Follow KVARTHA on Google news Follow Us!
ad

ജയിലിലെ സുഖം പോര; പരാതിയുമായി ലാലുപ്രസാദ് യാദവ്

ജയിലിലെ സുഖ സൗകര്യങ്ങള്‍ പോരെന്ന പരാതിയുമായി കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷ അനുഭവിക്കുന്ന News, National, Jail, Complaint, Lalu prasad, Court,
റാഞ്ചി:(www.kvartha.com 12/01/2018) ജയിലിലെ സുഖ സൗകര്യങ്ങള്‍ പോരെന്ന പരാതിയുമായി കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷ അനുഭവിക്കുന്ന ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവ്. ജയിലില്‍ ഒരു സധാരണക്കാരനെ പോലെയാണ് തന്നെ കാണുന്നതെന്നും വേണ്ട വിധത്തിലുള്ള സുഖ സൗകര്യങ്ങള്‍ ലഭിക്കുന്നില്ലെന്നുമാണ് പരാതി. പ്രത്യേക സിബിഐ കോടതി ജഡ്ജിയോടാണ് തന്റെ പരാതി ലാലു ബോധിപ്പിച്ചത്. എന്നാല്‍ ജയിലും നിയമവും എല്ലാവര്‍ക്കും ഒരു പോലെയാണെന്ന് കോടതി വ്യക്തമാക്കി.

അതേസമയം ലാലു പ്രസാദ് യാദവിനെ ഓപ്പണ്‍ ജയിലിലേക്ക് മാറ്റാന്‍ ജസ്റ്റിസ് ശിവപാല്‍ സിംഗ് ഉത്തരവിട്ടു. ജയിലില്‍ തന്റെ പാര്‍ട്ടി അനുഭാവികള്‍ക്ക് സന്ദര്‍ശിക്കാന്‍ സാധിക്കുന്നില്ലെന്ന ലാലുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഓപ്പണ്‍ ജയിലിലേക്ക് മാറ്റാന്‍ കോടതി ഉത്തരവിട്ടത്. ജയിലില്‍ നിയമം തെറ്റിച്ചുള്ള സന്ദര്‍ശനം അനുവദിക്കില്ലെന്നും കോടതി അറിയിച്ചു.

News, National, Jail, Complaint, Lalu prasad, Court, Being treated like a common prisoner, Lalu complains to special CBI judge

900 കോടിയുടെ കാലിത്തീറ്റ കുംഭകോണക്കേസിലാണ് ലാലുപ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. 900 കോടിയുടെ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് 1991 - 94 കാലയളവില്‍ ദിയോഗര്‍ ട്രഷറിയില്‍ നിന്ന് 89.53 ലക്ഷം രൂപ അനധികൃതമായി പിന്‍വലിച്ച കേസിലാണ് ലാലുവിനെ ശിക്ഷിച്ചത്. ലാലുവിനെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്ത ആറു കേസുകളില്‍ രണ്ടാമത്തേതിലാണ് ഇപ്പോള്‍ ശിക്ഷ അനുഭവിക്കുന്നത്.

ഇതിനിടെ ലാലു പ്രസാദ് യാദവിനെ പരിചരിക്കാന്‍ അദ്ദേഹത്തിന്റെ അനുചരന്മാര്‍ നേരത്തെ തന്നെ ബര്‍സമുണ്ട ജയിലില്‍ എത്തിയിരുന്നു. എന്നാല്‍ കേസ് വ്യാജമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ഇവരെ കഴിഞ്ഞ ദിവസം വിട്ടയക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, Jail, Complaint, Lalu prasad, Court, Being treated like a common prisoner, Lalu complains to special CBI judge