Follow KVARTHA on Google news Follow Us!
ad

പത്തനംതിട്ടയില്‍ ഇസാഫ് ബാങ്കിന് അഞ്ചു ശാഖകള്‍

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ രണ്ട് ശാഖകള്‍ കൂടി പത്തനംതിട്ട ജില്ലയില്‍ ആരംഭിച്ചു. റാന്നിയിലും മല്ലപ്പള്ളിയിലുമാണ് പുതിയ ശാഖകള്‍ ആരംഭിച്ചിരിക്കുന്നത്. തിരുവല്ല, അടൂര്‍, Kerala, News, Pathanamthitta, Local-News, Business, 5 more branches for ISAF Bank in Pathanamthitta
പത്തനംതിട്ട: (www.kvartha.com 21.02.2018) ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ രണ്ട് ശാഖകള്‍ കൂടി പത്തനംതിട്ട ജില്ലയില്‍ ആരംഭിച്ചു. റാന്നിയിലും മല്ലപ്പള്ളിയിലുമാണ് പുതിയ ശാഖകള്‍ ആരംഭിച്ചിരിക്കുന്നത്. തിരുവല്ല, അടൂര്‍, വെണ്ണിക്കുളം എന്നിവയാണ് മറ്റ് ശാഖകള്‍. ഇതോടെ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് 77 റീടെയ്ല്‍ ബാങ്കിംഗ് ഔട്ട്‌ലെറ്റുകളായതായി ബാങ്ക് എം.ഡി.യും സി.ഇ.ഒയുമായ കെ.പോള്‍ തോമസ് അറിയിച്ചു.

റാന്നി ബ്രാഞ്ചിന്റെ ഉദ്ഘാടനം രാജു എബ്രാഹം എം.എല്‍.എ. നിര്‍വ്വഹിച്ചു. റാന്നി ഭദ്രാസനം ഓക്‌സിലിയറി മെത്രാപ്പോലീത്ത മാര്‍ ഇവാനിയോസ് കുര്യാക്കോസ് മുഖ്യാതിഥിയായിരുന്നു. ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എക്‌സിക്കുട്ടീവ് വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് തോമസ് അദ്ധ്യക്ഷനായിരുന്നു. എ.ടി.എം. കൗണ്ടറിന്റെ ഉദ്ഘാടനം റാന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനി സുരേഷ് നിര്‍വ്വഹിച്ചു. റാന്നി ഗ്രാമപഞ്ചായത്ത് അംഗം പൊന്നി തോമസ് കാഷ് കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു. റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസഫ് കുര്യാക്കോസ്, ഗ്രാമപഞ്ചായത്ത് അംഗം അനു ടി. സാമുവല്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജേക്കബ് മാത്യു, പ്രോഡക്ട്‌സ് വിഭാഗം മേധാവി സുദേവ്കുമാര്‍, ബ്രാഞ്ച് മാനേജര്‍ റോഷന്‍ കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

മല്ലപ്പള്ളി ശാഖ റവ. ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എം.ഡി.യും സി.ഇ.ഒയുമായ കെ.പോള്‍ തോമസ് അധ്യക്ഷനായിരുന്നു. എ. ടി. എം. കൗണ്ടറിന്റെ ഉദ്ഘാടനം ജോസഫ് എം. പുതുശ്ശേരി എക്‌സ്. എം. എല്‍. എ. നിര്‍വ്വഹിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുഞ്ഞുകോശി പോള്‍ സേഫ് ഡെപ്പോസിറ്റ് ലോക്കറും മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ഉണ്ണികൃഷ്ണന്‍ നടുവിലേമുറി കാഷ് കൗണ്ടണ്ടറും മല്ലപ്പള്ളി  ഗ്രാമപഞ്ചായത്ത്  അംഗം രമ്യ മനോജ് സ്‌കൈപ്പ് കൌണ്ടറും ഉദ്ഘാടനം ചെയ്തു.

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡണ്ട് ജോര്‍ജ്ജ് തോമസ്, മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റെജി സാമുവല്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രോഹിണി ജോസ്, ഗ്രാമപഞ്ചായത്ത് അംഗം പ്രകാശ് കുമാര്‍, കെ.ജി. ലുക്ക്, ഡോ. ജേക്കബ് ജോര്‍ജ്ജ്, അഡ്വ. റെജി തോമസ്, എസ്. മനോജ്, ജോര്‍ജ്ജുകുട്ടി കയ്യാലകത്ത്, ബ്രാഞ്ച് മാനേജര്‍ ടൈസന്‍ അലക്‌സ് എന്നിവര്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Pathanamthitta, Local-News, Business, 5 more branches for ISAF Bank in Pathanamthitta
< !- START disable copy paste -->