Follow KVARTHA on Google news Follow Us!
ad

വനിതാ കമ്മിഷന് കൂടുതല്‍ അധികാരം നല്‍കുന്ന ബില്‍ : സ്ത്രീ സംരക്ഷണത്തിനുള്ള സര്‍ക്കാരിന്റെ കരുതല്‍ -ജോസഫൈന്‍

കേരള വനിതാ കമ്മിഷന് കൂടുതല്‍ അധികാരം നല്‍കുന്ന നിയമഭേദഗതി ബില്ലിന് അംഗീകാരം നല്‍കിThiruvananthapuram, News, Cabinet, Women, Protection, Case, Chief Minister, Pinarayi vijayan, Minister, Kerala,
തിരുവനന്തപുരം: (www.kvartha.com 06.12.2017) കേരള വനിതാ കമ്മിഷന് കൂടുതല്‍ അധികാരം നല്‍കുന്ന നിയമഭേദഗതി ബില്ലിന് അംഗീകാരം നല്‍കിയ മന്ത്രിസഭാ യോഗതീരുമാനത്തെ കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ സ്വാഗതം ചെയ്തു. സ്ത്രീ സംരക്ഷണത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ കരുതലാണ് ഈ തീരുമാനത്തില്‍ വ്യക്തമാകുന്നത്. കമ്മിഷന് മുന്നിലെത്തുന്ന കേസുകളില്‍ ആരെ വേണമെങ്കിലും വിളിച്ചുവരുത്താനും മൊഴിയെടുക്കാനും അധികാരം നല്‍കുന്ന തരത്തിലാണ് ഭേദഗതി.

നിലവില്‍ സാക്ഷികളെ മാത്രമേ വിളിച്ചുവരുത്താന്‍ കഴിയൂ. കമ്മിഷന്‍ രൂപീകരിച്ച് 25 വര്‍ഷത്തിനു ശേഷമാണ് ഇത്തരമൊരു ഭേദഗതി. കമ്മിഷന്റെ നാളിതുവരെ പ്രവര്‍ത്തനങ്ങളില്‍ നിഴലിച്ചുനിന്ന കുറവാണ് പിണറായി സര്‍ക്കാര്‍ തിരുത്തുന്നത്. ഇതിന് മുന്‍കൈ എടുത്ത സാമൂഹികക്ഷേമ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.

Women's Commission chairperson is happy on Govt decision, Thiruvananthapuram, News, Cabinet, Women, Protection, Case, Chief Minister, Pinarayi vijayan, Minister, Kerala.

കമ്മിഷന്റെ പ്രവര്‍ത്തന മണ്ഡലം വിപുലപ്പെടുകയും പരാതികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യമാണിപ്പോള്‍. അടിയന്തര നടപടി ആവശ്യപ്പെടുന്ന നിരവധി പരാതികളാണ് ദിനംപ്രതി ലഭിക്കുന്നത്. എതിര്‍കക്ഷികള്‍ മിക്കപ്പോഴും നിസ്സാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടി രക്ഷപ്പെടാന്‍ ശ്രമിക്കാറുണ്ട്. ഈ സാഹചര്യങ്ങളില്‍ പോലീസ് വഴി റിപ്പോര്‍ട്ട് ശേഖരിക്കേണ്ടി വരുന്നു. യഥാസമയം പരിഹാര നടപടികള്‍ നിര്‍ദേശിക്കുന്നതിന് ഇത് തടസമാണ്.

ഇതു മറികടക്കാന്‍ കമ്മിഷന് കൂടുത്ല്‍ അധികാരം വേണമെന്ന് അടുത്തിടെ കമ്മിഷന്‍ വിളിച്ചുചേര്‍ത്ത വനിതാ സംഘടനകളുടെ നേതൃയോഗത്തിലും ആവശ്യമുയര്‍ന്നിരുന്നു. യോഗം ഉദ് ഘാടനം ചെയ്ത വകുപ്പു മന്ത്രി ഈ നിര്‍ദേശത്തിന്മേല്‍ അടിയന്തര നടപടി സ്വീകരിച്ചത് സ്ത്രീ സമൂഹത്തിന് ഏറെ പ്രതീക്ഷ നല്‍കുന്നുവെന്നും ജോസഫൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Also Read:

വിവാഹ വീട്ടില്‍ നിന്നും മോഷണം പോയ മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ തിരഞ്ഞെത്തിയ പോലീസ് പ്രതിയെ കണ്ടപ്പോള്‍ ഞെട്ടി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Women's Commission chairperson is happy on Govt decision, Thiruvananthapuram, News, Cabinet, Women, Protection, Case, Chief Minister, Pinarayi vijayan, Minister, Kerala.