Follow KVARTHA on Google news Follow Us!
ad

ദുബൈയില്‍ ഭിക്ഷ യാചിച്ചാല്‍ പോലും മാസം 50 ലക്ഷം വരെ ഉണ്ടാക്കാം; ഭിക്ഷ യാചിക്കാന്‍ എത്തുന്നവരില്‍ വെള്ളക്കാരും

ദുബൈയില്‍ ഭിക്ഷ യാചിച്ചാല്‍ പോലും മാസം 50 ലക്ഷം വരെ ഉണ്ടാക്കാം. ഭിക്ഷ യാചിക്കാന്‍ എത്തുന്നവരില്‍Sharjah, News, Gulf, Report, Police, Arrest, World, Dubai,
ഷാര്‍ജ: (www.kvartha.com 13.01.2018) ദുബൈയില്‍ ഭിക്ഷ യാചിച്ചാല്‍ പോലും മാസം 50 ലക്ഷം വരെ ഉണ്ടാക്കാം. ഭിക്ഷ യാചിക്കാന്‍ എത്തുന്നവരില്‍ വെള്ളക്കാരും പെടും. ഭിക്ഷ യാചിക്കാനായി വിസിറ്റിങ് വിസയെടുത്തുപോലും ആളുകള്‍ ദുബൈയില്‍ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒരു ഭിക്ഷക്കാരന്‍ ദിവസം ശരാശരി ഒന്നരലക്ഷം രൂപയോളം സമ്പാദിക്കുന്നുണ്ടെന്നാണ് ദുബൈ പോലീസിന്റെ കണക്ക്. മണിക്കൂറില്‍ 25,000 രൂപയോളം സമ്പാദിക്കുന്നുണ്ട്.

വെള്ളിയാഴ്ചകളില്‍ ഭിക്ഷ എടുക്കുന്നവര്‍ക്ക് ലോട്ടറി ആണ്. പള്ളികള്‍ക്ക് മുന്നില്‍ ഭിക്ഷയാചിക്കുന്നവര്‍ക്ക് വാരിക്കോരിയാണ് പണം കൊടുക്കുന്നതെന്നും പോലീസ് പറയുന്നു. ജോലിക്കുള്ള വിസയില്‍ എത്തിയവര്‍ പോലും വെള്ളിയാഴ്ചകളില്‍ ഭിക്ഷാടനം നടത്താറുണ്ടെന്നും പോലീസ് കണ്ടെത്തിയിരുന്നു.

 Police reveal that beggar in Dubai was earning AED9,000 a day, Sharjah, News, Gulf, Report, Police, Arrest, World, Dubai

ഭിക്ഷാടനം നിരോധിച്ചിട്ടുള്ള ദുബൈ തെരുവുകളിലും മറ്റും ഭിക്ഷയാചിക്കുന്നതിനായി വിസിറ്റിങ് വിസയില്‍ വെള്ളക്കാര്‍ പോലും എത്തുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഭിക്ഷാടനം പോലെ തെരുവുകച്ചവടവും ദുബൈയില്‍ വിലക്കിയിട്ടുണ്ടെന്ന് ദുബൈ പോലീസിന്റെ കുറ്റാന്വേഷണവിഭാഗം അസിസ്റ്റന്റ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി പറഞ്ഞു. മൂന്നുമാസത്തെ വിസിറ്റിങ് വിസയിലെത്തി തെരുവില്‍ കച്ചവടം ചെയ്തും തെണ്ടിയും ലക്ഷങ്ങള്‍ സമ്പദിക്കുന്നവര്‍ യു.എ.ഇയിലുണ്ടെന്ന് ദുബൈ പോലീസ് പറയുന്നു. ഭിക്ഷാടനത്തിന്റെ മറ്റൊരു രൂപമാണ് തെരുവ് കച്ചവടമെന്നും അദ്ദേഹം പറയുന്നു.

കാലപ്പഴക്കം ചെന്നവയോ നിലവാരമില്ലാത്തവയോ ആയ സാധനങ്ങളാണ് ഇവര്‍ വില്‍ക്കുന്നത്. ഇത്തരക്കാരെ കണ്ടെത്തുന്നതിന് ജനങ്ങള്‍ സഹകരിക്കണമെന്നും അവരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കണമെന്നും ഇബ്രാഹിം അല്‍ മന്‍സൂരി പറഞ്ഞു. സമൂഹത്തിന്റെ സുരക്ഷയ്ക്കുവേണ്ടിയാണ് അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തെരുവുകച്ചവടക്കാരിലേറെയും അനധികൃതമായി ദുബൈയില്‍ തങ്ങുന്നവരാണ്. നഗരത്തിന്റെ അപരിഷ്‌കൃതമായ മുഖമായി ഇവര്‍ മാറുകയാണ്. ഇവര്‍ കുറ്റകൃത്യങ്ങള്‍ ചെയ്താല്‍ കണ്ടെത്തുകയും പ്രയാസമാണെന്ന് അദ്ദേഹം പറയുന്നു.

2017ല്‍ യു.എ.ഇയില്‍ അനധികൃതമായി തങ്ങിയിരുന്ന 34,881 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തൊട്ടുമുമ്പത്തെ വര്‍ഷം അറസ്റ്റിലായവരുടെ എണ്ണം 49,205 ആയിരുന്നു. 2017ല്‍ അറസ്റ്റിലായവരില്‍ 2355 പേര്‍ തെരുവ് കച്ചവടക്കാരും 1840 പേര്‍ ഭിക്ഷയാചിക്കുന്നവരുമായിരുന്നു. 2016ല്‍ അറസ്റ്റിലായ ഒരു ഭിക്ഷക്കാരന്‍ മാസം 50 ലക്ഷത്തോളം രൂപ സമ്പാദിച്ചിരുന്നതായി പോലീസ് കണ്ടെത്തി. വിനോദ സഞ്ചാരിയെന്ന നിലയില്‍ മൂന്നുമാസത്തെ ടൂറിസ്റ്റ് വിസയിലെത്തിയാണ് ഇയാള്‍ ഭിക്ഷയാചിച്ചിരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Police reveal that beggar in Dubai was earning AED9,000 a day, Sharjah, News, Gulf, Report, Police, Arrest, World, Dubai.