Follow KVARTHA on Google news Follow Us!
ad

ബ്രേക്ക് ഇട്ടപ്പോള്‍ ബസിനുള്ളില്‍ വീണു സ്ത്രീക്ക് പരിക്കേറ്റു: ഭയം കാരണം പരാതി നല്‍കിയില്ല, മാധ്യമ റിപ്പോര്‍ട്ടുകള്‍ കണ്ട് വനിതാ കമ്മിഷന്‍ കേസെടുത്തു

സ്വകാര്യ ലിമിറ്റഡ് സ്‌റ്റോപ്പ് ബസിനുള്ളില്‍ വീണ് കൈയൊടിഞ്ഞ യാത്രക്കാരിയെThiruvananthapuram, News, Local-News, Passenger, Injured, Treatment, Case, Media, Police, Kerala,
തിരുവനന്തപുരം: (www.kvartha.com 19.02.2018) സ്വകാര്യ ലിമിറ്റഡ് സ്‌റ്റോപ്പ് ബസിനുള്ളില്‍ വീണ് കൈയൊടിഞ്ഞ യാത്രക്കാരിയെ ആശുപത്രിയില്‍ കൊണ്ടുപോകാതെ വഴിമധ്യേ ഇറക്കിവിട്ട സംഭവത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. കൊച്ചി ഉദയംപേരൂര്‍ കുറുപ്പശ്ശേരില്‍ ജയശ്രീ സുരേന്ദ്രനാണ് പരിക്കേറ്റ് വീട്ടില്‍ ചികിത്സയില്‍ കഴിയുന്നത്.

തൃപ്പൂണിത്തുറ സ്റ്റാച്യു കവലയില്‍ ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോഴാണ് ഇവര്‍ വീണത്. പരിക്കിന്റെ വേദന സഹിക്കാനാവാതെ ആശുപത്രിയിലേക്ക് കൊണ്ട് പോകണമെന്ന് ആവശ്യപ്പെട്ടിട്ടും ബസ് ജീവനക്കാര്‍ യാത്രക്കാരിയെ ഇറക്കിവിടുകയായിരുന്നു. ഈരാറ്റുപേട്ടയ്ക്കും എറണാകുളത്തിനും മധ്യേ ഓടുന്ന ക്രിസ്റ്റിന ബസില്‍ കഴിഞ്ഞ ജനുവരി 20 നാണ് സംഭവം.

PRO Kerala Women's Commission, Thiruvananthapuram, News, Local-News, Passenger, Injured, Treatment, Case, Media, Police, Kerala

നിര്‍മാണത്തൊഴിലാളിയായ ഇവര്‍ ഒരുമാസമായിട്ടും ഇക്കാര്യത്തില്‍ പരാതി നല്‍കാന്‍ ഭയപ്പെടുന്നതായുള്ള പത്രവാര്‍ത്തയെ തുടര്‍ന്നാണ് വനിതാ കമ്മിഷന്‍ കേസെടുത്തത്. സംഭവത്തില്‍ കേസെടുത്ത് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെടാന്‍ കമ്മിഷന്‍ ചെയര്‍പെഴ്‌സണ്‍ എം.സി. ജോസഫൈന്‍ നിര്‍ദേശിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: PRO Kerala Women's Commission, Thiruvananthapuram, News, Local-News, Passenger, Injured, Treatment, Case, Media, Police, Kerala.