Follow KVARTHA on Google news Follow Us!
ad

കണ്ണൂരില്‍ നിന്നും ദാഇഷിലേക്ക് പോയ ആള്‍ കൊല്ലപ്പെട്ടു

കണ്ണൂരില്‍ നിന്നും ഭീകരസംഘടനയായ ദാഇഷിലേക്ക് പോയ ആള്‍ കൊല്ലപ്പെട്ടതായി നാട്ടിലുള്ള Kannur, Killed, Natives, Terrorists, Friends, NIA, Syria, Obituary, Kerala,
കണ്ണൂര്‍: (www.kvartha.com 18.01.2018) കണ്ണൂരില്‍ നിന്നും ഭീകരസംഘടനയായ ദാഇഷിലേക്ക് പോയ ആള്‍ കൊല്ലപ്പെട്ടതായി നാട്ടിലുള്ള ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. കണ്ണൂര്‍ വളപട്ടണം സ്വദേശി അബ്ദുള്‍ മനാഫ് ആണ് കൊല്ലപ്പെട്ടതെന്നാണ് വീട്ടുകാരെ അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ നവംബറില്‍ സിറിയയില്‍ നടന്ന ഏറ്റുമുട്ടലിലാണ് മനാഫ് കൊല്ലപ്പെട്ടതെന്നും മനാഫിന്റെ സുഹൃത്ത് ഖയൂം വീട്ടുകാരെ അറിയിച്ചു. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) അന്വേഷിക്കുന്ന കേസിലെ പ്രതിയാണ് അബ്ദുള്‍ മനാഫ്.

Man from Kannur fighting for is killed in Syria, Kannur, Killed, Natives, Terrorists, Friends, NIA, Syria, Obituary, Kerala

2009ല്‍ വളപട്ടണം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട കുന്നുംകൈയില്‍ സിപിഎം പ്രവര്‍ത്തകന്‍ ബിനീഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് എസ് ഡി പി ഐ പ്രവര്‍ത്തകനായിരുന്ന മനാഫ്. പിന്നീട് ഇയാള്‍ ഇന്ത്യ വിടുകയും ദാഇഷില്‍ ചേര്‍ന്ന് സിറിയയിലേയ്ക്ക് പോകുകയുമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man from Kannur fighting for is killed in Syria, Kannur, Killed, Natives, Terrorists, Friends, NIA, Syria, Obituary, Kerala.