Follow KVARTHA on Google news Follow Us!
ad

കോണ്‍ഗ്രസ് ഇനി ഈ കൈകളില്‍; പാര്‍ട്ടിയുടെ 17-ാമത് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ചുമതലയേറ്റു

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുത്തു. പാര്‍ട്ടിയുടെ 17-ാമത് അധ്യക്ഷനായാണ് രാഹുല്‍ ഒദ്യോഗികമായി ചുമതലയേറ്റത്. ഏറെ നാളെത്തെ അനിശ്ചിതത്വങ്ങള്‍ക്കുംNational, News, Politics, New Delhi, Rahul Gandhi, Congress, President, Sonia Gandhi, Rahul Gandhi Takes Over As Congress Chief; New Start, Say Party Leaders
ന്യൂഡല്‍ഹി: (www.kvartha.com 16.12.2017) രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുത്തു. പാര്‍ട്ടിയുടെ 17-ാമത് അധ്യക്ഷനായാണ് രാഹുല്‍ ഒദ്യോഗികമായി ചുമതലയേറ്റത്. ഏറെ നാളെത്തെ അനിശ്ചിതത്വങ്ങള്‍ക്കും കാത്തിരിപ്പിനും ഒടുവിലാണ് അധ്യക്ഷസ്ഥാനത്ത് രാഹുല്‍ അവരോധിക്കപ്പെട്ടത്. രാവിലെ 10.30 ന് എഐസിസി ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിലാണ് പ്രസിഡന്റ് പദവി ഏറ്റെടുത്തത്.

ഗാന്ധി കുടുംബത്തില്‍ നിന്നും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തുന്ന അഞ്ചാമത്തെ വ്യക്തിയാണ് രാഹുല്‍. നേരത്തെ മുന്‍പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, സോണിയാ ഗാന്ധി എന്നിവരാണ് ഈ സ്ഥാനം വഹിച്ചിട്ടുള്ളത്. അനാരോഗ്യത്തെ തുടര്‍ന്ന് സോണിയാ ഗാന്ധി സജാവരാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്നതോടെയാണ് രാഹുല്‍ അധ്യക്ഷ സ്ഥാനത്തേക്ക് കടന്നുവന്നത്.


രാഹുല്‍ പദവി ഏറ്റെടുക്കുന്നതോടെ താന്‍ വിരമിക്കുമെന്ന് സോണിയ ഗാന്ധി വ്യക്തമാക്കിയിരുന്നു. എന്നാല്‍ സോണിയ ഉദ്ദേശിച്ചത് അധ്യക്ഷ പദവിയില്‍ നിന്നുള്ള വിരമിക്കലാണെന്നും സജീവരാഷ്ട്രീയത്തില്‍ നിന്നുള്ള വിരമിക്കലല്ലെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വീറ്റ് ചെയ്തു.

സ്ഥാനം ഒഴിയുന്ന സോണിയാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തുടങ്ങി മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ സന്നിഹിതരായ ചടങ്ങിലായിരുന്നു രാഹുലിന്റെ സ്ഥാനാരോഹണം. സ്ഥാനാരോഹണ ചടങ്ങില്‍ കേരളത്തില്‍ നിന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ പങ്കെടുത്തു. കോണ്‍ഗ്രസിന്റെ സംഘടനാ തെരഞ്ഞെടുപ്പ് അതോറിറ്റി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തെരഞ്ഞെടുപ്പ് ഫലം രേഖപ്പെടുത്തിയ സാക്ഷ്യപത്രം രാഹുല്‍ ഗാന്ധിക്ക് കൈമാറി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രാഹുലിന് ആശംസ നേര്‍ന്നുകൊണ്ട് ചടങ്ങില്‍ സംസാരിച്ചു.

Keywords: National, News, Politics, New Delhi, Rahul Gandhi, Congress, President, Sonia Gandhi, Rahul Gandhi Takes Over As Congress Chief; New Start, Say Party Leaders