Follow KVARTHA on Google news Follow Us!
ad

ജനുവരി 30 മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിത കാലത്തേക്ക് സര്‍വീസ് നിര്‍ത്തിവെയ്ക്കും

ജനുവരി 30 മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിത കാലത്തേക്ക് സര്‍വീസ് നിര്‍ത്തിവെയ്ക്കും.Thiruvananthapuram, bus, Press meet, Justice, Secretariat, Report, Press meet, Kerala,
തിരുവനന്തപുരം: (www.kvartha.com 18.01.2018) ജനുവരി 30 മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിത കാലത്തേക്ക് സര്‍വീസ് നിര്‍ത്തിവെയ്ക്കും. നിരക്ക് വര്‍ധനയടക്കമുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ബസ് ചാര്‍ജ് വര്‍ധനയടക്കമുള്ള ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ ജനുവരി 30 മുതല്‍ അനിശ്ചിത കാലത്തേക്ക് സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനം നടത്തിയാണ് അറിയിച്ചത്. ഇതിന് മുന്നോടിയായി ജനുവരി 22 ന് കോണ്‍ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ കമ്മിറ്റി അംഗങ്ങളും സെക്രട്ടേറിയറ്റ് നടയില്‍ നിരാഹാരസമരം നടത്തും.

 Pvt bus strike in Kerala from Januay 30, Thiruvananthapuram, Bus, Press meet, Justice, Secretariat, Report, Press meet, Kerala

ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് മൂന്ന് ആഴ്ച കഴിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. വ്യവസായത്തിന്റെ നിലനില്‍പ്പിന് പര്യാപ്തമായ ശുപാര്‍ശകള്‍ റിപ്പോര്‍ട്ടില്‍ പരിമിതമാണെങ്കില്‍പോലും റിപ്പോര്‍ട്ടിനെ കുറിച്ച് ബസുടമകളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. റിപ്പോര്‍ട്ടില്‍ 10 ശതമാനം ചാര്‍ജ് വര്‍ധനയാണ് ശുപാര്‍ശ ചെയ്തിട്ടുള്ളതെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇത് തീര്‍ത്തും അപര്യാപ്തമാണെന്നും ഭാരവാഹികള്‍ പറയുന്നു.

രാമചന്ദ്രന്‍ കമ്മിഷന്‍ തെളിവെടുപ്പു നടത്തുമ്പോള്‍ ഡീസല്‍വില ലിറ്ററിന് 64 രൂപയായിരുന്നു. എന്നാല്‍ ഇപ്പോള്‍ 67 രൂപയ്ക്ക് മുകളിലാണ്. 14,000ത്തോളം സ്വകാര്യ ബസുകളാണ് സംസ്ഥാനത്ത് സര്‍വീസ് നടത്തുന്നത്. 2014 മേയ് 20നാണ് അവസാനമായി ബസ് ചാര്‍ജ് കൂട്ടിയത്. നാല് വര്‍ഷത്തിനുള്ളില്‍ ജീവനക്കാരുടെ വേതനത്തില്‍ 100 ശതമാനത്തിലധികം വര്‍ധനയുണ്ടായി.

ഇന്‍ഷ്വറന്‍സ് തുകയും സ്‌പെയര്‍പാര്‍ട്‌സുകളുടെ വിലയും വര്‍ധിച്ചു. ഈ സാഹചര്യത്തില്‍ ചാര്‍ജ് കൂട്ടാതെ പിടിച്ചു നില്‍ക്കാനാവില്ല. സര്‍ക്കാര്‍ ഒരു ട്രാന്‍സ്‌പോര്‍ട്ട് നയം രൂപീകരിക്കുകയാണ് വേണ്ടത്. പെട്രോളിയം ഉല്പന്നങ്ങളെ ജി.എസ്.ടിയുടെ പരിധിയില്‍ കൊണ്ടുവരണമെന്നും ഭാരവാഹികള്‍ പറഞ്ഞു.

ബസുടമകളുടെ ആവശ്യങ്ങള്‍:

*മിനിമം ചാര്‍ജ് 10 രൂപയാക്കുക

*വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് അഞ്ച് രൂപയായും നിലവിലെ നിരക്കിന്റെ 50 ശതമാനമായും പുനര്‍നിര്‍ണയിക്കുക

*കിലോമീറ്റര്‍ ചാര്‍ജ് 80 പൈസയായി നിജപ്പെടുത്തുക

*140 കിലോമീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ പുതുക്കി നല്‍കുക

*വര്‍ധിപ്പിച്ച റോഡ് ടാക്‌സ് പിന്‍വലിക്കുക

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Pvt bus strike in Kerala from Januay 30, Thiruvananthapuram, Bus, Press meet, Justice, Secretariat, Report, Press meet, Kerala.