Follow KVARTHA on Google news Follow Us!
ad

മുൻ വൈരാഗ്യം: അയൽവാസിയുടെ കുട്ടിയെ മകന്റെ കൂടെ കളിക്കാൻ വിളിച്ച വീട്ടമ്മ 2 വയസുകാരനെ നിലത്തടിച്ചു കൊന്നു

മുൻ വൈരാഗ്യം കാരണം അയല്‍വാസിയുടെ In a spine-chilling incident, a woman on Friday allegedly killed her neighbour's two-year-old son to exact revenge over an argument
ന്യൂഡല്‍ഹി: (www.kvartha.com 25.11.2017) മുൻ വൈരാഗ്യം കാരണം അയല്‍വാസിയുടെ മകനെ വീട്ടമ്മ നിലത്തടിച്ചു കൊന്നു. മകന്റെ കൂടെ കളിക്കാൻ വിളിച്ച പ്രതി രണ്ട് വയസുകാരനെ സ്വന്തം വീട്ടിൽ വെച്ച് കൊലപ്പെടുത്തുകയായിരുന്നു. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഉത്തം നഗറിലാണ്​ സംഭവം. കുട്ടിയുടെ അമ്മയോട്​ അയല്‍വാസിയായ സ്ത്രീക്കുള്ള വൈരാഗ്യമാണ്​ കൊലപാതകത്തില്‍ കലാശിച്ചതെന്ന്​ പോലീസ്​ പറയുന്നു. പ്രതിയെ അറസ്റ്റ് ചെയ്തു.

മരിച്ച കുഞ്ഞിന്റെ മാതാവുമായി സ്​ത്രീ ദിവസങ്ങള്‍ക്ക്​ മുമ്പ്​ തര്‍ക്കമുണ്ടായിരുന്നു. അതി​ന്റെ വൈരാഗ്യമാകാം കൊലപാതകത്തിന്​ പിന്നിലെന്നാണ് പ്രാഥമിക നിഗമനം.


കുഞ്ഞിനെ കളിക്കാനെന്ന പേരില്‍ വീട്ടിലേക്ക്​ വിളിച്ചു വരുത്തിയാണ്​ കൊല നടത്തിയതെന്ന്​ പോലീസ്​ പറഞ്ഞു. കുട്ടിയെ വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടെ പ്രതിയുടെ വീട്ടില്‍ നിന്ന്​ ഗുരുതര പരിക്കേറ്റ നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Sumamry: In a spine-chilling incident, a woman on Friday allegedly killed her neighbour's two-year-old son to exact revenge over an argument.Th incident occurred in south-west Delhi's Uttam Nagar area, said police, adding that the act was allegedly committed by the woman as revenge, for an earlier argument with the victim's mother.