Follow KVARTHA on Google news Follow Us!
ad

ദംഗൽ നായിക വിമാനത്തിൽ വെച്ച് പീഡിപ്പിക്കപ്പെട്ടു, ഇൻസ്റ്റഗ്രാമിൽ പൊട്ടിക്കരഞ്ഞ് കൊണ്ട് സൈറ വസീം, വീഡിയോ കാണാം

ഗൽ നായിക വിമാനത്തിൽ വെച്ച് പീഡിപ്പിക്കപ്പെട്ടു Dangal actress Zaira Wasim has been allegedly molested
ന്യൂഡൽഹി: (www.kvartha.com 10.12.2017) ദംഗൽ നായിക വിമാനത്തിൽ വെച്ച് പീഡിപ്പിക്കപ്പെട്ടു. സൈറ വസീം (17) ആണ് മറ്റൊരു യാത്രക്കാരന്റെ ലൈംഗിക പീഡനത്തിനിരയായത്. സംഭവത്തെ തുടർന്ന് ഇൻസ്റ്റഗ്രാമിൽ നടി പൊട്ടിക്കരഞ്ഞു. ഈ വാർത്ത ഇപ്പോൾ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.

ഡൽഹിയിൽ നിന്നും മുംബൈയിലേക്കുള്ള എയർ വിസ്താര വിമാനത്തിലാണ് സംഭവം. നടിയുടെ പിൻ സീറ്റിലിരുന്ന യാത്രക്കാരനാണ് പ്രതി. ഇയാൾ പകുതി മയക്കത്തിലായിരുന്ന നടിയുടെ പിൻഭാഗത്ത് തൊടുകയും കഴുത്തിൽ ഉരസുകയുമായിരുന്നു. സംഭവം വെളിപ്പെടുത്തുന്ന നടിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ അർദ്ധ രാത്രിയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.


'നിങ്ങൾക്കറിയോ ഒരാൾ എന്നെ.. ഇത് ഒരിക്കലും അനുവദിക്കാൻ പാടില്ലാത്താതാണ്, ഇങ്ങനെയാണോ ഒരു പെൺകുട്ടിയെ നോക്കുന്നത്? ഇത് വളരെ മോശമാണ്..' കരഞ്ഞ് കൊണ്ടുള്ള വീഡിയോയിൽ സൈറ പറഞ്ഞു.

പ്രതിയുടെ ഫോട്ടോ എടുക്കാൻ ശ്രമിച്ചെങ്കിലും വെളിച്ചം കുറവായതിനാൽ അതിന് കഴിഞ്ഞില്ലെന്ന് സൈറ പറഞ്ഞു. പ്രതിയുടെ കാൽ മാത്രമാണ് ലഭിച്ചതെന്ന് പറഞ്ഞ് അത് യുവതി പോസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം സംഭവം ഗുരുതരമാണെന്നും വിഷയത്തെ കുറിച്ച് അന്വേഷിക്കുമെന്നും എയർ ലൈൻസ് അധികൃതർ വ്യക്തമാക്കി. നടിക്ക് പൂർണ പിന്തുണ നൽകുന്നതായും അധികൃതർ ട്വിറ്ററിൽ കുറിച്ചു. എന്നാൽ പോലീസിന് പരാതി നൽകിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല,

Summary: Dangal actress Zaira Wasim has been allegedly molested on a Delhi-Mumbai flight by a man who was sitting behind her. The 17-year-old, in an Instagram post, has said the man was rubbing his foot against her back and neck while she was half asleep.