Follow KVARTHA on Google news Follow Us!
ad

ഉദ്യോഗസ്ഥയുടെ കൈയില്‍ ചുംബിച്ച മന്ത്രി ആര്? ഊഹാപോഹങ്ങള്‍ സജീവം

ഫയല്‍ കാണിക്കാന്‍ ചെന്നപ്പോള്‍ മന്ത്രി കൈയില്‍ ഉമ്മ വച്ചുവെന്ന മുന്‍ പബ്ലിക് റിലേഷന്‍സ് Thiruvananthapuram, News, Politics, Trending, Facebook, post, Retirement, Ministers, Media, Congress, Kerala,
തിരുവനന്തപുരം: (www.kvartha.com 21.02.2018) ഫയല്‍ കാണിക്കാന്‍ ചെന്നപ്പോള്‍ മന്ത്രി കൈയില്‍ ഉമ്മ വച്ചുവെന്ന മുന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് (പിആര്‍ഡി) ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തലിനെ ചുറ്റിപ്പറ്റി ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ പിആര്‍ഡി മന്ത്രിമാരായിരുന്നവരേക്കുറിച്ചാണ് ഊഹാപോഹങ്ങള്‍. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് കുറച്ചുകാലം മുമ്പ് വിരമിച്ച ഉദ്യോഗസ്ഥ പിആര്‍ഡിയില്‍ ജോലി ചെയ്ത കാലത്ത് മുഖ്യമന്ത്രിമാരുള്‍പ്പെടെ പിആര്‍ഡിയുടെ ചുമതല വഹിച്ചിട്ടുണ്ട്.

ഏതു സര്‍ക്കാരിന്റെ കാലത്താണ് എന്നതുള്‍പ്പെടെ കൈയില്‍ ചുംബിച്ച മന്ത്രിയേക്കുറിച്ച് സൂചനകളൊന്നും നല്‍കാതെയാണ് മുന്‍ ഉദ്യോഗസ്ഥ കെ എസ് സുധക്കുട്ടിയുടെ ഫേസ് ബുക് പോസ്റ്റ്. ഇത് വിവാദമായതോടെ അവര്‍ രണ്ടാമത് ഇട്ട പോസ്റ്റിലും ആളേക്കുറിച്ചു സൂചനകളൊന്നുമില്ല. ചാനല്‍ ലേഖകന്‍മാര്‍ പലരും തന്നെ വിളിച്ച് അന്വേഷിച്ചെന്നും താന്‍ പറഞ്ഞില്ലെന്നും പറയില്ലെന്നും രണ്ടാമത്തെ പോസ്റ്റില്‍ പറയുന്നു.

എങ്കിലും 2001 മുതല്‍ 2016 വരെയുള്ള കാലയളവില്‍ പിആര്‍ഡി മന്ത്രി ആയിരുന്ന ആരെയും സംശയിക്കാം എന്ന മട്ടിലാണ് രണ്ടാമത്തെ പോസ്റ്റില്‍ പറയുന്നത്. പ്രമുഖ കോണ്‍ഗ്രസ് നേതാവായ മുന്‍ പിആര്‍ഡി മന്ത്രിയേക്കുറിച്ചുള്‍പ്പെടെയാണ് ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നത്. മാത്രമല്ല, സുധക്കുട്ടിയുടെ പോസ്റ്റിന്റെ പേരില്‍ പ്രചരിക്കുന്ന ഊഹാപോഹങ്ങളേക്കുറിച്ചു ചൂണ്ടിക്കാട്ടി ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഇട്ട പോസ്റ്റില്‍ കമന്റായി ഈ നേതാവിന്റെ പേര് മറ്റൊരാള്‍ ഇടുക കൂടി ചെയ്തു.

സിപിഎമ്മിന്റെ പ്രമുഖ സൈബര്‍ പ്രവര്‍ത്തകരിലൊരാളാണ് മുന്‍ കോണ്‍ഗ്രസ് മന്ത്രിയുടെ പേര് പറഞ്ഞുകൊണ്ട്, 'അദ്ദേഹത്തിന് ചുംബിക്കാനൊക്കെ അറിയാമോ' എന്നു ചോദിച്ചിരിക്കുന്നത്. മറ്റു പല നേതാക്കളെക്കുറിച്ചും ഇത്തരം ഊഹങ്ങള്‍ പ്രചരിക്കുകയാണ്.

പ്രമുഖ ദിനപത്രങ്ങള്‍ കൂടി വിവാദ പോസ്റ്റിനേക്കുറിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചതോടെ സാമൂഹിക മാധ്യമങ്ങളില്‍ സജീവമല്ലാത്തവരിലേക്കു കൂടി ഇതെത്തി. അതിനിടെ, വിവാദത്തേക്കുറിച്ച് അന്വേഷണം വേണമെന്നും സുധക്കുട്ടി തന്നെ പേരു വെളിപ്പെടുത്തി മറ്റുള്ളവരെ സംശയത്തിന്റെ നിഴലില്‍ നിന്നു രക്ഷിക്കണം എന്നും തലസ്ഥാനത്തെ മാധ്യമ, രാഷ്ട്രീയ, ഉദ്യോഗസ്ഥ വൃത്തങ്ങളില്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Which former minister kissed former lady official, Thiruvananthapuram, News, Politics, Trending, Facebook, Post, Retirement, Ministers, Media, Congress, Kerala.