Follow KVARTHA on Google news Follow Us!
ad

മരണശേഷം പ്രദേശവാസികളെയും നാട്ടുകാരേയും മുള്‍മുനയില്‍ നിര്‍ത്തി യുവതി; അടക്കം ചെയ്ത ശേഷം കല്ലറയില്‍ നിന്നു തുടര്‍ച്ചയായ അലര്‍ച്ച, തുറന്നു പരിശോധിച്ചപ്പോള്‍ മൃതദേഹം ശവപ്പെട്ടിയില്‍ മറിഞ്ഞു കിടക്കുന്നു, നഖങ്ങള്‍ അടര്‍ന്നു മുഖത്തും ശരീരത്തും മുറിവേറ്റു കിടക്കുന്നു

മരണശേഷം പ്രദേശവാസികളെയും നാട്ടുകാരേയും മുള്‍മുനയില്‍ നിര്‍ത്തി യുവതിBrazil, News, Local-News, Dead Body, Church, Religion, Police, Probe, hospital, World,
ബ്രസീലിയ: (www.kvartha.com 20.02.2018) മരണശേഷം പ്രദേശവാസികളെയും നാട്ടുകാരേയും മുള്‍മുനയില്‍ നിര്‍ത്തി യുവതി. ബ്രസീല്‍ സ്വദേശിനിയായ റൊസങ്കല അല്‍മെഡ ഡോസ് സാന്റോസ് എന്ന യുവതിയുടെ മരണ ശേഷമാണു ഞെട്ടിക്കുന്നതും വിചിത്രവുമായ സംഭവങ്ങള്‍ അരങ്ങേറിയത്.

രണ്ടു ഹൃദയാഘാതങ്ങളെ തുടര്‍ന്ന് ആന്തരീകാവയവങ്ങള്‍ തകരാറിലായതിനെ തുടര്‍ന്നാണു ഇക്കഴിഞ്ഞ ജനുവരി 28 ന് യുവതി മരിക്കുന്നത്. തുടര്‍ന്നു ബന്ധുക്കള്‍ ബ്രസിലീലെ സെന്‍ഹോറ സാന്റാന സെമിത്തേരിയില്‍ മതാചാരപ്രകാരം മൃതദേഹം സംസ്‌ക്കരിക്കുകയും ചെയ്തു. എന്നാല്‍ സംസ്‌ക്കരിച്ച് 11 ദിവസങ്ങള്‍ക്ക് ശേഷം യുവതിയെ അടക്കം ചെയ്ത കല്ലറയില്‍ നിന്നു തുടച്ചയായി അലര്‍ച്ച കേള്‍ക്കുന്നതായി സമീപവാസികള്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

Brazilian woman buried alive tried to fight her way out of coffin for 11 days, Brazil, News, Local-News, Dead Body, Church, Religion, Police, Probe, Hospital, World

പരിസരവാസികളുടെ പരാതി സഹിക്കാന്‍ കഴിയാതെ ഒടുവില്‍ ബന്ധുക്കള്‍ എത്തി കല്ലറ തുറന്നു പരിശോധിച്ചു. അപ്പോള്‍ കാണാന്‍ കഴിഞ്ഞതു ഞെട്ടിക്കുന്ന കാഴ്ചകളായിരുന്നു. മൃതദേഹത്തിന്റെ നെറ്റിയിലും കൈയിലും മുറിവുകള്‍ കാണപ്പെട്ടു. ശവപ്പെട്ടിയില്‍ മറിഞ്ഞു കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. 37 കാരിയായ യുവതിയുടെ വിരലുകള്‍ ശവപ്പെട്ടിയില്‍ അടര്‍ന്നു കിടക്കുന്ന നിലയിലായിരുന്നു. ഇതോടെ പെണ്‍കുട്ടിയെ ജീവനോടെയാണോ അടക്കം ചെയ്തത് എന്നു ബന്ധുക്കള്‍ സംശയിക്കുന്നു.

കല്ലറപൊളിക്കുമ്പോള്‍ മൃതദേഹത്തിനു ചൂടുണ്ടായിരുന്നു എന്നു ചില ദൃക്‌സാക്ഷികള്‍ പറയുന്നു. തന്റെ മകളെ ജീവനോടെ കുഴിച്ചുമൂടിയതാണെന്നും കല്ലറയില്‍ നിന്നും രക്ഷപെടാനായി ശ്രമിച്ചതാണു പ്രദേശവാസികള്‍ കേട്ട അലര്‍ച്ച എന്നും യുവതിയുടെ അമ്മ പറഞ്ഞു. എന്നാല്‍ അലര്‍ച്ച കേട്ടു എന്നു പറയുന്നത് ആളുകളുടെ തോന്നലാകാം എന്നാണു ചിലരുടെ വാദം.

യുവതിയുടെ മൃതദേഹം വീണ്ടും ആശുപത്രിയില്‍ എത്തിച്ചു പരിശോധിച്ചെങ്കിലും മരണം അധികൃതര്‍ സ്ഥിരീകരിച്ചു. ബ്രസീലിയന്‍ വാര്‍ത്താ മാധ്യമമായ G1 ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തിന്റെ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. അതേസമയം സംഭവത്തെ കുറിച്ച് പോലീസ് കേസെടുത്ത് അന്വേഷണം ആംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Brazilian woman buried alive tried to fight her way out of coffin for 11 days, Brazil, News, Local-News, Dead Body, Church, Religion, Police, Probe, Hospital, World.