Follow KVARTHA on Google news Follow Us!
ad

മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു തീയതികള്‍ പ്രഖ്യാപിച്ചു; ത്രിപുരയില്‍ ഫെബ്രുവരി 18ന് ,മേഘാലയയിലും നാഗാലന്‍ഡിലും ഫെബ്രുവരി 27ന്

രാജ്യത്ത് വീണ്ടും മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു തീയതികള്‍ കൂടി കേന്ദ്ര തെരഞ്ഞെടുപ്പ് New Delhi, News, Politics, Election, Election Commission, Declaration, Trending, National,
ന്യൂഡല്‍ഹി: (www.kvartha.com 18.01.2018) രാജ്യത്ത് വീണ്ടും മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു തീയതികള്‍ കൂടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികളാണ് പ്രഖ്യാപിച്ചത്. വ്യാഴാഴ്ച മുതല്‍ ഈ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നു. ത്രിപുരയില്‍ ഫെബ്രുവരി 18നും മേഘാലയയിലും നാഗാലന്‍ഡിലും ഫെബ്രുവരി 27നുമാണ് വോട്ടെടുപ്പ്. മാര്‍ച്ച് മൂന്നിനാണ് വോട്ടെണ്ണല്‍.

മൂന്ന് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് വോട്ടിംഗ് യന്ത്രവും വിവിപാറ്റ് സംവിധാനവും ഉപയോഗിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എ.കെ ജോതി അറിയിച്ചു. തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന് കേന്ദ്രസേനയുടെ സേവനം വിനിയോഗിക്കും. ഫ് ളാഗ് മാര്‍ച്ചുകള്‍ നടത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

Assembly elections 2018 live updates: Tripura votes on Feb 18, Meghalaya, Nagaland on Feb 27; all results on March 3, New Delhi, News, Politics, Election, Election Commission, Declaration, Trending, National

മൂന്ന് സംസ്ഥാനങ്ങളിലും 60 അംഗ നിയമസഭയാണ് നിലവിലുള്ളത്. മേഘാലയയില്‍ മാര്‍ച്ച് ആറിനും നാഗാലാന്‍ഡില്‍ 13നും ത്രിപുരയില്‍ 14നും നിയമസഭയുടെ കാലാവധി കഴിയും.1993 മുതല്‍ ഇടതുപക്ഷം അധികാരത്തില്‍ ഇരിക്കുന്ന ത്രിപുരയില്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ നാലാം തവണയാണ് ഭരണം നടത്തുന്നത്. രാഷ്ട്രീയ അസ്ഥിരതയ്ക്ക് പേരുകേട്ട മേഘാലയയില്‍ എട്ടു വര്‍ഷമായി കോണ്‍ഗ്രസാണ് ഭരണത്തിലുള്ളത്. സര്‍ക്കാരിലെ അനിശ്ചിതത്വം മണിപ്പൂര്‍ നാഷണല്‍ പാര്‍ട്ടിയുടെ പിന്തുണയുടെ മുതലെടുക്കാമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.

നാഗാലന്‍ഡില്‍ ബി.ജെ.പിയുടെ പിന്തുണയോടെ നാഗാ പീപ്പിള്‍സ് ഫ്രണ്ടാണ് അധികാരത്തിലുള്ളത്. കഴിഞ്ഞ വര്‍ഷം രണ്ടു തവണ മുഖ്യമന്ത്രിയെ മാറ്റേണ്ടി വന്നത് രാഷ്ട്രീയ പ്രതിസന്ധിക്ക് ഇടയാക്കിയിരുന്നു. രാജസ്ഥാന്‍, മധ്യപ്രദേശ്, കര്‍ണാടക, ഛത്തീസ്ഗഡ്, മിസോറാം എന്നിവിടങ്ങളില്‍ ഈ വര്‍ഷം അവസാനത്തോടെ തെരഞ്ഞെടുപ്പ് നടക്കും. 2019ല്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഈ വര്‍ഷം ബി.ജെ.പിക്കും കോണ്‍ഗ്രസിനും സെമി ഫൈനല്‍ മത്സരമാണ് നടക്കുക.

Keywords: Assembly elections 2018 live updates: Tripura votes on Feb 18, Meghalaya, Nagaland on Feb 27; all results on March 3, New Delhi, News, Politics, Election, Election Commission, Declaration, Trending, National.