യാര്‍ത്ഥികളുടെ കണ്ണും തലയും തകര്‍ത്ത അധ്യാപകരായ നിഷാദ്, ഷാജിര്‍, യൂനസ് എന്നിവര്‍ക്കെതിരെയും ലാബ് അസിസ്റ്റന്റായ ഇബ്രാഹിംകുട്ടിക്കും കണ്ടാലറിയാവുന്ന മറ്റ് അധ്യാപര്‍ക്കുമെതിരെയാണ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ ഫഹ്മി അബ്ദുള്ളയുടെ പരാതി പ്രകാരം പോലീസ് കേസ് എടുത്തത്.

Belated Holy celebrations turn violent at college as students, staff clash, Kozhikode, News, Trending, Celebration, Religion, Complaint, Police, Case, Allegation, Vehicles, Kerala

കോളജ് മാനേജ്‌മെന്റ് നല്‍കിയ പരാതിപ്രകാരം, ജീവനക്കാരനായ ഇബ്രാഹിംകുട്ടിയെ വാഹനം ഇടിച്ച കേസില്‍ കാറോടിച്ച വിദ്യാര്‍ത്ഥിക്കെതിരെയും കേസെടുത്തു. എന്നാല്‍ കാറിടിപ്പിച്ചെന്ന ആരോപണമുള്ള വിദ്യാര്‍ത്ഥിയെ കണ്ടെത്താനായിട്ടില്ല. സംഭവം കോളജിലെ പ്രത്യേകസംഘം അന്വേഷിക്കുന്നുണ്ട്. അതേസമയം വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയുണ്ടാകില്ലെന്നു കോളജ് മാനേജ്‌മെന്റ് ഉറപ്പു നല്‍കിയിട്ടുണ്ട്.

ഹോളി ആഘോഷത്തിനിടെ കോളജില്‍ വിദ്യാര്‍ഥികളെ അധ്യാപകര്‍ സംഘം ചേര്‍ന്നു മര്‍ദിച്ചതായി പരാതിയുണ്ടായിരുന്നു. ക്യാംപസില്‍ ആഘോഷം വിലക്കിയതിനു പിന്നാലെയായിരുന്നു മര്‍ദനമെന്നു വിദ്യാര്‍ഥികള്‍ പറഞ്ഞു. എന്നാല്‍ പരീക്ഷയുടെ അവസാന ദിവസത്തെ ആഘോഷത്തിനിടയില്‍ നാട്ടുകാരും വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായതാണെന്നാണു കോളജ് അധികൃതരുടെ വിശദീകരണം.

മര്‍ദനത്തില്‍ പരിക്കേറ്റ പത്തിലധികം വിദ്യാര്‍ഥികളെ കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കാറിന്റെ വൈപ്പര്‍ സ്റ്റിക്ക് കൊണ്ട് കണ്ണിന് അടിയേറ്റ ഒരു വിദ്യാര്‍ഥിയുടെ പരിക്കു ഗുരുതരമാണ്. കോളജില്‍ ഹോളി വിലക്കിയിട്ടില്ലെന്നും പരീക്ഷയുടെ അവസാന ദിവസം വിദ്യാര്‍ത്ഥികളുടെ ആഘോഷം അതിരു കടന്നപ്പോള്‍ നാട്ടുകാര്‍ ഇടപെടുകയായിരുന്നുവെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

Keywords: Belated Holy celebrations turn violent at college as students, staff clash, Kozhikode, News, Trending, Celebration, Religion, Complaint, Police, Case, Allegation, Vehicles, Kerala.