Follow KVARTHA on Google news Follow Us!
ad

കാസർകോട്ട് ലോറി ഓട്ടോറിക്ഷയിലിടിച്ചു മറിഞ്ഞു അമ്മയും മകളും ദാരുണമായി മരിച്ചു

Lorry rams into Auto Rickshaw, 2 died കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷയിൽ ലോറിയിടിച്ചു മറിഞ്ഞു രണ്ടുപേർക്ക് ദാരുണാന്ത്യം.

കാസർകോട്: (www.kvartha.com 21.01.2018) കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷയിൽ ലോറിയിടിച്ചു മറിഞ്ഞു രണ്ടുപേർക്ക് ദാരുണാന്ത്യം. പൊയിനാച്ചി ദേശീയപാതയിൽ ഞായറാഴ്ച പുലർച്ചെയാണ് അപകടം. ബെണ്ടിച്ചാൽ കനിയുംകുണ്ടിലെ രാജന്റെ ഭാര്യ ശോഭ(32), മകൾ വിസ്മയ(13) എന്നിവരാണ് മരിച്ചത്. രാജൻ, ഓട്ടോ ഡ്രൈവർ അബ്ദുൽ ഖാദർ, ലോറി ഡ്രൈവർ, ക്ലീനർ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


വീട്ടിൽ നിന്നു ഇവരുടെ മറ്റൊരു മകളുടെ പുല്ലൂരിലെ വീട്ടിലേക്ക് പോകുകയായിരുന്നു കുടുംബം. പൊയ്നാച്ചി ദന്തൽ ആശുപത്രിക്ക് സമീപത്തെ ചെറിയ വളവിലെത്തിയപ്പോൾ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു. ഇടിയിയുടെ ഊക്കിൽ ലോറിയും ഓട്ടോറിക്ഷയും കുഴിയിലേക്ക് മറിഞ്ഞു. കുഴിയിൽ ഓട്ടോറിക്ഷ ലോറിക്കടിയില്പെട്ടതാണ് അപകടത്തിന്റെ തീവ്രത വർദ്ധിക്കാനിടയായത്. നാട്ടുകാരും ഫയർഫോർസും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
 ഉന്നത പോലീസ് ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർ സ്ഥലത്തെത്തി.

Keywords: Accident, Lorry, Kerala News, Kasargod news, Lorry rams into Auto Rickshaw, 2 died
< !- START disable copy paste -->