Follow KVARTHA on Google news Follow Us!
ad

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കാര്‍ ഓടിച്ചു കയറ്റിയ മൂന്നു പേര്‍ അറസ്റ്റില്‍, ഇപ്പോള്‍ ജയിലിലും

മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിന് നേരെ കാര്‍ ഓടിച്ചു കയറ്റിയ മൂന്നു പേര്‍ പൊലീസ് പിടിയിലായി. പിടിയിലായ മുന്നു പേരും വാളകം സ്വദേശികള്‍. വാളകം വിളയില്‍ Kottarakkara, Kerala, News, Arrested, Case, Remanded, Chief minister, Pilot, Police vehicle, Control room.

കൊട്ടാരക്കര: (www.kvartha.com 12.01.2018)മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിന് നേരെ കാര്‍ ഓടിച്ചു കയറ്റിയ മൂന്നു പേര്‍ പൊലീസ് പിടിയിലായി.

പിടിയിലായ മുന്നു പേരും വാളകം സ്വദേശികള്‍. വാളകം വിളയില്‍ പുത്തന്‍വീട്ടില്‍, സജി ജോണ്‍(42), വാളകം, പാലിക്കോട്ടുവീട്ടില്‍, അഭിലാഷ് (35), വാളകം, വട്ടക്കാട്ട് കുന്നില്‍ വീട്ടില്‍ ജിബിന്‍ (25) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി 10.15ന് എം.സി റോഡില്‍ വാളകം മരങ്ങാട്ടുകോണത്ത് വച്ചാണ് സംഭവം.


Kottarakkara, Kerala, News, Arrested, Case, Remanded, Chief minister, Pilot, Police vehicle, Control room, CM pilot vehicle chasing case three arrested and remanded

കൊട്ടാരക്കര ബാറില്‍ നിന്നും മദ്യപിച്ച ശേഷം കാര്‍ ഓടിച്ചു പോകുകയായിരുന്നു. ഇടുക്കിയില്‍ നിന്നും തിരുവന്തുരത്തേക്ക് വന്ന മുഖ്യമന്ത്രിയുടെ വാഹനത്തിന് പിന്നിലുള്ള പൊലീസ് എസ് കോര്‍ട്ട് വാഹനത്തിന് ഓവര്‍ ടേക്ക് ചെയ്ത കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. എസ് കോര്‍ട്ട് പോയ പൊലിസ് വാഹനം കാറിനെ തടഞ്ഞതിനെ തുടര്‍ന്ന് കാര്‍ വേഗത കുറച്ചു. തൊട്ടുപിന്നാലെ വന്ന ഗൂരനാട് എസ് ഐയുടെ ജീപ്പില്‍ ഇടിക്കാന്‍ തുടങ്ങിയെങ്കിലും ജീപ്പ് വെട്ടിച്ച് മാറ്റിയതിനാല്‍ വന്‍ ദുരന്തം ഒഴിവാക്കുകയായിരുന്നൂവെന്ന് പൊലീസ് പറഞ്ഞു.

കൊട്ടാരക്കരയിലെ ബാറില്‍ നിന്നും മദ്യപിച്ച സംഘം പനവേലിയില്‍ നിന്നും എസ്‌കോര്‍ട്ട് ജീപ്പിന് ഓവര്‍ ടേക്ക് ചെയ്യാന്‍ തുടങ്ങിയതാണ്. വിവരം കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചതിനെ തുടര്‍ന്ന് കൊട്ടാരക്കര എസ് ഐ സി ആര്‍ മനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാളകം മരങ്ങാട്ടുകോണത്ത് വച്ച് സംഘത്തെ കറോടൊപ്പം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. മദ്യപിച്ച് അപകടം ഉണ്ടാക്കുന്ന തരത്തില്‍ മന:പൂര്‍വ്വം കാര്‍ ഓടിച്ചതിന് കൊട്ടാരക്കര പൊലീസ് കേസെടുത്തു.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡു ചെയ്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kottarakkara, Kerala, News, Arrested, Case, Remanded, Chief minister, Pilot, Police vehicle, Control room, CM pilot vehicle chasing case three arrested and remanded

< !- START disable copy paste -->