Follow KVARTHA on Google news Follow Us!
ad

'ദൈവം ഒന്നാണ്' മുസ്ലിം പള്ളിക്ക് സ്ഥലം ദാനം ചെയ്ത ക്ഷേത്രക്കമ്മിറ്റി പ്രസിഡണ്ടിന്റെ വാക്കുകൾ

ബാബരി മസ്ജിദ് - രാമജന്മഭൂമി സ്ഥല തർക്കങ്ങൾ കനലെരിയാതെ നാടെങ്ങും ചർച്ച ചെയ്യപ്പെടുമ്പോഴും God is one', says temple president after donating own land for mosque
 മംഗുളുരു: (www.kvartha.com 17.12.2017) ബാബരി മസ്ജിദ് - രാമജന്മഭൂമി സ്ഥല തർക്കങ്ങൾ കനലെരിയാതെ നാടെങ്ങും ചർച്ച ചെയ്യപ്പെടുമ്പോഴും ഇവിടെ ഒരാൾ മുസ്ലിം പള്ളിക്ക് സ്ഥലം സംഭാവന ചെയ്ത് ശ്രദ്ധനേടി. പുത്തൂരിലെ എളിയ ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രകമ്മിറ്റി പ്രസിഡണ്ട് മോഹൻ റായ് ആണ് മസ്ജിദിന് 12 സെന്റ് സ്ഥലം ദാനം ചെയ്തത്.


പള്ളിയുടെ തൊട്ടടുത്തുള്ള ഇയാളുടെ പറമ്പ്, മസ്ജിദ് വിപുലീകരിക്കുന്നതിനുവേണ്ടി ഭാരവാഹികൾ ആവശ്യപ്പെടുകയായിരുന്നു. പള്ളിക്കമ്മിറ്റി ഭാരവാഹികളുടെ ആവശ്യം മോഹൻ റായ് അംഗീകരിക്കുകയും അവരുടെ ക്ഷണം സ്വീകരിച്ച് അടുത്ത് നടക്കാനിരിക്കുന്ന പൊതുപരിപാടിയിൽ സംബന്ധിക്കാമെന്നേൽക്കുകയും ചെയ്തു മോഹൻ റായുടെ നടപടിയെ പള്ളി ഭാരവാഹികൾ അഭിനന്ദിച്ചു.


ദൈവത്തിലേക്കുള്ള വഴികൾ പലതാണെങ്കിലും ദൈവം ഒന്നാണെന്നും ദൈവം തന്നതിൽ നിന്ന് ചെറിയൊരു ഭാഗമാണ് പള്ളിക്ക് നൽകിയതെന്നും മോഹൻ റായ് പറയുന്നു. എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്നും ജാതിയുടെയ്നം സമുദായങ്ങളുടെയും പേരിലുള്ള വിവേചനങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.


Summary: God is one', says temple president after donating own land for mosque expansion.
Mohan Rai, President of Eliya Sri Vishnumurthy temple in Puttur here who has shown us the way forward by donating 12 cents of his land to a local mosque.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)