Follow KVARTHA on Google news Follow Us!
ad

പേരില്‍ ഇപ്പോള്‍ എല്ലാം നാടന്‍, എന്നാല്‍ പച്ചക്കറിയും പഴങ്ങളും വരുന്നതോ വിഷത്തില്‍ മുക്കി

നഗരത്തിലുള്‍പ്പെടെ പഴങ്ങളും പച്ചക്കറികളും വില്‍ക്കുന്നത് 'നാടന്‍' പേരില്‍. എന്നാല്‍ പലതും കൊടിയ News, Kottayam, Kerala, Vegetable, Food, Health, Fruits,
കോട്ടയം:(www.kvartha.com 21/02/2018) നഗരത്തിലുള്‍പ്പെടെ പഴങ്ങളും പച്ചക്കറികളും വില്‍ക്കുന്നത് 'നാടന്‍' പേരില്‍. എന്നാല്‍ പലതും കൊടിയ വിഷം കലര്‍ന്ന അന്യ സംസ്ഥാന പച്ചക്കറികളും പഴവര്‍ഗങ്ങളുമെന്ന് ഉപഭോക്താക്കള്‍. പരിശോധന നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ട അധികൃതരാകട്ടെ ഒന്നും കണ്ടാതായി ഭാവിക്കുന്നുമില്ല. ഇതോടെ കൊടിയ വിഷം കലര്‍ന്ന പച്ചക്കറികള്‍ കോട്ടയം നഗരത്തില്‍ ഉള്‍പ്പെടെ വ്യാപകമായി വിറ്റഴിക്കപ്പെടുന്നു.

'നാടന്‍'പയര്‍ എന്നപേരില്‍ ഏതാനും നാളുകളായി നഗരത്തില്‍ വില്‍പ്പന നടത്തുന്ന പച്ചപ്പയറില്‍ അമിത അവളവില്‍ കീടനാശിനി പ്രയോഗിക്കുന്നവയാണെന്ന് ഉപഭോക്താക്കള്‍ പറയുന്നു. നല്ല പച്ചനിറമുള്ള വാടാത്ത പയര്‍ നാടന്‍ പയറെന്നെ കണ്ടാല്‍ തോന്നു. എന്നാല്‍ ഇത് വേവിക്കുമ്പോള്‍ രൂക്ഷമായ ഗന്ധം അനുഭവപ്പെടുന്നുണ്ടത്രെ. പാചകം ചെയ്തുകഴിഞ്ഞാല്‍ അരുചിയും കയ്പുകലന്ന രുചിയുള്ളതിനാല്‍ പാചകം ചെയ്തശേഷം ഭക്ഷിക്കാതെ നശിപ്പിച്ചുകളഞ്ഞതായി പലരും പറയുന്നു.

News, Kottayam, Kerala, Vegetable, Food, Health, Fruits, Vegetables and fruits are dipped in the poison

പയറിനുപുറമെ പാവയ്ക്ക, വഴുതനങ്ങതുടങ്ങിയവയെല്ലാം നാടന്‍ എന്ന വ്യാജേനയാണ് വിറ്റഴിക്കുന്നത്. മാര്‍ക്കറ്റിലൂടെ പോയാല്‍ നാടന്‍ പച്ചക്കറിയെന്ന് ഉറക്കെ വിളിച്ചുപറഞ്ഞാണ് കച്ചവടക്കാര്‍ ഉപഭ്‌കോതാക്കളെ ആകര്‍ഷിക്കുന്നത്. നാടന്‍ എന്ന പ്രയോഗത്തോട് വൈകാരികമായ ഒരടുപ്പം തോന്നുന്നതിനാല്‍ കച്ചവടക്കാരുടെ ഈ നമ്പരില്‍ പലവീട്ടമ്മമാരും വീണുപോകുകയും ചെയ്യും. പച്ചക്കറിക്കുപുറമെ പഴവില്‍പ്പനയും നാടന്‍ പ്രയോഗത്തിലൂടെയാണ്.

അടുത്തകാലത്തായി 'നാടന്‍' എന്ന പദത്തിന് വലിയ പ്രചാരവും സ്വീകാര്യതയും ലഭിച്ചതോടെയാണ് പഴം പച്ചക്കറിയുള്‍പ്പെടെയുള്ള ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ ഈ ലേബല്‍ പ്രയോഗിക്കുന്നത്. ഭക്ഷണ ശാലകള്‍ക്കുമുന്നില്‍പോലും നാടന്‍ എന്നപദം ഉപയോഗിക്കാന്‍ കച്ചവടക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. എന്നാല്‍ ഈവിപണന തന്ത്രത്തില്‍ ഉപഭോക്താക്കള്‍ കൂടുതല്‍ വഞ്ചിതരാകുകയാണത്രെ.

പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും ഉള്‍പ്പെടെയുള്ള ഭക്ഷണ സാധനങ്ങളില്‍ അമിത തോതില്‍ രാസവളങ്ങളും മാരകവിഷാംശം കലര്‍ന്ന കീടനാശിനികളും ഉപയോഗിക്കുന്നതിനാല്‍ ഉപഭോക്താക്കളെ മാരക രോഗത്തിന് അടിമയാക്കുന്നു എന്ന പഠനങ്ങളും കണ്ടെത്തലുകളുമാണ് ഇതിനെതിരായ ചിന്തിക്കാന്‍ മലയാളികളെ പ്രേരിപ്പിച്ചത്.

ഇതുനു പുറമെ ഭക്ഷണ സാധനങ്ങള്‍, ശീതളപാനീയങ്ങള്‍ തുടങ്ങി പാലിലും മത്സ്യത്തിലും പോലും മാരകവിഷകലര്‍ത്തുന്നതായി കണ്ടെത്തുകകൂടി ചെയ്തതോടെ ഇതിനെതിരായ വികാരം ഉയര്‍ന്നു.

വിഷരഹിത പഴം പച്ചക്കറി സ്വന്തമായി ഉല്‍പാദിപ്പിക്കുന്നതിനെക്കുറിച്ച് പട്ടണവാസികള്‍പോലും ചിന്തിച്ചു തുടങ്ങിയതോടെ അതിന് പ്രോത്സാഹനവുമായി സര്‍ക്കാരും സന്നദ്ധസംഘടനകളും എത്തിയതോടെ ഒരു പുത്തന്‍ വിപ്ലവത്തിനുതന്നെ തുടക്കം കുറിക്കുകയായിരുന്നു. ഗ്രോബാഗിലും പ്ലാസ്റ്റിക് ചാക്കിലും മറ്റും പഴം, പച്ചക്കകൃഷിചെയ്യുന്നതിന് പട്ടണവാസികള്‍പോലും മുന്നോട്ടുവന്നു. ഈകൃഷിരീതി വന്‌ല വിജയമാകുകയും പ്രചരിക്കപ്പെടുകയും ചെയ്തതോടെ വിജയികളുടെ മാതൃക പിന്തുടരാന്‍ നിരവധി പേര്‍ മുന്നോട്ടുവന്നു.

രാസവളങ്ങളും കീടനാശിനികളും മറ്റും ഉപയോഗിക്കാത്ത വിളകള്‍ക്ക് വലുപ്പം മിനുസവും കുറവായിരിക്കുമെന്നതാണ് ജൈവഉല്‍പ്പന്നങ്ങളെ കുറിച്ച് ഉപഭോക്താക്കള്‍ക്ക് ലഭിച്ച പ്രാഥമിക അറിവ് ഈ അറിവുവെച്ച് ഇവര്‍ ഉല്‍പന്നങ്ങള്‍ വിലയിരുത്താന്‍ തുടങ്ങിയതോടെ പലകച്ചവടക്കാരും ഇത് അവസരമായി കണ്ടു. അന്ന്യസംസ്ഥാനങ്ങളില്‍നിന്നു കൊണ്ടുവരുന്ന പഴങ്ങളും പച്ചക്കറികളും വിപണിയില്‍ നിരത്തുന്നതിനുമുമ്പായി അവര്‍ ഒരുതിരിച്ചില്‍ നടത്തും. അതിലെ വലുപ്പം കുറഞ്ഞ രണ്ടാം തരം സാധനങ്ങള്‍ മാറ്റി ജൈവപച്ചക്കറിയുടെ ഗണത്തില്‍പ്പെടുത്തി കൂടുതല്‍ വിലയിട്ടു വില്‍പനയ്ക്കു വെച്ചുതുടങ്ങി. ഒപ്പം എല്ലാ ഉല്‍പ്പന്നങ്ങളുടെയും പേരിനുപിന്നില്‍ നാടന്‍ പ്രയോഗവും. നൂറുകണക്കിന് ഉപഭോക്താക്കള്‍ ഇങ്ങനെ വഞ്ചിതരാകുമ്പോഴും ഫലപ്രദമായ പരിശോധന നടത്തി തട്ടിപ്പുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kottayam, Kerala, Vegetable, Food, Health, Fruits, Vegetables and fruits are dipped in the poison