» » » » » » » » » കാമുകനെ സന്തോഷിപ്പിക്കാൻ പെൺകുട്ടി ചെയ്തത് 30 ശസ്ത്രക്രിയകൾ, രൂപം മാറിപ്പോയ 21 കാരി അവസാനം ചെയ്തത്

ഹോങ്കോങ്: (www.kvartha.com 13.12.2017) കാമുകനെ സന്തോഷിപ്പിക്കാൻ പെൺകുട്ടി ചെയ്തത് 30 ശസ്ത്രക്രിയ. ഹോങ്കോങ് സ്വദേശിനിയായ ബെറി എൻ ജി (21) ആണ് പ്ലാസ്റ്റിക് സർജറി ചെയ്ത് കുടുങ്ങിയിരിക്കുന്നത്. തന്റെ ഒറിജിനൽ രൂപം മാറിപ്പോയതോടെ പെൺകുട്ടി കാമുകനെ ഉപേക്ഷിച്ചു.

ഏകദേശം രണ്ട് ലക്ഷത്തിനടുത്ത് രൂപയാണ് പെൺകുട്ടി ഇതിനായി ചിലവഴിച്ചത്. എന്നാൽ ആരും ഇത്തരത്തിലുള്ള മണ്ടത്തരങ്ങൾ ചെയ്യരുതെന്ന് ബെറി പറഞ്ഞു. 'തെറ്റായ കാരണത്തിന് ആരും ശസ്ത്രക്രിയ ചെയ്യരുത്, ഞാൻ ഇപ്പോൾ ഖേദിക്കുന്നു' യുവതി വ്യക്തമാക്കി.

16 വയസിലാണ് ബെറി ആദ്യമായി ശസ്ത്രക്രിയ ചെയ്തത്. പിന്നീട് 21 വയസ് വരെ കാമുകന്റെ നിർദേശത്തിന് അനുസരിച്ച് തുടരുകയായിരുന്നു. 'എന്റെ മുൻ കാമകന്റെ നിർദേശ പ്രകാരമാണ് ഞാൻ ഇത്തരത്തിൽ ചെയ്തത്, ഞാൻ സുന്ദരിയാണെന്ന് അയാൾ പറഞ്ഞിരുന്നെങ്കിൽ ഞാൻ ഇതൊന്നും ചെയ്യില്ലായിരുന്നു' ബെറി പറഞ്ഞു.


മാറിക്കൊണ്ടിരിക്കുന്ന ബെറിയുടെ രൂപം കണ്ട മാതാവ് പൊട്ടിക്കരഞ്ഞതോടെയാണ് ബെറിക്ക് തിരിച്ചറിവുണ്ടായത്. ഉടൻ തന്നെ കാമുകനെ ഒഴിവാക്കുകയായിരുന്നു. തന്റെ പഴയ രൂപത്തിലേക്ക് പോകാനുള്ള ശ്രമത്തിലാണ് പെൺകുട്ടി.

Summary: In a literal instance of 'love knows no limit', 22-year-old Berry Ng, from Hong Kong, went a little too far to impress her then boyfriend in order to look like his favourite adult actress. The woman underwent 30 plastic surgeries so that she could resemble an x-rated actress

About News Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal