Follow KVARTHA on Google news Follow Us!
ad

കാറില്‍ നിന്നും പേരെഴുതിയ ബോര്‍ഡ് എടുത്തുമാറ്റിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ബിജെപി നേതാവിന്റെ മര്‍ദ്ദനം

റാഞ്ചി: (www.kvartha.com 17.01.2018) ജില്ല ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറെ ബിജെപി നേതാവ് മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്ത്. ലതേഹറിലെ ഉദ്യോഗസ്ഥനായ എഫ് ബര്‍National, Assault
റാഞ്ചി: (www.kvartha.com 17.01.2018) ജില്ല ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറെ ബിജെപി നേതാവ് മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്ത്. ലതേഹറിലെ ഉദ്യോഗസ്ഥനായ എഫ് ബര്‍ളയ്ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് രാജധാനി യാദവ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

കാറില്‍ നിന്നും പേരെഴുതിയ ബോര്‍ഡ് എടുത്തുമാറ്റിയതിനായിരുന്നു മര്‍ദ്ദനം. ക്രുദ്ധനായ യാദവ് അസഭ്യം പറഞ്ഞുകൊണ്ട് ബര്‍ളയെ മര്‍ദ്ദിക്കുകയായിരുന്നു. ബര്‍ള പ്രതിരോധിച്ചതോടെ നേതാവിന്റെ അനുയായിയും സഹായത്തിനെത്തി.

 Watch: Jharkhand BJP leader beats up government official for removing nameplate from car

മര്‍ദ്ദനത്തില്‍ പരിക്കേറ്റ ബര്‍ളയെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജെപിയുടെ ജില്ല വൈസ് പ്രസിഡന്റാണ് അറസ്റ്റിലായ യാദവ്. അതേസമയം യാദവിന്റെ കാറിലെ പേര് വെച്ച ബോര്‍ഡ് എടുത്തുമാറ്റിയതിന്റെ കാരണം വ്യക്തമല്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMMARY: Several people were seen filming the entire incident on cellphones.

Keywords: National, Assault