Follow KVARTHA on Google news Follow Us!
ad

ഒബാമയുടെ കക്കൂസ് വൃത്തിയാക്കാനും ജോര്‍ജ് ബുഷിന്റെ ഷൂ പോളിഷ് ചെയ്യാനും യോഗ്യതയില്ലാത്ത പ്രസിഡന്റാണ് ഡോണാള്‍ഡ് ട്രംപ്; വിമര്‍ശനവുമായി യു എസ് എ ടുഡേ ദിനപത്രം

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രമുഖ അWashington, News, Politics, Criticism, Media, Twitter, Women, Controversy, Barack Obama, World,
വാഷിംഗ്ടണ്‍: (www.kvartha.com 15.12.2017) അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രമുഖ അമേരിക്കന്‍ പത്രമായ യു.എസ്.എ ടുഡേ രംഗത്ത്. ഒബാമയുടെ ലൈബ്രറിയിലെ കക്കൂസ് വൃത്തിയാക്കാനും ജോര്‍ജ് ബുഷിന്റെ ഷൂ പോളിഷ് ചെയ്യാനും യോഗ്യതയില്ലാത്ത പ്രസിഡന്റാണ് ഡോണാള്‍ഡ് ട്രംപ് എന്നാണ് പത്രത്തിന്റെ വിമര്‍ശനം. പത്രത്തിന്റെ എഡിറ്റോറിയലിലൂടെയാണ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരിക്കുന്നത്.

വനിതാ സെനറ്ററും ഡെമോക്രാറ്റിക് പാര്‍ട്ടി അംഗവുമായ ഗില്ലി ബ്രാന്‍ഡിനെതിരെ ട്രംപ് ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയതാണ് പത്രത്തെ പ്രകോപിപ്പിച്ചത്. വനിതകള്‍ക്ക് നേരെ ഇത്തരം മോശം ട്വീറ്റ് നടത്തിയതിലൂടെ പ്രസിഡന്റ് പദവിയിലിരിക്കാന്‍ ട്രംപ് യോഗ്യനല്ലെന്നും വിമര്‍ശനമുണ്ട്.

 USA Today editorial says Trump unfit to clean Obama's toilet , Washington, News, Politics, Criticism, Media, Twitter, Women, Controversy, Barack Obama, World.

സഭ്യത വിട്ട് ഒബാമയും ബുഷും പെരുമാറിയിട്ടില്ല. ട്രംപിനോട് മറ്റു പ്രശ്‌നങ്ങളൊന്നും തന്നെയില്ല. നയപരമോ വാഗ്ദാന ലംഘനമോ അല്ല പ്രശ്‌നം. സഭ്യതക്കുറവാണ് ട്രംപിനെ അയോഗ്യനാക്കുന്നതെന്നും പത്രം എടുത്തുപറയുന്നു.

സംഭാവന കിട്ടാന്‍ ഗില്ലി എന്തുചെയ്യാനും മടിക്കില്ല എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. ഗില്ലി തന്റെ അടുത്തേക്ക് സംഭാവന ചോദിച്ച് എത്തിയിട്ടുണ്ടെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ഇത് വിവാദമാവുകയും വനിതാ സെനറ്റര്‍മാര്‍ ട്രംപിനെ തെമ്മാടി എന്നുവിളിച്ച് ആക്ഷേപിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് വിമര്‍ശനവുമായി പ്രമുഖ പത്രം തന്നെ രംഗത്തെത്തിയിരിക്കുന്നത്.

Also Read:

പഴയങ്ങാടിയില്‍ ട്രെയിനിടിച്ച് പുഴയിലേക്ക് തെറിച്ചുവീണ കാസര്‍കോട് സ്വദേശി മരിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: USA Today editorial says Trump unfit to clean Obama's toilet , Washington, News, Politics, Criticism, Media, Twitter, Women, Controversy, Barack Obama, World.