Follow KVARTHA on Google news Follow Us!
ad

ആള്‍ക്കൂട്ടം മര്‍ദിച്ചുകൊന്നത് എന്റെ അനുജനെയാണ് ; വിശപ്പിന്റെയും വിചാരണയുടേയും കറുത്ത ലോകത്തുനിന്നുകൊണ്ട് നമ്മള്‍ എങ്ങനെയാണ് പരിഷ്‌കൃതരാകുന്നത്, ഫേസ് ബുക്ക് പോസ്റ്റുമായി മമ്മൂട്ടി

മോഷണക്കുറ്റം ആരോപിച്ച് കഴിഞ്ഞദിവസം ഒരു സംഘം ആളുകള്‍ അട്ടപ്പാടിയില്‍ Kochi, Kerala, News, Facebook, Mammootty, Murder case, Crime, Criminal Case, Cinema, Entertainment,Mammoottys facebook post about Madhus murder.
കൊച്ചി: (www.kvartha.com 23.02.2018) മോഷണക്കുറ്റം ആരോപിച്ച് കഴിഞ്ഞദിവസം ഒരു സംഘം ആളുകള്‍ അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദിച്ചുകൊന്ന സംഭവത്തില്‍ പ്രതിഷേധം അര്‍പ്പിച്ച് നടന്‍ മമ്മൂട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ്.

ആള്‍ക്കൂട്ടം കൊന്നത് തന്റെ അനുജനെയാണെന്നും വിശപ്പിന്റേയും വിചാരണയുടേയും കറുത്ത ലോകത്തുനിന്നുകൊണ്ട് നമ്മള്‍ എങ്ങനെയാണ് പരിഷ്‌കൃതരാകുന്നതെന്നും മമ്മൂട്ടി ചോദിക്കുന്നു. മനുഷ്യനായി ചിന്തിച്ചാല്‍ മധു നിങ്ങളുടെ മകനോ അനുജനോ ജ്യേഷ്ഠനോ ഒക്കെ ആണ്. അതിനുമപ്പുറം നമ്മെപ്പോലെ എല്ലാ അവകാശാധികാരങ്ങളുമുള്ള പൗരന്‍. വിശപ്പടക്കാന്‍ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുത്. പട്ടിണി സമൂഹത്തിന്റെ സൃഷ്ടിയാണ്.


ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

മധുവിനെ ആദിവാസി എന്നു വിളിക്കരുത്. ഞാന്‍ അവനെ അനുജന്‍ എന്ന് തന്നെ വിളിക്കുന്നു. ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്. മനുഷ്യനായി ചിന്തിച്ചാല്‍ മധു നിങ്ങളുടെ മകനോ അനുജനോ ജ്യേഷ്ഠനോ ഒക്കെ ആണ്. അതിനുമപ്പുറം നമ്മെപ്പോലെ എല്ലാ അവകാശാധികാരങ്ങളുമുള്ള പൗരന്‍. വിശപ്പടക്കാന്‍ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുത്. പട്ടിണി സമൂഹത്തിന്റെ സൃഷ്ടിയാണ്.

ആള്‍ക്കൂട്ടത്തിന് നീതിപാലനത്തിന്റെ അമിതാധികാരങ്ങളും ശിക്ഷാവിധിയുടെ മുള്‍വടികളും കല്പിച്ചു കൊടുത്ത നമ്മുടെ വ്യവസ്ഥിതിക്ക് കൂടി മധുവിന്റെ മരണത്തിന് ഉത്തരവാദിത്തമുണ്ട്. മനുഷ്യന്‍ മനുഷ്യനെത്തന്നെ ആക്രമിക്കുന്നത് എന്തിന്റെ പേരിലായാലും മനുഷ്യന്‍ എന്ന നിലയില്‍ അംഗീകരിക്കാനാവില്ല. വിശപ്പിന്റെയും വിചാരണയുടെയും കറുത്ത ലോകത്തു നിന്നു കൊണ്ട് നമ്മള്‍ എങ്ങനെയാണ് പരിഷ്‌കൃതരെന്ന് സ്വയം പ്രഖ്യാപിക്കുന്നത്?

മധു... മാപ്പ്... 


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kochi, Kerala, News, Facebook, Mammootty, Murder case, Crime, Criminal Case, Cinema, Entertainment,Mammoottys facebook post about Madhus murder.