Follow KVARTHA on Google news Follow Us!
ad

ഐ സി സിയുടെ ക്രിക്കറ്റര്‍ ഒഫ് ദ ഇയര്‍ പുരസ്‌കാരവും ഏകദിന ക്രിക്കറ്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും കോഹ് ലിക്ക്

ഐ സി സിയുടെ ക്രിക്കറ്റര്‍ ഒഫ് ദ ഇയര്‍ പുരസ്‌കാരവും ഏകദിന ക്രിക്കറ്റിലെ മികച്ച New Delhi, Award, Winner, Cricket Test, Cricket, Criticism, Australia, Sports,
ന്യൂഡല്‍ഹി: (www.kvartha.com 18.01.2018) ഐ സി സിയുടെ ക്രിക്കറ്റര്‍ ഒഫ് ദ ഇയര്‍ പുരസ്‌കാരവും ഏകദിന ക്രിക്കറ്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും സ്വന്തമാക്കി ക്യാപ്റ്റന്‍ വിരാട് കോഹ് ലി. മികച്ച താരത്തിനെ കൂടാതെ ഐ.സി.എസി ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റനായും കോഹ് ലിയെ തിരഞ്ഞെടുത്തു. കോഹ് ലിയെ കൂടാതെ ഇന്ത്യന്‍ താരങ്ങളായി ചേതേശ്വര്‍ പൂജാര, രവിചന്ദ്ര അശ്വിന്‍ എന്നിവര്‍ ഐ സി സിയുടെ ടെസ്റ്റ് ടീമില്‍ ഇടം നേടിയപ്പോള്‍ രോഹിത് ശര്‍മ്മ, ജസ്പ്രീത് ബുംറ എന്നിവര്‍ ഏകദിന ടീമില്‍ ഇടം നേടി.

കഴിഞ്ഞദിവസം സെഞ്ചൂരിയന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ 135 റണ്‍സിന് ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഏറെ വിമര്‍ശനമാണ് താരം നേരിട്ടത്. ഗാംഗുലി അടക്കമുള്ള മുതിര്‍ന്ന താരങ്ങളുടെ അഭിപ്രായം കേള്‍ക്കാതെ ഫീല്‍ഡിലിറങ്ങിയതിനാണ് പ്രധാന വിമര്‍ശനം. കോഹ് ലിയോടൊപ്പം തന്നെ ആസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് മികച്ച ടെസ്റ്റ് താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി.

Virat Kohli sweeps ICC awards, named Cricketer of the Year 2017, New Delhi, Award, Winner, Cricket Test, Cricket, Criticism, Australia, Sports

ട്വന്റി20യിലെ മികച്ച പ്രകടനത്തിനുള്ള പുരസ്‌കാരം ഇന്ത്യന്‍ ബൗളര്‍ യുവേന്ദ്ര ചാഹലിനാണ്. ബംഗളൂരുവില്‍ ഇംഗ്ലണ്ടിനെതിരെ 25ന് ആറ് വിക്കറ്റ് വീഴ്ത്തിയതാണ് ചാഹലിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. പാകിസ്ഥാന്റെ ഹസന്‍ അലിയാണ് 2017ലെ എമര്‍ജിംഗ് പ്ലെയര്‍.

കഴിഞ്ഞ വര്‍ഷം കോഹ്ലിയുടെ മികച്ച പ്രകടനത്തിന്റെ കീഴില്‍ ഇന്ത്യ വിജയങ്ങളുടെ ജൈത്രയാത്രയിലായിരുന്നു. മികച്ച പ്രകടനത്തോടെ ടെസ്റ്റില്‍ ഒന്നാം സ്ഥാനത്തും ഏകദിനത്തില്‍ രണ്ടാം സ്ഥാനത്തും ട്വന്റി20യില്‍ മൂന്നാം സ്ഥാനത്ത് എത്താനും ഇന്ത്യയ്ക്ക് കഴിഞ്ഞു. ഇന്ത്യയുടെ ഈ പ്രകടനത്തിലെല്ലാം കോഹ് ലിയുടെ പ്രകടനം നിര്‍ണായകമായിരുന്നു.

 ടെസ്റ്റില്‍ 77.8 ശരാശരിയില്‍ എട്ട് സെഞ്ച്വറിയുടെ കരുത്തില്‍ 2203 റണ്‍സും ഏകദിനത്തില്‍ 82.63 ശരാശരിയില്‍ ഏഴ് സെഞ്ച്വറികളോടെ 1818 റണ്‍സും 153 സ്‌ട്രൈക് റേറ്റില്‍ 299 റണ്‍സും കോഹ് ലി കഴിഞ്ഞ വര്‍ഷം സ്വന്തമാക്കിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Virat Kohli sweeps ICC awards, named Cricketer of the Year 2017, New Delhi, Award, Winner, Cricket Test, Cricket, Criticism, Australia, Sports.