Follow KVARTHA on Google news Follow Us!
ad

'കുമ്മനാനയെ പറപ്പിക്കൂ അര്‍മ്മാദിക്കൂ' ഗെയിമുമായി അധികൃതര്‍; ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടിയിട്ടും മെട്രോയ്ക്ക് പേരിടുന്ന കാര്യം എത്തിയപ്പോള്‍ മലക്കം മറഞ്ഞു, പ്രതിഷേധം ശക്തമായപ്പോള്‍ കുമ്മനാനയ്ക്ക് വേണ്ടി പ്രത്യേക ഗെയിം സംഘടിപ്പിക്കുമെന്ന് അധികൃതര്‍

മെട്രോ അധികൃതരെ പുലിവാലു പിടിപ്പിച്ച് 'കുമ്മനാന'. മെട്രോയുടെ ഭാഗ്യചിഹ്‌നമായ കുഞ്ഞന്‍Kochi, Facebook, Social Network, Kochi Metro, Inauguration, Kummanam Rajasekharan, News, Kerala,
കൊച്ചി: (www.kvartha.com 06.12.2017) മെട്രോ അധികൃതരെ പുലിവാലു പിടിപ്പിച്ച് 'കുമ്മനാന'. മെട്രോയുടെ ഭാഗ്യചിഹ്‌നമായ കുഞ്ഞന്‍ ആനയ്ക്ക് പേരു ചോദിച്ച് ഫേസ്ബുക്കില്‍ മത്സരം സംഘടിപ്പിച്ചതാണ് അധികൃതരെ കുഴക്കിയിരിക്കുന്നത് . ഫേസ്ബുക്കിലൂടെയാണ് മത്സരം സംഘടിപ്പിച്ചത്. നിര്‍ദേശിക്കുന്ന പേരിന് ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടുന്ന പേരിടുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.

പേരിടാന്‍ നിര്‍ദേശം വന്നതോടെ ഇപ്പോള്‍ എല്ലായിടത്തും ഹിറ്റായിരിക്കുന്ന 'കുമ്മനടി' എന്ന പേര് ആനയ്ക്ക് പേരിടുന്നതിലേക്കും എത്തി. ലിജോ ജോസ് എന്നയാള്‍ നിര്‍ദേശിച്ച 'കുമ്മനാന' എന്ന പേരിനാണ് കമന്റ് ബോക്‌സില്‍ ഏറ്റവുമധികം ആരാധകരുള്ളത്. ആയിരക്കണക്കിന് ലൈക്കാണ് ഈ പേര് വാങ്ങിക്കൂട്ടിയത്. ഇതോടെയാണ് അധികൃതര്‍ ആശയക്കുഴപ്പത്തിലായത്. ഒടുവില്‍ വ്യക്തിപരമായി ആരെയും അധിക്ഷേപിക്കുന്ന പേര് പാടില്ലെന്ന് കാട്ടി മെട്രോ അധികൃതര്‍ക്ക് നാമനിര്‍ദേശ മത്സരത്തിന്റെ നിയമാവലി മാറ്റേണ്ടതായും വന്നു. സംഭവങ്ങള്‍ ഇങ്ങനെയാണെന്നിരിക്കെ കുമ്മനാനയുടെ പേരില്‍ ഗെയിം നടത്താന്‍ തീരുമാനിച്ചിരിക്കയാണ് അധികൃതര്‍.

Kummanana mobile game begins, Kochi, Facebook, Social Network, Kochi Metro, Inauguration, Kummanam Rajasekharan, News, Kerala

'കുമ്മനാന ഡോട്ട് കോം' എന്ന സൈറ്റിലാണ് ഗെയിമുള്ളത്. 'കുമ്മനാനയെ പറപ്പിക്കൂ അര്‍മ്മാദിക്കൂ' എന്നാണ് ഗെയിമിന്റെ പേര്. ഗെയിം ഡൗണ്‍ലോഡ് ചെയ്യുന്നതോടെ തള്ളാന്‍ തയ്യാറാണോ എന്ന ഓപ്ഷന്‍ വരും. ആനയെ തള്ളുന്നതോടെ ആന മുകളിലേക്ക് പൊങ്ങുന്നതും താഴെ വീഴുന്നതുമാണ് ഗെയിം. ഇതോടെ ഒരു പോയിന്റ് ലഭിക്കും. എന്നാല്‍ പ്ലേ സ്‌റ്റോറില്‍ ഈ ഗെയിമില്ല.

വ്യാഴാഴ്ചയാണ് ഭാഗ്യചിഹ്‌നമായ കുഞ്ഞന്‍ ആനയ്ക്ക് പേരു ചോദിച്ച് കൊച്ചി മെട്രോ ഫേസ്ബുക്ക് മത്സരം സംഘടിപ്പിച്ചത്. മത്സരത്തിന് നിബന്ധനകളും ഏര്‍പ്പെടുത്തിയിരുന്നു. അപ്പു, തൊപ്പി, കുട്ടന്‍ ഇതൊന്നും ചേരില്ല. ഏറ്റവും ക്രിയാത്മകമായി ചിന്തിച്ച് പേര് നിര്‍ദേശിക്കാനായിരുന്നു ആവശ്യം. ഏറ്റവും കൂടുതല്‍ ലൈക്ക് നേടുന്ന മൂന്ന് പേരുകള്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യും. ഇതില്‍ നിന്ന് കെഎംആര്‍എല്‍ അധികൃതര്‍ വിജയിയെ തീരുമാനിക്കും.

ഡിസംബര്‍ നാലിന് വൈകിട്ട് ആറുവരെ പേര് നിര്‍ദേശിക്കാം. ഇതൊക്കെയായിരുന്നു നിബന്ധന. കൊച്ചി മെട്രോയുടെ ഉദ്ഘാടനചടങ്ങില്‍ ഔദ്യോഗികമായി ക്ഷണം ഇല്ലാതിരുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പ്രധാനമന്ത്രിക്കൊപ്പം യാത്ര നടത്തിയത് വിവാദമായിരുന്നു. ഇത് ഏറ്റെടുത്ത് ഫേസ്ബുക്കും വാട്‌സ്ആപ്പും അടക്കമുള്ള സാമൂഹ്യ മാധ്യമ ലോകത്ത് 'കുമ്മനടി' എന്ന പ്രയോഗം തന്നെയുണ്ടായി.

അതേ സമയം ഇതിനെല്ലാം മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തന്നെ രംഗത്തെത്തി. എന്ത് ചെയ്താലും തന്റെ ആന്തരിക മനോനിലക്ക് മാറ്റമില്ലെന്നും എല്ലാം കൗതുകത്തോടെയാണ് താന്‍ നോക്കിക്കാണുന്നതെന്നും ആരോടും പ്രയാസമില്ലെന്നുമായിരുന്നു കുമ്മനത്തിന്റെ മറുപടി.

Also Read:

ഗര്‍ഭിണിയോട് കൈക്കൂലി ചോദിച്ച സംഭവം നിഷേധിച്ച് ഗൈനക്കോളജിസ്റ്റ്; മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞു, പാവങ്ങള്‍ക്കു വേണ്ടിയാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ സേവനം നടത്താന്‍ തീരുമാനിച്ചതെന്നും ഡോക്ടര്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kummanana mobile game begins, Kochi, Facebook, Social Network, Kochi Metro, Inauguration, Kummanam Rajasekharan, News, Kerala.