Follow KVARTHA on Google news Follow Us!
ad

മേഘാലയയില്‍ എന്‍ സിപി സ്ഥാനാര്‍ത്ഥിയടക്കം നാല് പേര്‍ കൊല്ലപ്പെട്ടു

ഷില്ലോംഗ്: (www.kvartha.com 19.02.2018) മേഘാലയയില്‍ ബോംബ് സ്‌ഫോടനത്തില്‍ എന്‍ സി പി സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടുNational, Election, Blast
ഷില്ലോംഗ്: (www.kvartha.com 19.02.2018) മേഘാലയയില്‍ ബോംബ് സ്‌ഫോടനത്തില്‍ എന്‍ സി പി സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു. എന്‍ സി പി നേതാവ് ജോനാഥന്‍ എന്‍ സാംഗ്മ, അദ്ദേഹത്തിന്റെ സുരക്ഷ ഓഫീസര്‍, രണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവരാണ് മരിച്ചത്.

NCP Candidate In Meghalaya Jonathone Sangma, 3 Others Killled

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടയില്‍ ഈസ്റ്റ് ഗരോവിലാണ് സ്‌ഫോടനമുണ്ടായത്. പ്രദേശത്ത് തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നവരാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് സംശയിക്കുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി മുകുള്‍ സാംഗ്മ അനുശോചിച്ചു.

2013ലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലും സാംഗ്മയ്ക്ക് നേര്‍ക്ക് വധഭീഷണി ഉണ്ടായിരുന്നു. തുടര്‍ന്ന് സാംഗ്മയുടെ സുരക്ഷ ഉയര്‍ത്തിയിരുന്നു. ഫെബ്രുവരി 27നാണ് മേഘാലയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 60 മണ്ഡലങ്ങളിലേയ്ക്കാണ് തിരഞ്ഞെടുപ്പ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Assembly elections for the 60-member House in Meghalaya will be held on February 27.

Keywords: National, Election, Blast