Follow KVARTHA on Google news Follow Us!
ad

യോഗി ആദിത്യനാഥും അസം ഖാനും കൈകോര്‍ത്ത് നിയമസഭയില്‍ ; പക്ഷെ പിന്നീട് തനിനിറം പുറത്തായി

ലഖ്‌നൗ: (www.kvartha.com 15-12-2017) രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രുതയില്ല എന്ന ചൊല്ല് പ്രസക്തമാണെന്ന് വ്യക്തമാക്കി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും മുന്‍ ആഭ്യന്തര മന്ത്രിയും സമാജ് Yogi Adityanath, Azam Khan, UP Assembly, Uttar Pradesh
ലഖ്‌നൗ: (www.kvartha.com 15-12-2017) രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രുതയില്ല എന്ന ചൊല്ല് പ്രസക്തമാണെന്ന് വ്യക്തമാക്കി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും മുന്‍ ആഭ്യന്തര മന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ അസം ഖാനും. നിയമസഭയിലെ വരാന്തയില്‍ പരസ്പരം കണ്ടുമുട്ടിയ നേതാക്കള്‍ പരസ്പരം അഭിവാദ്യം ചെയ്ത് കൈകള്‍ കോര്‍ത്താണ് നിയമസഭയിലേയ്ക്ക് കടന്നത്. ഇതുകണ്ട മാധ്യമപ്രവര്‍ത്തകര്‍ ഇരുവരോടും ചിത്രങ്ങള്‍ക്കായി പോസ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു.

Yogi Adityanath, Azam Khan, UP Assembly, Uttar Pradesh

ആദിത്യനാഥും അസം ഖാനും ബദ്ധവൈരികളെന്നാണ് അറിയപ്പെടുന്നത്. ഇരുവരും പരസ്പരം കടുത്ത വിമര്‍ശകരുമാണ്. ശീതകാല സമ്മേളനത്തിനായി മന്ത്രിസഭയിലെത്തിയതാണ് ഇരുവരും. ബിജെപി നേതാവ് സുരേഷ് കുമാര്‍ ഖന്നയും നേതാക്കള്‍ക്കൊപ്പമുണ്ടായിരുന്നു.

അതേസമയം നിയമസഭ സമ്മേളനം തുടങ്ങിയതോടെ അസം ഖാന്‍ തന്റെ തനിനിറം പുറത്തെടുത്തു. ആദിത്യനാഥ് സര്‍ക്കാരിനെ അദ്ദേഹം രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. അസംബ്ലിയില്‍ കുത്തിയിരിപ്പ് ധര്‍ണയും നടത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The development inside the UP Assembly was indeed rare, considering the rivalry between the two political opponents.

Keywords: Yogi Adityanath, Azam Khan, UP Assembly, Uttar Pradesh