Follow KVARTHA on Google news Follow Us!
ad

രാഹുല്‍ ബാബര്‍ ഭക്തന്‍, ഖില്‍ജിയുടെ പരമ്പരയില്‍ പെട്ടവന്‍; ബാബരി വിഷയത്തില്‍ രാഹുല്‍ ഗാന്ധിയെ ആക്രമിച്ച് ബിജെപി

ന്യൂഡല്‍ഹി: (www.kvartha.com 07-12-2017) കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കുറ്റപ്പെടുത്തി ബിജെപി നേതാവ് ജി വി എല്‍ നരസിംഹ റാവു. ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി കണ്‍ വീനര്‍National, Rahul Gandhi, Rahul Gandhi, Babri, BJP, Babri BJPGVL, Narsimha Rao, Congress
ന്യൂഡല്‍ഹി: (www.kvartha.com 07-12-2017) കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കുറ്റപ്പെടുത്തി ബിജെപി നേതാവ് ജി വി എല്‍ നരസിംഹ റാവു. ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി കണ്‍ വീനര്‍ സഫര്‍ യാബ് ജിലാനി, എ ഐ എം ഐ എം നേതാവ് അസദുദ്ദീന്‍ ഒവൈസി എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനെ എതിര്‍ക്കുകയാണ് രാഹുല്‍ ഗാന്ധിയെന്ന് റാവു പറഞ്ഞു.

National, Rahul Gandhi, Rahul Gandhi, Babri, BJP, Babri BJPGVL, Narsimha Rao, Congress

രാഹുല്‍ ബാബര്‍ ഭക്തനും ഖില്‍ജിയുടെ പരമ്പരയില്‌പെട്ടവനാണെന്നും അദ്ദേഹം പറഞ്ഞു.

രാമക്ഷേത്രം തകര്‍ത്തത് ബാബറാണ്. സോമനാഥ ക്ഷേത്രം കൊള്ളയടിച്ചത് ഖില്‍ജിയും. ഇസ്ലാമിക നുഴഞ്ഞുകയറ്റക്കാര്‍ക്കൊപ്പമാണ് നെഹ് റു കുടുംബത്തിന്റെ നിലനില്പ്. പരിഹാസ്യരും താന്തോന്നികളുമായ കുടുംബക്കാര്‍ എന്നായിരുന്നു റാവുവിന്റെ ട്വീറ്റ്.

കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ ബാബരി മസ്ജിദ് കേസിന്റെ വിധി പറയുന്നത് അടുത്ത പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന 2019 ജൂലൈ വരെ നീട്ടിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് റാവുവിന്റെ ട്വീറ്റ്. ബാബരി മസ്ജിദ് കേസില്‍ സുന്നി വഖഫ് ബോര്‍ഡിനായി വാദിക്കുന്നത് കപില്‍ സിബലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The BJP leader's controversial remark comes a day after Congress leader and senior advocate Kapil Sibal, while arguing for the Sunni Waqf Board in the Babri Masjid case, told the Supreme Court on Tuesday that since the court's decision in the case would have "very serious ramifications", hearing be deferred till July 2019 by which time the general election would be over.

Keywords: National, Rahul Gandhi, Rahul Gandhi, Babri, BJP, Babri BJPGVL, Narsimha Rao, Congress