Follow KVARTHA on Google news Follow Us!
ad

സ്‌കൂളിലേക്ക് നടന്നു വന്ന വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ചു അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

പട്ടാപകല്‍ റോഡിലൂടെ സ്‌കൂളിലേക്ക് നടന്നു വന്ന വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ചു അപമാനിക്കാന്‍ ശ്രമിച്ച News, Kerala, Molestation, Arrest, Police, Student, School, Accused, Complaint, Mobile Phone,
വൈക്കം:(www.kvartha.com 07/12/2017) പട്ടാപകല്‍ റോഡിലൂടെ സ്‌കൂളിലേക്ക് നടന്നു വന്ന വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ചു അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം വാഴമനസ്വദേശി ശ്രീ കുമാറിനെ (32)യാണ് അറസ്റ്റു ചെയ്തത്. മദ്യലഹരിയിലാണ് ഇയാള്‍ വിദ്യാര്‍ത്ഥിനിയോട് അതിക്രമം കാട്ടിയതെന്നാണ് പോലിസിന്റെ ചോദ്യം ചെയ്യലില്‍ പറഞ്ഞത്.

അതേ സമയം മദ്യലഹരിയില്‍ നിരവധി പെണ്‍കുട്ടികളെ പൊതുനിരത്തിലടക്കം അപമാനിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ആരും പരാതിയായി രംഗത്തു വരാതിരുന്നതാണ് ഇതുവരെ പിടിയിലാകാതിരുന്നതിനു കാരണമെന്നും അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞതായി എസ്.ഐ. എം.സാഹില്‍ പറഞ്ഞു. ഇയാളെ കോടതിയില്‍ ഹാജരാക്കി. നഗരത്തിലെ ഒരു സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിക്കാണ് കഴിഞ്ഞ ദിവസം രാവിലെ യുവാവില്‍ നിന്നു ദുരനുഭവമുണ്ടായത്.

News, Kerala, Molestation, Arrest, Police, Student, School, Accused, Complaint, Mobile Phone, molestation ; youth arrested


വിദ്യാര്‍ത്ഥിനി സ്‌കുളിലേക്ക് നടന്നു വരുമ്പോള്‍ നിര്‍ത്തിവച്ച ബൈക്കിലിരുന്ന അയാള്‍ യാതൊരു പ്രകോപനവുമില്ലാതെ പെണ്‍കുട്ടിയുടെ അടുത്തെത്തി കടന്നു പിടിക്കുകയായിരുന്നു. പെണ്‍കുട്ടി നിലവിളിച്ചതോടെ നാട്ടുകാരും ദൂരെ നിന്ന് വന്നു കൊണ്ടിരുന്ന വിദ്യാര്‍ഥിനികളും ഓടിയെത്തിയപ്പോള്‍ പ്രതി ബൈക്കില്‍ പാഞ്ഞു പോയി. വിദ്യാര്‍ഥിനികളും നാട്ടുകാരും നല്‍കിയ വാഹന നമ്പരും മറ്റുവിവരങ്ങളുടേയും സഹായത്താല്‍ പോലീസ് കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു പിടികൂടുകയായിരുന്നു.

സംഭവം പോലീസില്‍ പരാതിയായതോടെ കുടുങ്ങുമെന്ന് ഉറപ്പായതോടെ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് ഇയാള്‍ മുങ്ങി. എന്നാല്‍ ഇയാള്‍ എത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. വൈക്കത്ത് എത്തിയ ഉടന്‍ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Molestation, Arrest, Police, Student, School, Accused, Complaint, Mobile Phone, molestation ; youth arrested