Follow KVARTHA on Google news Follow Us!
ad

കല്യാണത്തിൽ പങ്കെടുത്ത അതിഥികളിൽ ഒരാൾ ക്രിമിനൽ, പ്രതിയെ പിടിക്കാനെത്തിയ പോലീസിനെ തടഞ്ഞ വരന് ആദ്യ രാത്രി കാള രാത്രി

വിവാഹിതനായ 35 കാരൻ ആദ്യ ദിനം കഴിച്ച് കൂട്ടിയത് A Malaysian man's married life got off to a rocky start when he was detained hours after his
ബാൾറൂം: (www.kvartha.com 13.12.2017)  കല്യാണത്തിൽ പങ്കെടുത്ത ക്രിമിനലായ  അതിഥികളിൽ ഒരാളെ പിടിക്കാനെത്തിയ പോലീസിനെ തടഞ്ഞ വരന്  ആദ്യ രാത്രി കാള രാത്രിയായി. 35 കാരനായ വരനാണ്  ആദ്യ രാത്രി  ജയിലിൽ കഴിച്ച് കൂട്ടേണ്ടി വന്നത്.  പോലീസുമായുണ്ടായ പ്രശ്നത്തെ തുടർന്ന് മലേഷ്യയിൽ ഞായറാഴ്ചയാണ് സംഭവം.

വിവാഹ ചടങ്ങ് നടക്കുമ്പോൾ പോലീസ് അതിഥിയായെത്തിയ കൂട്ടത്തിലൊരാളെ പിടിക്കാൻ പാർട്ടി ഹാളിലേക്ക് ചെന്നിരുന്നു. എന്നാൽ ചെറുക്കനടക്കം പാർട്ടിയിലുണ്ടായിരുന്ന 40 പേരും പോലീസിനെ എതിർത്തതോടെ സംഭവം വഷളായി. തുടർന്ന് പോലീസ് സംഘവും ചെറുക്കനടക്കമുള്ള വിവാഹ ചടങ്ങിനെത്തിയവരും തമ്മിൽ അടികൂടുകയായിരുന്നു.


ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരു പോലീസുകാരനെ ഗ്ളാസെടുത്ത് എറിഞ്ഞതാണ് എല്ലാത്തിനും തുടക്കമെന്ന് പോലീസ് ഉദ്യോഗസ്ഥനായ മുഹമ്മദ് റോസി ജിതിൻ പറഞ്ഞു. ജയിലിൽ തടവിലാക്കിയ നവവരനെ മണിക്കൂറുകൾക്ക് ശേഷം വിട്ടയച്ചു.

Summary: A Malaysian man's married life got off to a rocky start when he was detained hours after his wedding reception for allegedly fighting police seeking to arrest one of his guests, reports said Tuesday.