Follow KVARTHA on Google news Follow Us!
ad

ഷുഹൈബിന്റെ കൊലപാതകം; എം എം ഹസന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകക്കേസ് നിഷ്പക്ഷവും Thiruvananthapuram, News, Murder case, Letter, Congress, Kannur, Police, Probe, Kerala,
തിരുവനന്തപുരം: (www.kvartha.com 14.02.2018) യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകക്കേസ് നിഷ്പക്ഷവും നിര്‍ഭയവുമായി അന്വേഷിക്കണമെന്നും ഇതിനായി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കണമെന്നും ആവശ്യപ്പെട്ട് കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

കൊലയാളികള്‍ക്കെതിരെ യുഎപിഎ ചുമത്തി കേസെടുക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.

M M Hassan Sent Letter to CM on Shuhaib Murder, Thiruvananthapuram, News, Murder case, Letter, Congress, Kannur, Police, Probe, Kerala

കത്തിന്റെ പൂര്‍ണരൂപം:

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക്,

മട്ടന്നൂരിനടുത്ത് എടയന്നൂരില്‍ കേരളത്തിന്റെ മന: സാക്ഷിയെ ഞെട്ടിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് ക്രൂരമായി കൊല്ലപ്പെട്ടിട്ട് 36 മണിക്കൂര്‍ പിന്നിട്ടിട്ടും ഇതുവരെ കൊലയാളികളെ കസ്റ്റഡിയിലെടുക്കാന്‍ പോലീസിന് കഴിഞ്ഞില്ല എന്ന അത്യന്തം ഖേദകരമായ വസ്തുത അങ്ങയുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ്.

പോലീസിന്റെ കൈകള്‍ കെട്ടിയിട്ടിരിക്കുന്നു എന്നുവേണം ഇതില്‍ നിന്നു മനസിലാക്കാന്‍. ഇടതുസര്‍ക്കാര്‍ അധികാരമേറ്റിട്ട് ഇത് 22-ാമത്തെ രാഷ്ട്രീയ കൊലപാതകമാണ്. കണ്ണൂരില്‍ പത്താമത്തേതും. മിക്ക രാഷ്ട്രീയ കൊലപാതകങ്ങളിലും പോലീസ് അന്വേഷണം ഇഴയുകയാണല്ലോ.

വാഹനത്തില്‍ വന്ന കൊലയാളികള്‍ ബോംബ് പൊട്ടിച്ച് ഭീകരാന്തരീക്ഷം ഉണ്ടാക്കിയശേഷമാണ് ആ ഷുഹൈബിനെ വകവരുത്തിയത്. ആ യുവാവിന്റെ കാല്‍മുട്ടിനു താഴെ 37 വെട്ടുകളും കൈകളില്‍ നാലു വെട്ടുകളുമുണ്ടായിരുന്നു. അത്യന്തം മൃഗീയമായ രീതിയിലാണ് കൊലപാതകം അരങ്ങേറിയതെന്നും വ്യക്തം. മന:സാക്ഷിയുള്ള ആരും ഞെട്ടിപ്പോകുന്ന സംഭവം.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ബാധ്യതയുള്ള സര്‍ക്കാരിന്റെ തലവന്‍ എന്ന നിലയ്ക്ക് എനിക്ക് അങ്ങയോട് അഭ്യര്‍ത്ഥിക്കാനുള്ളത്.

1. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഉടനടി നിഷ്പക്ഷവും നിര്‍ഭയവുമായ അന്വേഷണം നടത്തണം.

2. പ്രതികളുടെമേല്‍ യു പി എ പ്രകാരം കേസെടുക്കണം. വധഭീഷണിക്കും ഗൂഢാലോചനയ്ക്കും തെളിവായി ഷുഹൈബിനെതിരെ കൊലവിളി നടത്തുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ടല്ലോ.

കേവലം 28 വയസുള്ള യുവാവിനെയാണ് നടുറോഡില്‍ ആടിനെ വെട്ടുന്നതുപോലെ വെട്ടിയത്. ഉപ്പ, ഉമ്മ, മൂന്നു സഹോദരിമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു കുടുംബമാണ് ചിതറിപ്പോയത്. ഷുഹൈബിനോട് കൊടുംക്രൂരത ചെയ്ത കുറ്റവാളികളെ എത്രയും വേഗം നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരേണ്ടത് ആ കുടുംബത്തിന്റേയും നമ്മുടെ നാടിന്റേയും ആവശ്യമാണ്.

ഇതിന് മേല്‍പ്പറഞ്ഞ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: M M Hassan Sent Letter to CM on Shuhaib Murder, Thiruvananthapuram, News, Murder case, Letter, Congress, Kannur, Police, Probe, Kerala.