Follow KVARTHA on Google news Follow Us!
ad

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി; വിചാരണ നീട്ടിവയ്ക്കാന്‍ ആകില്ലെന്ന് ഹൈക്കോടതി, സര്‍ക്കാരിന്റെ വിശദീകരണം തേടി

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് വീണ്ടും തിരിച്ചടി. വിചാരണ നീട്ടിവയ്ക്കാന്‍Kochi, News, High Court of Kerala, Police, Trending, Cinema, Entertainment, Kerala,
കൊച്ചി: (www.kvartha.com 12.03.2018) നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് വീണ്ടും തിരിച്ചടി. വിചാരണ നീട്ടിവയ്ക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി അറിയിച്ചു. നിര്‍ണായകമായ പല രേഖകളും ലഭ്യമാകാത്ത സാഹചര്യത്തില്‍ വിചാരണ തടയണമെന്നും, ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ലഭിക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ വിധി.

പ്രതിയുടെ അവകാശങ്ങള്‍ തനിക്ക് ലഭിക്കണമെന്നും അതുകൊണ്ട് തന്നെ വിചാരണ നിറുത്തി വയ്ക്കണമെന്നുമായിരുന്നു ഹൈക്കോടതിയില്‍ നല്‍കിയ ദിലീപിന്റെ ഹര്‍ജികളില്‍ ഒന്ന്. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് പോലീസിന്റെ കൈവശമുള്ള ദൃശ്യങ്ങളുടെ എഴുതിയ പകര്‍പ്പ് വേണമെന്ന മറ്റൊരു ഹര്‍ജിയും ദിലീപ് സമര്‍പ്പിച്ചിരുന്നു. ദിലീപിന്റെ ആവശ്യത്തില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. കേസ് മാര്‍ച്ച് 21ന് വീണ്ടും പരിഗണിക്കും.

Actress attack case: Dileep seeks HC directive to halt trial, Kochi, News, High Court of Kerala, Police, Trending, Cinema, Entertainment, Kerala.

കേസിലെ മുഴുവന്‍ രേഖകളും പ്രതിയെന്ന നിലയ്ക്ക് വിട്ടുകിട്ടാന്‍ ദിലീപിന് അര്‍ഹതയുണ്ടെന്നും അത് തടഞ്ഞ മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി നിയമവിരുദ്ധമാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ നടിയുടെ സ്വകാര്യത അടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് വിട്ടുനല്‍കാന്‍ കഴിയാത്തതെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. അതേസമയം, കോടതി നിര്‍ദേശിക്കുന്ന നിബന്ധനയോടെ രേഖകള്‍ ലഭിക്കാന്‍ പ്രതിക്ക് അവകാശമുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

നടി ആക്രമിക്കപ്പെട്ട കേസില്‍ ബുധനാഴ്ച വിചാരണ ആരംഭിക്കാനിരിക്കെയാണ് നിറുത്തി വയ്ക്കണമെന്ന ആവശ്യവുമായി ദിലീപ് കോടതിയെ സമീപിച്ചത്.

Keywords: Actress attack case: Dileep seeks HC directive to halt trial, Kochi, News, High Court of Kerala, Police, Trending, Cinema, Entertainment, Kerala.