Follow KVARTHA on Google news Follow Us!
ad

പത്ത് കിലോ ഭാരമുള്ള ഉപകരണം തലയില്‍ വീണു; ജിം നേഷ്യത്തിനെതിരെ കേസ്

അബൂദാബി: (www.kvartha.com 21.02.2018) പത്ത് കിലോ ഭാരമുള്ള ഉപകരണം തലയില്‍ വീണതിന് ജിം നേഷ്യത്തിനെതിരെ കേസ്. നാലായിരം ദിര്‍ഹം നാല് വര്‍ഷത്തേയ്ക്ക് വാര്‍ഷീക അംGulf, UAE, Abu Dhabi
അബൂദാബി: (www.kvartha.com 21.02.2018) പത്ത് കിലോ ഭാരമുള്ള ഉപകരണം തലയില്‍ വീണതിന് ജിം നേഷ്യത്തിനെതിരെ കേസ്. നാലായിരം ദിര്‍ഹം നാല് വര്‍ഷത്തേയ്ക്ക് വാര്‍ഷീക അംഗത്വ ഫീസായി നല്‍കിയാണ് ഇയാള്‍ ജിമ്മില്‍ അംഗത്വം നേടിയത്. വ്യായാമം ചെയ്യുന്നതിനിടയില്‍ ഭാരമുള്ള ബോള്‍ തലയില്‍ വീഴുകയായിരുന്നു.

Gulf, UAE, Abu Dhabi

ഉടനെ ആംബുലന്‍സ് വിളിച്ച് വരുത്തി പ്രാഥമീക ചികില്‍സ നല്‍കിയെങ്കിലും തുടര്‍ന്നുള്ള പരിശോധനകള്‍ക്കായി ഇയാളെ ആശുപത്രിയിലേയ്ക്ക് മാറ്റി. പരിക്കുകള്‍ ദൃശ്യമല്ലാത്തതിനാല്‍ ഇയാള്‍ വീട്ടിലേയ്ക്ക് മടങ്ങി.

എന്നാല്‍ തുടര്‍ന്നുള്ള ദിനങ്ങളില്‍ ഇയാള്‍ക്ക് കടുത്ത തലവേദന അനുഭവപ്പെട്ടു. ആശുപത്രിയിലെത്തി സിടി സ്‌കാന്‍ ചെയ്തതില്‍ നിന്നും തലയ്ക്ക് ക്ഷതമേറ്റതായി കണ്ടെത്തി. ഉറക്കക്കുറവ്, വിട്ടുമാറാത്ത തലവേദന, ശ്രദ്ധക്കുറവ് എന്നിവയും ഇയാളെ ബാധിച്ചിട്ടുണ്ട്. ചികില്‍സയ്ക്ക് ഭീമന്‍ തുക ചിലവാകുന്നതിനാല്‍ ജിമ്മിനെതിരെ കോടതിയില്‍ പരാതി നല്‍കുകയായിരുന്നു യുവാവ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The following day, the man felt a severe headache and went to the hospital, where CT scan showed he suffered from concussion following the injury.

Keywords: Gulf, UAE, Abu Dhabi