Follow KVARTHA on Google news Follow Us!
ad

പാനൂര്‍ ഏരിയാ സമ്മേളനത്തിന്റെ പ്രചരണപരിപാടിക്ക് ആംബുലന്‍സ്; വെട്ടിലായി സി പി ഐ എം

സിപിഐഎം പാനൂര്‍ ഏരിയാ സമ്മേളനത്തിന്റെ പ്രചരണപരിപാടിക്ക് ആംബുലന്‍സ് ഉKannur, Politics, Conference, Controversy, News, Criticism, CPI(M), Ambulance, Patient, Dead Body, Kerala,
കണ്ണൂര്‍: (www.kvartha.com 15.12.2017) സിപിഐഎം പാനൂര്‍ ഏരിയാ സമ്മേളനത്തിന്റെ പ്രചരണപരിപാടിക്ക് ആംബുലന്‍സ് ഉപയോഗിച്ച സംഭവം വിവാദമാകുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം വിവാദമായത്.

വെള്ളിയാഴ്ച തുടങ്ങുന്ന സിപിഐഎം പാനൂര്‍ ഏരിയാ സമ്മേളനത്തിന്റെ പ്രചരണത്തിനായി സംഘടിപ്പിച്ച റോഡ് ഷോയിലാണ് ആംബുലന്‍സ് ഉപയോഗിച്ചത്. വാഹനത്തിന്റെ നാലുവശവും ബോര്‍ഡുകള്‍ ഉപയോഗിച്ച് മറച്ചിരുന്നു. എന്നാല്‍ മുകളിലും വശങ്ങളിലും ആംബുലന്‍സ് എന്നെഴുതിയത് വ്യക്തമായി കാണാം. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.

CPI (M) Panoor Area Conference to used ambulance; controversy begins, Kannur, Politics, Conference, Controversy, News, Criticism, CPI(M), Ambulance, Patient, Dead Body, Kerala

ചമ്പാട് നിന്നും ആരംഭിച്ച് പാനൂര്‍ ഏരിയയിലെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് സമ്മേളന നഗരിയായ ചെണ്ടയാട് സമാപിച്ച ബൈക്ക് റാലിക്കാണ് അനൗണ്‍സ്‌മെന്റ് വാഹനമായി ആംബുലന്‍സ് ഉപയോഗിച്ചത്. വലിയ സൗണ്ട് ബോക്‌സും ജനറേറ്ററും ആംബുലന്‍സിന് മുകളില്‍ സജ്ജീകരിച്ചിരുന്നു.

രോഗികള്‍ക്കും മൃതശരീരങ്ങള്‍ കൊണ്ടു പോകാനും മാത്രമേ ആംബുലന്‍സ് ഉപയോഗിക്കാന്‍ പാടുള്ളൂ എന്നാണ് നിയമം. പ്രത്യേക നികുതിയിളവും ആംബുലന്‍സിന് നല്‍കുന്നുണ്ട്. ഇത് അവഗണിച്ചാണ് പ്രചാരണത്തിന് ആംബുലന്‍സ് ഉപയോഗിച്ചത്. എന്നാല്‍ സംഭവത്തെക്കുറിച്ച് അറിയില്ലെന്നും ട്രാവലര്‍ ആണ് റോഡ് ഷോക്ക് ഉപയോഗിച്ചതെന്നുമാണ് സിപിഐഎം നേതൃത്വത്തിന്റെ പ്രതികരണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: CPI (M) Panoor Area Conference to used ambulance; controversy begins, Kannur, Politics, Conference, Controversy, News, Criticism, CPI(M), Ambulance, Patient, Dead Body, Kerala.