Follow KVARTHA on Google news Follow Us!
ad

തോമസ് ചാണ്ടിക്കും എന്‍ സി പിക്കും നിര്‍ണായകദിവസം; തന്‍ഖ കോടതിയില്‍ വാദം തുടങ്ങി

കായല്‍ കയ്യേറ്റ ആരോപണത്തെ തുടര്‍ന്ന് രാജിവെക്കാന്‍ സമ്മര്‍ദം ഏറ്റുവാങ്ങേണ്ടിവന്ന Thiruvananthapuram, News, Politics, Resignation, High Court of Kerala, V.S Achuthanandan, Phone call, Trending, Kerala,
തിരുവനന്തപുരം: (www.kvartha.com 14.11.2017) കായല്‍ കയ്യേറ്റ ആരോപണത്തെ തുടര്‍ന്ന് രാജിവെക്കാന്‍ സമ്മര്‍ദം ഏറ്റുവാങ്ങേണ്ടിവന്ന തോമസ് ചാണ്ടിക്കും എന്‍ സി പിക്കും നിര്‍ണായക ദിവസം. രാജിവെക്കാനുള്ള തീരുമാനം മന്ത്രിക്കെടുക്കാം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടി പറഞ്ഞ സാഹചര്യത്തില്‍ കോടതിവിധി വരുംവരെ കാത്തിരിക്കാം എന്നാണ് എന്‍ സി പി ചാണ്ടിയെ അറിയിച്ചത്.

മന്ത്രിയുമായി ബന്ധപ്പെട്ട നാലു കേസുകളാണ് ചൊവ്വാഴ്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്. ഉച്ചയ്ക്കുശേഷം എന്‍സിപി നേതൃയോഗവും ചേരും. എന്നാല്‍ മന്ത്രിയുടെ ഭാവി സംബന്ധിച്ച ചര്‍ച്ച കേന്ദ്രനേതാക്കള്‍ പങ്കെടുക്കുന്ന മറ്റൊരു യോഗത്തിലേക്കു മാറ്റാനുള്ള തന്ത്രമാണ് എന്‍സിപി പയറ്റുന്നത്.

Vivek Tankha's appearing in Kerala High Court, Thiruvananthapuram, News, Politics, Resignation, High Court of Kerala, V.S Achuthanandan, Phone call, Trending, Kerala.

കേസില്‍ അനുകൂലമായി എന്തെങ്കിലും വന്നാല്‍ പിടിച്ചുനില്‍ക്കാമെന്ന പ്രതീക്ഷ ചാണ്ടിക്കും എന്‍സിപിക്കുമുണ്ട്. പ്രതികൂലമായി സംഭവിച്ചാലും തീരുമാനം നീട്ടാനാകും ശ്രമം. എന്നാല്‍, കോടതി കടുപ്പിച്ച് എന്തെങ്കിലും പറഞ്ഞാല്‍ പിടിച്ചുനില്‍ക്കാന്‍ മന്ത്രിക്ക് എളുപ്പമാകില്ല.

കടിച്ചുതൂങ്ങാനാണു ഭാവമെങ്കില്‍ പരസ്യമായി കാര്യങ്ങള്‍ പറയുമെന്ന മുന്നറിയിപ്പു സിപിഐ നല്‍കിക്കഴിഞ്ഞു. സിപിഎമ്മിനും കാര്യങ്ങള്‍ നിയന്ത്രിക്കാനായെന്നുവരില്ല. രാജിവച്ചില്ലെങ്കില്‍ ചവിട്ടിപ്പുറത്താക്കുമെന്ന് വി.എസ്.അച്യുതാനന്ദന്‍ പ്രതികരിക്കുകയും ചെയ്തു.

തന്റെ നേതൃത്വത്തിലുള്ള വാട്ടര്‍വേള്‍ഡ് കമ്പനിയുടെ കയ്യേറ്റങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ആലപ്പുഴ കലക്ടര്‍ ടി.വി.അനുപമയുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന മന്ത്രിയുടെ ഹര്‍ജിയാണു ഹൈക്കോടതി പരിഗണിക്കുന്നത്. മന്ത്രിയുടെ കയ്യേറ്റങ്ങള്‍ക്കെതിരായുള്ള പൊതുതാല്‍പര്യ ഹര്‍ജികളും പരിഗണിക്കുന്നുണ്ട്. ഇതിലെ ഒരു കേസിലാണു മന്ത്രിക്കും സാധാരണക്കാരനും രണ്ടു നീതിയോ എന്ന കടുത്ത പരാമര്‍ശത്തിനു കോടതി നേരത്തെ മുതിര്‍ന്നത്.

സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ വിവേക് തന്‍ഖയാണു തോമസ് ചാണ്ടിക്കുവേണ്ടി കോടതിയില്‍ ഹാജരായത്. മധ്യപ്രദേശില്‍നിന്നുള്ള കോണ്‍ഗ്രസ് രാജ്യസഭാംഗമാണ് തന്‍ഖ. മന്ത്രിക്കെതിരെ ഇവിടെ രാഷ്ട്രീയ യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ദുര്‍ബലമാക്കുകയെന്ന ഉദ്ദേശ്യം കൂടി ഇതിനു പിന്നിലുണ്ട്. മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരിനെതിരായുള്ള വ്യാപം അഴിമതിക്കേസിന്റെ മുന്‍നിര പോരാളിയാണു മുന്‍ അഡ്വക്കറ്റ് ജനറല്‍ കൂടിയായ തന്‍ഖ.

അതേസമയം തന്‍ഖ കേസ് വാദിക്കരുതെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍ കഴിഞ്ഞദിവസം തന്‍ഖയെ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. തോമസ് ചാണ്ടി സുഹൃത്താണെന്നും ഇതില്‍ രാഷ്ട്രീയം കാണരുതെന്നും തന്‍ഖ ഹസനെ അറിയിക്കുകയും ചെയ്തു.

തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഹസനും ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ചു. എന്നാല്‍ തന്‍ഖ ഹാജരാകുന്നത് അറിഞ്ഞിട്ടില്ലെന്നായിരുന്നു ഹൈക്കമാന്‍ഡിന്റെ മറുപടി. ഇതിനിടെ രാവിലെ ഹൈക്കോടതിയിലേക്കു പുറപ്പെട്ട തന്‍ഖയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു കരിങ്കൊടി കാണിച്ചത് സംഘര്‍ഷത്തിനിടയാക്കുകയും ചെയ്തു.

Also Read:
ജനവാസ കേന്ദ്രം കൈയ്യേറി ഗെയില്‍പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ ശ്രമം; ചുറ്റുമതിലും കാര്‍ഷിക വിളകളും നശിപ്പിച്ചു, രോഷാകുലരായ നാട്ടുകാര്‍ പൈപ്പ് ലൈന്‍ വലിക്കുന്നത് തടഞ്ഞു, കാസര്‍കോട്ടും സര്‍ക്കാരിനെതിരെ മുക്കം മോഡല്‍ സമരം വരുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Vivek Tankha's appearing in Kerala High Court, Thiruvananthapuram, News, Politics, Resignation, High Court of Kerala, V.S Achuthanandan, Phone call, Trending, Kerala.