Follow KVARTHA on Google news Follow Us!
ad

മുന്നണിയിലെടുക്കാമെന്ന് ആരെങ്കിലും ആര്‍ക്കെങ്കിലും വാക്കു നല്‍കിയെങ്കില്‍ അത് വെറും വാക്ക്: പന്ന്യന്‍

എല്‍ഡിഎഫ് മുന്നണിയിലേക്കുള്ള കേരള കോണ്‍ഗ്രസ് പ്രവേശനം നടക്കില്ലയെന്ന് ഉറപ്പിച്ച് പന്ന്യന്‍ രവീന്ദ്രന്‍. News, Mavelikkara, Kerala, LDF, CPI, CPM, Pannyan Raveendran, Conference,
മാവേലിക്കര:(www.kvartha.com 20/02/2018) എല്‍ഡിഎഫ് മുന്നണിയിലേക്കുള്ള കേരള കോണ്‍ഗ്രസ് പ്രവേശനം നടക്കില്ലയെന്ന് ഉറപ്പിച്ച് പന്ന്യന്‍ രവീന്ദ്രന്‍. ആര്‍ക്കെങ്കിലും ആരെങ്കിലും ഇതുസംബന്ധിച്ച് വാക്ക് തന്നിട്ടുണ്ടെങ്കില്‍ അത് വെറും വാക്ക് മാത്രമെന്നു പന്ന്യന്‍ മാവേലിക്കരയില്‍ പറഞ്ഞു. സിപി ഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന പൊതുസമ്മേളനത്തിലാണ് പന്ന്യന്‍ രവീന്ദ്രന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സുന്ദരിയായ അറക്കല്‍ ബീവി മോഹിച്ചു നടന്നവരുടെ സ്വപ്നംപോലെയാകും മുന്നണി പ്രവേശനം കാത്തിരിക്കുന്നവരുടെ അവസ്ഥ. ജാതിമത പാര്‍ട്ടികള്‍ക്ക് ഇടതുപക്ഷത്ത് പ്രവേശനമില്ല. ഇടതുപക്ഷ പാര്‍ട്ടികള്‍ക്കും മതനിരപേക്ഷ കക്ഷികള്‍ക്കും മാത്രമെ ഈ മുന്നണിയില്‍ പ്രവേശനമുള്ളു. സി പി എം-സി പി ഐ ഭിന്നത എന്നത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നമാണ്.

സിപിഎം-സിപിഐ ബന്ധം ശക്തമായി മുന്നോട്ടു പോകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. കമ്മൂണിസ്റ്റ് പ്രസ്താനങ്ങളിലേക്കുള്ള ആളുകളുടെ ഒഴുക്ക് നടക്കുകയാണ് എന്നാല്‍ ആര് വരണമെന്ന് പാര്‍ട്ടി തീരുമാനിക്കും. തെറ്റ് തിരിത്തിക്കൊണ്ട് ശരിയിലേക്ക് പോകുന്ന പാര്‍ട്ടിയാണ് സിപി ഐ. വിമര്‍ശനവും സ്വയം വിമര്‍ശനവും ഉണ്ടാകും അത് അകത്തും പറയും പുറത്തും പറയും. ജനങ്ങള്‍ അറിഞ്ഞിരിക്കണം എന്താ നടക്കാന്‍ പോകുന്നതെന്ന്.

News, Mavelikkara, Kerala, LDF, CPI, CPM, Pannyan Raveendran, Conference, Pannyan Raveendran reaction for K M Mani's LDF entry

സി പി ഐ ഇല്ലാത്ത ഇടതുപക്ഷ ഗവണ്‍മെന്റ് ഉണ്ടായിട്ടില്ല. സി പി ഐയുടെ പോരാട്ടത്തിന്റെ ഗുണമാണ് കേരളം അനുഭവിക്കുന്നത്. രാജ്യത്തെ ഭരണാദികാരികള്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ്. സ്വത്തുപോലും തട്ടിയെത്തു രക്ഷപെടാന്‍ മുതലാളി മാര്‍ക്ക് വഴിയൊരുക്കുന്നു. കേന്ദ്രസര്‍ക്കാര്‍ റയില്‍വേ ഉള്‍പ്പടെയുള്ള പൊതുവ്യവസായങ്ങള്‍ വന്‍കിട മൊതലാളിമാര്‍ക്ക് വില്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇന്ത്യ കണ്ട ഏറ്റവും കൊള്ളരുതാത്ത പ്രധാനമന്ത്രിയാണ് മോദി. ഇന്ത്യയിലെ ജനങ്ങളുടെ ശത്രുവായ ബിജെപിയെ എതിര്‍ക്കാന്‍ ജനാതിപത്യമതരപേക്ഷ കക്ഷികളുടെ വിശാലമായ ഐക്യം വേണം. ഇത് ആരുടെയും കോപ്പിയടിച്ചല്ല സിപിഐ പറയുന്നതെന്നും പന്ന്യന്‍ ഓര്‍മ്മിപ്പിച്ചു.

സമ്മേളനത്തിന് അഡ്വ.കെ.എസ്.രവി അധ്യക്ഷത വഹിച്ചു. മന്ത്രി പി.തിലേത്തമന്‍, ടി.ജെ.ആഞ്ചലോസ്, പി.പ്രസാദ്, എ.ശിവരാജന്‍, ജി.കൃഷ്ണപ്രസാദ്, അജോയിക്കുട്ടി ജോസ്, എം.കെ.ഉത്തമന്‍, എ.ഷാജഹാന്‍, എന്‍.സുകുമാരപിള്ള, പി.കെ.മേഥിനി. അഡ്വ.എസ്.സോളമന്‍ എന്നിവര്‍ പ്രസംഗിച്ചു. കരയാംവട്ടം ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച ചുവപ്പ് സേന മാര്‍ച്ച് മാവേലിക്കര നഗരഹൃദയം ചുറ്റി കോടിക്കല്‍ ഗാര്‍ഡന്‍സില്‍ സമാപിച്ചു. തുടര്‍ന്ന് നേതാക്കള്‍ സല്യൂട്ട് സ്വീകരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mavelikkara, Kerala, LDF, CPI, CPM, Pannyan Raveendran, Conference, Pannyan Raveendran reaction for K M Mani's LDF entry